കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല, എന്തൊക്കെ സംഭവിച്ചാലും ശരി'; അതിജീവിതയുടെ വാക്കുകളെന്ന് ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

കൊച്ചി: ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പേരിലുളള പീഡന പരാതി വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തൽ. വ്യാജ പരാതിക്ക് പിന്നിൽ ദിലീപിന്റെ മുൻ മാനേജർ അടക്കമുളളവരാണെന്ന് പോലീസ് റിപ്പോർട്ടിലുണ്ട്.

Recommended Video

cmsvideo
ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

കയ്യിൽ പണം ഉണ്ട് എന്നുളള ഹുങ്കാണ് ദിലീപ് കാണിച്ച് കൊണ്ടിരിക്കുന്നതെന്ന് വാർത്തയോട് പ്രതികരിക്കവേ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി തുറന്നടിച്ചു. മാത്രമല്ല അതിജീവിതയുടെ പ്രതികരണവും ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പങ്കുവെച്ചു.

1

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഇത്രയും നാളുകളായി ഈ കേസിന്റെ നാള്‍വഴികള്‍ ശ്രദ്ധിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട് ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്. ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്.

2

ഇത് നമ്മളെ പോലുളള കുറേ സാധാരണക്കാരായ ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. നമുക്ക് ഒന്നും പറയാന്‍ പാടില്ല, ഒന്നും ചെയ്യാന്‍ പാടില്ല. ഇത് നമ്മുടെ വായടക്കുക എന്നതാണ്. നീ ആടിക്കോ, എവിടെ വരെ വേണമെങ്കിലും. കാരണം നിന്റെ കയ്യില്‍ പണമുണ്ട്, എന്ന് വെച്ചാണ് അയാള്‍ കളിച്ച് കൊണ്ടിരിക്കുന്നത്.

3

ഇതുമായി ബന്ധമില്ലെങ്കില്‍ കൂടിയും ഒരു കാര്യം പറയാതെ നിവൃത്തിയില്ല. കോടതി പറഞ്ഞത് എന്താണ്, പെണ്ണിന്റെ വസ്ത്രധാരണം ശരിയല്ലാത്തത് കൊണ്ടാണ് പീഡനം നടന്നത് എന്ന്. ഇത് ആര്‍ക്ക് കൊടുക്കുന്ന സന്ദേശമാണ് ഇവര്‍. ഇവിടെ പണമുളളവനും പീഡിപ്പിക്കുന്നവനും അനീതി ചെയ്യുന്നവനും മാത്രം ജീവിച്ചാല്‍ മതി. അല്ലാത്ത ജനം എല്ലാം അനുഭവിച്ച് ജീവിക്കൂ എന്ന് നമ്മളോട് വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

4

ഈ വ്യക്തി ഈ കേസ് തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറെയുമൊക്കെ ലെഫ്റ്റ് റൈറ്റ് അടിക്കുന്നത്. ശാസിക്കേണ്ടവരെ ശാസിക്കാതെ തലോടുകയും നീതി കിട്ടാന്‍ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്നവരെ ക്രൂശിക്കുകയുമാണ് ചെയ്യുന്നത്.

5

ഇത് പണത്തിന്റെ അഹങ്കാരമാണീ കാണിക്കുന്നത്. ഞാന്‍ വിചാരിച്ചാല്‍ ആരെയും പണം കൊടുത്ത് വിലക്ക് വാങ്ങാം എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇതൊക്കെ. ജനം ഇപ്പോള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്രയും അനീതി കാണിച്ച ഒരു വ്യക്തിയോട് കോടതികള്‍ പോലും സഹതാപത്തോട് കൂടിയും ആരാധനയോട് കൂടിയും പെരുമാറുമ്പോള്‍ നമ്മള്‍ എവിടെയാണ് പോയി ചെന്ന് നില്‍ക്കേണ്ടത് എന്ന് മനസ്സിലാകുന്നില്ല.

6

ഈ പെണ്‍കുട്ടിക്ക് ഇത്രയും മാനസികമായ ശക്തിയുളളത് കൊണ്ട് മാത്രമാണ് ഈ കേസ് ഇപ്പോഴും നില്‍ക്കുന്നത്. അവസാനം വരെ അവളോടൊപ്പം ചിലപ്പോള്‍ പത്ത് പേരായിരിക്കും നില്‍ക്കുന്നത്. പക്ഷേ ആ പത്ത് പേരും നീതി കിട്ടുന്നത് വരെ അവളോടൊപ്പം ഫൈറ്റ് ചെയ്ത് കൊണ്ടിരിക്കും. ഇന്നലെയും ഇന്നുമൊക്കെ സംസാരിക്കുമ്പോള്‍ അവള്‍ പറയുന്നത് 'ഇനി എന്തൊക്കെ സംഭവിച്ചാലും ശരി ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ' എന്നാണ്.

'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയെന്ന് ദീദി'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയെന്ന് ദീദി

7

'ഞാന്‍ പോരാടും, ഞാനിത് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല' എന്നാണ്. ഇനി നോക്കിക്കൊള്ളൂ. നികേഷിനെതിരെ നാലും അഞ്ചും കേസുകള്‍. തന്നെയൊക്കെ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കും. നമുക്കത് വ്യക്തമായിട്ട് അറിയാം. എന്താണിനി നമുക്ക് വരാന്‍ പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം അവന്റെ കയ്യില്‍ പണമുണ്ട് എന്ന ഒറ്റ ബലമാണ്. ആ പണത്തിന് വേണ്ടിയാണ് ദിലീപേട്ടന്‍ പാവാടാ എന്ന് പറയുന്നത്. സിനിമാ ലോകം മൊത്തം അയാള്‍ക്കൊപ്പം നില്‍ക്കുന്നത് ആ പണം ഉളളത് കൊണ്ടാണ്.

'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'

English summary
Dileep Case: 'I'm not going to let it go, no matter what'; Bhagyalakshmi shared the words of survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X