രാമന്‍പിള്ളയുടെ ആ ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി ഇത്; മഞ്ജുവിന്റെ മൊഴിയും കോടതി പരിഗണിച്ചില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രോസിക്യൂഷന് സാക്ഷികളിലൊരാളായ നടി മഞ്ജു വാര്യരുടെ മൊഴിയും കോടതി ഗൗരവത്തിലെടുത്തില്ല എന്ന് സൂചന. മാത്രമല്ല മഞ്ജുവിന്റെ മൊഴിയില്‍ വൈരുധ്യമുള്ളതായും വിധിയില്‍ കോടതി വ്യക്തമാക്കി. ദിലീപ്-മഞ്ജു വാര്യര്‍ ദാമ്പത്യ ജീവിതം തകരാന്‍ കാരണം അതിജീവിതയാണ് എന്നുളള ധാരണയാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം എന്നായിരുന്നു പ്രോസിക്യൂഷന് വാദം.
തങ്ങളുടെ വിവാഹമോചനത്തിലേക്ക് നയിക്കാന്‍ ഇടയായ കാരണങ്ങള്‍ മഞ്ജു വിശദമായി തന്നെ മൊഴിയായി നല്‍കിയിരുന്നു. ദിലീപിന് കാവ്യയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് താന്‍ ആദ്യമായി അറിയുന്നത് നടിയില്‍ നിന്നല്ല എന്നാണ് മഞ്ജു പറയുന്നത്. ദിലീപിന്റെ പഴയ ഫോണില്‍ കാവ്യയുടെ ചില മെസേജുകള്‍ കണ്ടതില്‍ നിന്നാണ് ബന്ധത്തെക്കുറിച്ച് താനറിയുന്നത് എന്ന് മഞ്ജു പറയുന്നു.

ഈ സമയം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദിലീപ് പുറത്തായിരുന്നു. ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിക്കാന്‍ മഞ്ജു ശ്രമിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്കിന്റെ പേര് പറഞ്ഞ് ദിലീപ് സംസാരിക്കാന്‍ തയ്യാറായില്ല. കാവ്യയും സംസാരിക്കാന്‍ തയ്യാറാകാതിരുന്നതോടെ മഞ്ജു കാവ്യാ മാധവന്റെ അമ്മയെ ഫോണില്‍ വിളിച്ചു. ഇരുവരും തമ്മിലുളള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് സൂചനയുണ്ടെന്ന തരത്തിലായിരുന്നു കാവ്യയുടെ അമ്മ സംസാരിച്ചത്.
എന്നാല്‍ തങ്ങള്‍ക്ക് അതില്‍ താല്പര്യമില്ലെന്നും കാവ്യയുടെ അമ്മ പറഞ്ഞു. അതിജീവിതയ്ക്ക് പുറമെ റിമി ടോമിക്കും ദിലീപ്-കാവ്യ ബന്ധം സംബന്ധിച്ച് അറിയാമെന്ന് മഞ്ജുവിനോട് സൂചിപ്പിക്കുന്നത് കാവ്യയുടെ അമ്മ ആണ്. പിന്നീട് ഗീതു മോഹന്‍ദാസിനും സംയുക്താ വര്‍മ്മയ്ക്കും ഒപ്പം മഞ്ജു വാര്യര്‍ അതിജീവിതയെ കാണാന്‍ അവരുടെ വീട്ടില്‍ പോയി ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് ചോദിച്ചു.
ആദ്യം മറുപടി നല്കാന് അതിജീവിത തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. മഞ്ജു ദിലീപിന്റെ കുടുംബാംഗങ്ങളെ വീട്ടിലേക്ക് വിളിച്ച് വരുത്തി താന്‍ മനസിലാക്കിയ കാര്യങ്ങള്‍ അവരോടും പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ദിലീപിനോട് ഫോണിലെ മെസേജിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മയില്ല എന്നായിരുന്നു മറുപടി. അതിജീവിതയുമായി മഞ്ജു സംസാരിച്ച കാര്യം ദിലീപ് അറിഞ്ഞിരുന്നു എന്ന് മഞ്ജുവിന്റെ മൊഴിയിലുണ്ട്.
തന്നോട് ഈ സംഭവത്തിന് ശേഷം ദിലീപിന് വൈരാഗ്യമുണ്ടായിരുന്നു എന്ന് അതിജീവിതയും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് കോടതി ഗൗരവമായി എടുത്തില്ല എന്നാണ് വിധിയില്‍ നിന്ന് വ്യക്തമാകുന്നത്. കാവ്യാ മാധവനുമായുണ്ടായിരുന്ന ബന്ധം തന്നെ അറിയിച്ചതിന്റെ പക ആക്രമിക്കപ്പെട്ട നടിയോട് ദിലീപ് പുലര്‍ത്തിയിരുന്നെന്ന മഞ്ജു വാര്യരുടെ മൊഴിയും പ്രോസിക്യൂഷന് വാദങ്ങളും ഗൗരവമായി പരിഗണിച്ചില്ല.
വിചാരണയ്ക്കിടെ അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് മഞ്ജു നല്കിയ മറുപടികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു അന്വേഷിച്ചത് സംബന്ധിച്ച സുഹൃത്തുക്കളുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. മഞ്ജു വാര്യര്‍ കോടതിയില്‍ നല്കിയ മൊഴിയെ ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ള നടത്തിയ ക്രോസ് വിസ്താരത്തില്‍ വൈരുധ്യം കണ്ടെത്തിയതായി വിധി പ്രസ്താവത്തില്‍ പറയുന്നു.
ദിലീപുമായുള്ള വിവാഹ മോചനത്തിന്റെ മ്യൂച്വല്‍ പെറ്റിഷന്‍ നല്കാന് മുന്‍കൈ എടുത്തത് മഞ്ജു ആണോ എന്ന ചോദ്യത്തിന് ഓര്‍ക്കുന്നില്ല എന്നായിരുന്നു മഞ്ജുവിന്റെ മൊഴി എന്നാണ് വിധിയിലുള്ളത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications