നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റവിമുക്തന്‍. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് രാവിലെ 11 മണിക്കു ശേഷം വിധി പറഞ്ഞത്. ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. 1 മുതല്‍ 6 വരെയുള്ള പ്രതികള്‍ക്കുള്ള ശിക്ഷ 12-ന് വിധിക്കും.
രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ വിധി വലിയ ആകാംക്ഷയ്‌ക്കൊടുവിലാണ് ഇന്നു പുറത്തുവന്നത്. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടം ഇനിയും നീളുമെന്ന് ഉറപ്പായി. നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദിലീപ് അടക്കം പത്തു പ്രതികളാണ് ഉണ്ടായിരുന്നത്. രാവിലെ കൃത്യം 11-ന് കോടതി നടപടികള്‍ തുടങ്ങി. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തില്ല എങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് ദിലീപിനെതിരേ പ്രോസിക്യൂഷന്‍ ആരോപിച്ചത്. എന്നാല്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി നിരീക്ഷണം. ആറു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി വന്നത്.
നടി ആക്രമിക്കപ്പെട്ട കേസ് ഇന്നത്തെ ആദ്യത്തെ കേസായിട്ടാണ് പരിഗണിച്ചത്. സമീപകാലത്തൊന്നും കേരളം ഇത്ര ആകാംക്ഷയോടെ ഒരു കോടതി വിധിക്കു വേണ്ടി കാത്തിരുന്നിട്ടില്ല.
2017 ഫ്രെബ്രുവരി 17-ന് രാത്രിയിലാണ് കേരളം നടുക്കത്തോടെ കേട്ട, നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായത്. കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ചാണ് നടി പീഡനത്തിന് ഇരയായത്. പീഡന ദൃശ്യങ്ങള്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തി. സംഭവത്തില്‍ അന്നു തന്നെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി. ഫ്രെബ്രുവരി 23-ന് കോടതിയിലെത്തിയ പള്‍സര്‍ സുനിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്.
2019 ലാണ് കേസില്‍ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകള്‍ പരിഗണിച്ചു. കേസില്‍ സാക്ഷികള്‍ നിരവധി ചലച്ചിത്ര താരങ്ങളാണ് കൂറു മാറിയത്. സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍, ഭാമ തുടങ്ങി 28 സാക്ഷികള്‍ വിചാരണയ്ക്കിടെ മൊഴിമാറ്റി.
Dec 08, 2025, 8:37 pm IST
ദിലീപിനെ അനുകൂലിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇനിയൊന്ന് മനസ്സ് തുറന്നു ചിരിക്കാൻ അയാൾക്ക് കഴിയണം. കാരണം വർഷങ്ങളായി ഈ മനുഷ്യനും ഇവിടെ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുവായിരുന്നു, സത്യം ഇത്ര മൂടി വെച്ചാലും ഒരിക്കൽ അത് മറ നീക്കി പുറത്ത് വരുമെന്ന് കോടതിയിൽ തെളിഞ്ഞു. യഥാർത്ഥ പ്രതികളെ കണ്ടെത്തി ഇരക്ക് നീതി നൽകിയ കോടതിക്ക് ഒരു ബിഗ് സല്യൂട്ട്; അഭിലാഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
Dec 08, 2025, 6:59 pm IST
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നിരാശ ഉണ്ടെന്നും എന്നാൽ അദ്‌ഭുതം ഇല്ലെന്നും പ്രതികരിച്ച് ദീദി ദാമോദരൻ. അതിജീവിക്കാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണു ശ്രമം നടന്നത്. വലിയ നിരാശയാണ് തോന്നുന്നതെന്നും സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Dec 08, 2025, 6:09 pm IST
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ എന്ന് ദിവ്യ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു. ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്ക് അവൾ കടന്നുവന്നത് മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. നിയമപോരാട്ടം അവസാനിപ്പിക്കരുത്; ദിവ്യ കുറിച്ചു.
Dec 08, 2025, 5:27 pm IST
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് പ്രമുഖ ഗായിക ചിന്മയി ശ്രീപദ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കേരളം 'റോക്‌സ്റ്റാര്‍' ആവുന്നതെന്ന് ചിന്മയി എക്‌സില്‍ കുറിച്ചു. വിധി എന്തായാലും താനെന്നും അതിജീവിതയോടൊപ്പമായിരിക്കുമെന്ന് ചിന്മയി നേരത്തെ വ്യക്തമാക്കിയിരുന്നു.
