'ഏട്ടനെതിരെ മിണ്ടിയാല്‍ നീയൊന്നും അധികകാലം ജീവിക്കില്ല', മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് അനുകൂലികളുടെ ഭീഷണി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ദിലീപിന്റെ ഹര്‍ജി കോടതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിഗണിക്കുകയാണ്. കേസില്‍ ഇന്ന് വിധി പ്രഖ്യാപിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ അധികം മാധ്യമശ്രദ്ധ നേടുന്ന വിഷയം കൂടിയാണിത്.

എന്നാല്‍ ഇപ്പോഴിതാ നടന്‍ ദിലീപിനെതിരായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമസ്ഥാപനങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം ടക്കുന്നതായി ആരോപണം. റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ളമുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയാണ് ദിലീസ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി വി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തതോടെയാണ് താരത്തിനെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ പ്രാഫൈലുകള്‍ സൈബര്‍ ആക്രമണവുമായി രംഗത്തെത്തുന്നത്. ആക്രമിക്കപ്പെട്ട നടിയെയും അവരെ പിന്തുണയ്ക്കുന്നവരെ മോശക്കാരിയാക്കിയുള്ള പരാമര്‍ശങ്ങളും ഇവരുടെ സോഷ്യല്‍ മീഡിയ ടൈംലൈനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

'ദിലീപേട്ടനെതിരെ മിണ്ടിയാല്‍ നീയൊന്നും അധികകാലം ജീവിക്കില്ല', 'ഏട്ടന്റെ സ്വാധീനം അറിയാത്തവര്‍ കേരളത്തില്‍ ഇല്ല', 'ഏട്ടന്‍ വിചാരിച്ചാല്‍ നിന്നെയും കുടുംബത്തെയും തീര്‍ത്തു കളയും' തുടങ്ങിയ തരത്തിലാണ് സോഷ്യല്‍മീഡിയ കമന്റുകള്‍. ഇത്തരം കമന്റുകള്‍ പങ്കുവയ്ക്കുന്ന പ്രൊഫൈലുകളില്‍ ദിലീപിനെ അനുകൂലിക്കുന്ന പോസ്റ്റുകളും കാണപ്പെടുന്നുണ്ട്.

കൂടാതെ ദിലീപിനെതിരെ രംഗത്തുവന്ന ഡബ്ല്യുസിസി അംഗങ്ങളെയും മോശക്കാരിയാക്കിയുള്ള പരാമര്‍ശങ്ങളും ഇവരുടെ ടൈം ലൈനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദിലീപ് ഫാന്‍സ് അസോസിയേഷന്‍, ദിലീപ് ഫാന്‍സ് ക്ലബ്, ദിലീഫ് ഗേള്‍സ് ഫാന്‍സ്, ദിലീപേട്ടന്‍ ചങ്ക്‌സ്, ഏട്ടന്‍സ് ഗ്രൂപ്പ് തുടങ്ങിയ നിരവധി ഗ്രൂപ്പുകള്‍ വഴിയും അനുകൂലികള്‍ മോശം പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം, ദിലീപിനെതിരെ സംസാരിക്കുന്നവരെ നേരിടാനും അനുകൂലിച്ച് സംസാരിക്കുന്നതിനും വേണ്ടി കൊച്ചിയില്‍ വന്‍ സൈബര്‍ ഗുണ്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. പാകിസ്ഥാന്‍ ഐ പി അഡ്‌സുകളാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസത്തിന് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ ബൈജു പറഞ്ഞിരുന്നു.

കൊച്ചിയില്‍ ദിലീപിന് വേണ്ടി ഒരു സൈബര്‍ ഗുണ്ടാ വിങ്ങുണ്ട്. ദിലീപിന്റെ പി ആര്‍ വര്‍ക്ക് ചെയ്യുന്നതും അവരാണ്. ദിലീപിനെ നല്ലവനാക്കാി കേസ് വഴി തിരിച്ചുവിടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ബൈജു പറഞ്ഞിരുന്നു.

കൂടാതെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥിരാജ് സിനിമകള്‍ക്കെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്നത് ഇവരാണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. ദിലീപ് സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പര്‍ ആണെന്ന് പറയും, എന്നാല്‍ മറ്റുള്ളവരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ മോശമാണെന്ന് പറയും, അതാണ് ഇവരുടെ രീതിയെന്നും ബൈജു പറഞ്ഞു.












Click it and Unblock the Notifications