• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗണേഷ് കുമാറിന്റെ സെക്രട്ടറി പോലീസിനോട് പറഞ്ഞത്... കൊച്ചി യാത്ര, ജ്വല്ലറി... കസ്റ്റഡി ആവശ്യപ്പെടും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപിന്റെ പോലീസ് കസ്റ്റഡി ഇന്നത്തോടെ അവസാനിക്കും. കഴിഞ്ഞ നാല് ദിവമായി ഇയാളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്. പോലീസിന് പ്രധാനമായും അറിയേണ്ടിയിരുന്നത് കൊച്ചിയില്‍ നടന്ന ഗൂഢാലോചനാ യോഗത്തെ കുറിച്ചായിരുന്നു.

കാസര്‍കോട് എത്തിയ ശേഷം നടന്ന കാര്യങ്ങള്‍ സംബന്ധിച്ചും പോലീസ് ചോദിച്ചറിഞ്ഞു. എന്നാല്‍ എല്ലാ കാര്യങ്ങളിലും മറുപടി നല്‍കാന്‍ പ്രദീപ് കുമാര്‍ തയ്യാറായില്ല. അയാള്‍ ചില കാര്യങ്ങളില്‍ മാത്രമാണ് മറുപടി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കാകുന്ന അറസ്റ്റായിരുന്നു പ്രദീപിന്റെത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സുപ്രധാന വിവരങ്ങള്‍

സുപ്രധാന വിവരങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പ് സാക്ഷിയാണ് ബേക്കല്‍ സ്വദേശി വിപിന്‍ ലാല്‍. ഇയാളും കേസിലെ പ്രതി പള്‍സര്‍ സുനിയും ജയിലില്‍ വച്ചാണ് പരിചയം. ഒരേ സെല്ലിലായിരുന്ന വിപിന്‍ ലാലിനോട് നടി ആക്രമിക്കപ്പെട്ട കേസിന്റെ സുപ്രധാന വിവരങ്ങള്‍ സുനി പറഞ്ഞു എന്നാണ് പോലീസ് അറിയിച്ചത്.

കാസര്‍കോട് എത്തിയത്?

കാസര്‍കോട് എത്തിയത്?

നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പ് സാക്ഷിയായ വിപിന്‍ ലാല്‍ ദിലീപിനെതിരെ മൊഴി നല്‍കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രദീപ് കുമാര്‍ കാസര്‍കോട് എത്തിയതെന്ന് പറയപ്പെടുന്നു. സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതി നല്‍കിയത് വിപിന്‍ ലാല്‍ ആണ് എന്നും പോലീസ് കണ്ടെത്തിയിരുന്നു.

മൊഴികള്‍ മാറ്റണം

മൊഴികള്‍ മാറ്റണം

വിപില്‍ ലാല്‍ നേരത്തെ നല്‍കിയ മൊഴികള്‍ മാറ്റണം എന്ന് ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയായ പ്രദീപ് ഭീഷണി മുഴക്കി എന്നാണ് വിപിന്‍ ലാലിന്റെ പരാതി. കാസര്‍കോടെത്തി പ്രദീപ് തന്റെ ബന്ധുവിനെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും ഫോണിലും കത്ത് വഴിയും ബന്ധപ്പെട്ടു എന്നുമാണ് വിപിന്‍ ലാലിന്റെ പരാതി.

ഇന്നത്തോടെ തീരും

ഇന്നത്തോടെ തീരും

കഴിഞ്ഞാഴ്ചയാണ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് പോലീസ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് ബേക്കല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങി. കസ്റ്റഡി കാലാവധി ഇന്നത്തോടെ തീരും. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.

ജാമ്യാപേക്ഷ നാളെ

ജാമ്യാപേക്ഷ നാളെ

പ്രദീപ് കുമാറില്‍ നിന്ന് അന്വേഷണത്തിന് സഹായകമായ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇയാളെ ഇനിയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അതിന് കോടതി അനുമതി നല്‍കുമോ എന്നറിയാന്‍ കാത്തിരിക്കണം. പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗമിക്കും.

പോലീസിന് അറിയേണ്ടത്

പോലീസിന് അറിയേണ്ടത്

ജനുവരി 24ന് കൊച്ചിയില്‍ വിമാനത്തിലെത്തിയ പ്രദീപ് എങ്ങോട്ടാണ് പോയത് എന്ന് പോലീസ് അന്വേഷിക്കുന്നു. ഇതിന് കൃത്യമായ മറുപടി പ്രദീപ് നല്‍കിയില്ല. ജനുവരി 20ന് കൊച്ചിയില്‍ നടന്നുവെന്ന് പോലീസ് പറയുന്ന ഗൂഢാലോചന യോഗത്തിന്റെ വിവരങ്ങളും അറിയേണ്ടതുണ്ട്. ഇതു സംബന്ധിച്ചും പ്രദീപ് പോലീസിനോട് ഒന്നും പറഞ്ഞില്ല.

cmsvideo
  ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam
   പ്രദീപ് പറഞ്ഞത്

  പ്രദീപ് പറഞ്ഞത്

  സിം കാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തി എന്ന് പ്രദീപ് കുമാര്‍ പോലീസിനോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് എത്തിയത് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണെന്നും ജ്വല്ലറിയില്‍ പോയത് വാച്ച് വാങ്ങാനാണെന്നും പ്രദീപ് മൊഴി നല്‍കിയത്രെ. ഇതുവരെ നിര്‍ണായക വിവരങ്ങളൊന്നും പ്രദീപില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടില്ല. അറസ്റ്റിലായതിന് പിന്നാലെ പ്രദീപിനെ ഗണേഷ് കുമാര്‍ പുറത്താക്കിയിരുന്നു.

  ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്

  English summary
  Dileep Case: Details herewith What is Ganesh Kumar MLA Secretary Pradeep Says to Police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X