Dec 08, 2025, 4:41 pm IST
പിടി തോമസിന്റെ ആത്മാവ് ഈ വിധിയിൽ തൃപ്‌തനാവില്ലെന്ന് ഉമാ തോമസ് എംഎൽഎ. തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ്. പി ടി ഇറങ്ങിപ്പോയത്.തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്.
പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ,
എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം; ഉമാ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു.
Dec 08, 2025, 3:27 pm IST
ദിലീപിനെ കുറ്റവിമുക്തനായ വിധിയില്‍ പ്രതികരണവുമായ താരസംഘടനയായ അമ്മ. കോടതി വിധിയെ ബഹുമാനിക്കുന്നു. നിയമം നീതിയുടെ വഴിക്ക് പോകട്ടെ എന്നും അമ്മ സംഘടന പ്രതികരിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് മന്ത്രി സജി ചെറിയാന്‍. ഇനിയുള്ള നിയമനടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു
മഞ്ജുവിനെതിരേ ദിലീപ്. മഞ്ജു വാര്യരുടെ പേര് എടുത്ത് വിമര്‍ശിച്ച് ദിലീപ്. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത് മുതല്‍ തനിക്ക് എതിരേ ഗൂഢാലോചന തുടങ്ങിയെന്ന് ദിലീപ്.
Dec 08, 2025, 11:40 am IST
അവള്‍ക്കൊപ്പമെന്ന് രമ്യ നമ്പീശന്‍; ഫേസ്ബുക്കില്‍ പോസ്റ്റ്
Dec 08, 2025, 11:34 am IST
ദിലീപിന്റെ പ്രതികരണം: കൂട്ടുപ്രതികളുമായി ചേര്‍ന്ന് പൊലീസും മാധ്യമങ്ങളും തനിക്കെതിരേ കള്ളക്കഥ പ്രചരിപ്പിച്ചു. കള്ളക്കഥ കോടതിയില്‍ തകര്‍ന്നു വീണു. തന്നെ തകര്‍ക്കാനാണ് യഥാര്‍ത്ഥ ഗൂഢാലോചന നടന്നത്. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. അഡ്വ. രാമന്‍പിള്ള സാറിന് ജീവിതം കടപ്പെട്ടിരിക്കുന്നു.
Dec 08, 2025, 11:22 am IST
ദിലീപ് കോടതിക്കു പുറത്തേക്ക്. കൈവീശി ആരാധകരെ അഭിവാദ്യം ചെയ്തു. കോടതി പരിസരത്ത് മധുര പലഹാര വിതരണം.
Dec 08, 2025, 11:03 am IST
നടിയെ ആക്രമിച്ച കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ
Dec 08, 2025, 11:02 am IST
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം തുടങ്ങി, പ്രതികൾ പ്രതിക്കൂട്ടിൽ
Dec 08, 2025, 11:00 am IST
രാജ്യം ഉറ്റുനോക്കുന്ന, നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി ഉടന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കോടതി മുറിയിലെത്തി
Dec 08, 2025, 10:52 am IST
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ ഇനി കേവലം 7 മിനിറ്റുകള്‍ മാത്രം. ദീലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍. ആകാംക്ഷയുടെ ഉച്ചസ്ഥായിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരം.
Dec 08, 2025, 10:44 am IST
നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍ വിധി പറയും. ദിലീപ് കോടതിയില്‍ എത്തി. പള്‍സര്‍ സുനി അടക്കമുള്ള മറ്റ് പ്രതികളും കോടതിയിലെത്തി. ജനം തിങ്ങി നിറഞ്ഞ് കോടതി പരിസരം
Dec 08, 2025, 10:26 am IST
ദിലീപ് അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് കോടതിയിലേക്ക് ഇറങ്ങി. അല്‍പ സമയത്തിനകം നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയും.
Dec 08, 2025, 9:51 am IST
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി ഹണി എം വര്‍ഗീസ് എത്തി. എട്ടാം പ്രതി ദിലീപും അല്‍പസമയത്തിനകം കോടതിയില്‍ എത്തും.
Dec 08, 2025, 9:36 am IST
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് ഉടന്‍ വീട്ടില്‍ നിന്ന് കോടതിയിലേക്ക് ഇറങ്ങും. ദിലീപിന്റെ വരവു കാത്ത് മാധ്യമങ്ങള്‍.
Dec 08, 2025, 9:15 am IST
ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് കേസിലെ പത്താം പ്രതിയും ദിലീപിന്റെ ഉറ്റസുഹൃത്തുമായ ശരത് എത്തിയിട്ടുണ്ട്്. ദിലീപിന്റെ സഹോദരന്‍ അനൂപും എത്തിയിട്ടുണ്ട്. ഒന്‍പതരയോടെ ദിലീപും സംഘവും വീട്ടില്‍ നിന്ന് കോടതിയിലേക്ക് ഇറങ്ങുമെന്നാണ് സൂചന.
Dec 08, 2025, 9:11 am IST
നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ്
Dec 08, 2025, 9:07 am IST
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ ഇനി രണ്ടു മണിക്കൂര്‍ മാത്രം.
Dec 08, 2025, 9:06 am IST
നടി ആക്രമിക്കപ്പെട്ട കേസിലെ പെണ്‍കുട്ടി തന്നെ വിളിച്ചിരുന്നുവെന്നും നീതി ലഭിക്കുമോ എന്ന് അവര്‍ക്ക് സംശയമുണ്ടെന്നും ഉമ തോമസ് എംഎല്‍എ. അതിജീവിതയുമായി സംസാരിച്ചിരുന്നു. എനിക്ക് ടെന്‍ഷനുണ്ടെന്നാണ് അവള്‍ പറഞ്ഞത്. വിചാരണയുടെ പല ഘട്ടങ്ങളിലും നീതി ലഭിക്കുമോ എന്ന സംശയം ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായെന്നും വിധി എതിരായാല്‍ നിയമസഹായം നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.
Dec 08, 2025, 8:57 am IST
നടി ആക്രമിക്കപ്പെട്ട കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. മതിയായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ടിബി മിനി പറഞ്ഞു.
Dec 08, 2025, 7:45 am IST
വിധി വരുന്നതിന് തൊട്ടു മുന്‍പ് ഹര്‍ജിയുമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. തന്റെ മകന്റെ പേരിലുള്ള അക്കൗണ്ട് 2018-ല്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി മരവിപ്പിച്ചിരുന്നു. അക്കൗണ്ടിലുള്ള ഒരു ലക്ഷം തുക ഉപയോഗിക്കാനുള്ള അനുമതി വേണം എന്നാണ് ശോഭന ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയതിനുള്ള അഡ്വാന്‍സ് തുകയാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Dec 08, 2025, 7:30 am IST
ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിന് മുന്നില്‍ മാധ്യമങ്ങളുടെ വലിയ നിര. ദിലീപ് വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Dec 08, 2025, 6:54 am IST
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരത്ത് കനത്ത സുരക്ഷ. കോടതി പരിസരത്ത് നിരവധി പൊലീസുകാരെ വിന്യസിച്ചു.
6:54 AM, 8 Dec

7:30 AM, 8 Dec
ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിന് മുന്നില്‍ മാധ്യമങ്ങളുടെ വലിയ നിര. ദിലീപ് വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
7:45 AM, 8 Dec
വിധി വരുന്നതിന് തൊട്ടു മുന്‍പ് ഹര്‍ജിയുമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന. തന്റെ മകന്റെ പേരിലുള്ള അക്കൗണ്ട് 2018-ല്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി മരവിപ്പിച്ചിരുന്നു. അക്കൗണ്ടിലുള്ള ഒരു ലക്ഷം തുക ഉപയോഗിക്കാനുള്ള അനുമതി വേണം എന്നാണ് ശോഭന ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയതിനുള്ള അഡ്വാന്‍സ് തുകയാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
8:57 AM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. മതിയായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ടിബി മിനി പറഞ്ഞു.
9:06 AM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസിലെ പെണ്‍കുട്ടി തന്നെ വിളിച്ചിരുന്നുവെന്നും നീതി ലഭിക്കുമോ എന്ന് അവര്‍ക്ക് സംശയമുണ്ടെന്നും ഉമ തോമസ് എംഎല്‍എ. അതിജീവിതയുമായി സംസാരിച്ചിരുന്നു. എനിക്ക് ടെന്‍ഷനുണ്ടെന്നാണ് അവള്‍ പറഞ്ഞത്. വിചാരണയുടെ പല ഘട്ടങ്ങളിലും നീതി ലഭിക്കുമോ എന്ന സംശയം ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടായെന്നും വിധി എതിരായാല്‍ നിയമസഹായം നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.
9:07 AM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ ഇനി രണ്ടു മണിക്കൂര്‍ മാത്രം.
9:11 AM, 8 Dec
നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ്
9:15 AM, 8 Dec
ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് കേസിലെ പത്താം പ്രതിയും ദിലീപിന്റെ ഉറ്റസുഹൃത്തുമായ ശരത് എത്തിയിട്ടുണ്ട്്. ദിലീപിന്റെ സഹോദരന്‍ അനൂപും എത്തിയിട്ടുണ്ട്. ഒന്‍പതരയോടെ ദിലീപും സംഘവും വീട്ടില്‍ നിന്ന് കോടതിയിലേക്ക് ഇറങ്ങുമെന്നാണ് സൂചന.
9:36 AM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് ഉടന്‍ വീട്ടില്‍ നിന്ന് കോടതിയിലേക്ക് ഇറങ്ങും. ദിലീപിന്റെ വരവു കാത്ത് മാധ്യമങ്ങള്‍.
9:51 AM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി ഹണി എം വര്‍ഗീസ് എത്തി. എട്ടാം പ്രതി ദിലീപും അല്‍പസമയത്തിനകം കോടതിയില്‍ എത്തും.
10:26 AM, 8 Dec
ദിലീപ് അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് കോടതിയിലേക്ക് ഇറങ്ങി. അല്‍പ സമയത്തിനകം നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറയും.
10:44 AM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍ വിധി പറയും. ദിലീപ് കോടതിയില്‍ എത്തി. പള്‍സര്‍ സുനി അടക്കമുള്ള മറ്റ് പ്രതികളും കോടതിയിലെത്തി. ജനം തിങ്ങി നിറഞ്ഞ് കോടതി പരിസരം
10:52 AM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരാന്‍ ഇനി കേവലം 7 മിനിറ്റുകള്‍ മാത്രം. ദീലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍. ആകാംക്ഷയുടെ ഉച്ചസ്ഥായിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരം.
11:00 AM, 8 Dec
രാജ്യം ഉറ്റുനോക്കുന്ന, നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി ഉടന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കോടതി മുറിയിലെത്തി
11:02 AM, 8 Dec
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം തുടങ്ങി, പ്രതികൾ പ്രതിക്കൂട്ടിൽ
11:03 AM, 8 Dec
നടിയെ ആക്രമിച്ച കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികൾ കുറ്റക്കാർ
11:22 AM, 8 Dec
ദിലീപ് കോടതിക്കു പുറത്തേക്ക്. കൈവീശി ആരാധകരെ അഭിവാദ്യം ചെയ്തു. കോടതി പരിസരത്ത് മധുര പലഹാര വിതരണം.
11:34 AM, 8 Dec
ദിലീപിന്റെ പ്രതികരണം: കൂട്ടുപ്രതികളുമായി ചേര്‍ന്ന് പൊലീസും മാധ്യമങ്ങളും തനിക്കെതിരേ കള്ളക്കഥ പ്രചരിപ്പിച്ചു. കള്ളക്കഥ കോടതിയില്‍ തകര്‍ന്നു വീണു. തന്നെ തകര്‍ക്കാനാണ് യഥാര്‍ത്ഥ ഗൂഢാലോചന നടന്നത്. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. അഡ്വ. രാമന്‍പിള്ള സാറിന് ജീവിതം കടപ്പെട്ടിരിക്കുന്നു.
11:40 AM, 8 Dec
അവള്‍ക്കൊപ്പമെന്ന് രമ്യ നമ്പീശന്‍; ഫേസ്ബുക്കില്‍ പോസ്റ്റ്
11:56 AM, 8 Dec
മഞ്ജുവിനെതിരേ ദിലീപ്. മഞ്ജു വാര്യരുടെ പേര് എടുത്ത് വിമര്‍ശിച്ച് ദിലീപ്. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത് മുതല്‍ തനിക്ക് എതിരേ ഗൂഢാലോചന തുടങ്ങിയെന്ന് ദിലീപ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് മന്ത്രി സജി ചെറിയാന്‍. ഇനിയുള്ള നിയമനടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു
ദിലീപിനെ കുറ്റവിമുക്തനായ വിധിയില്‍ പ്രതികരണവുമായ താരസംഘടനയായ അമ്മ. കോടതി വിധിയെ ബഹുമാനിക്കുന്നു. നിയമം നീതിയുടെ വഴിക്ക് പോകട്ടെ എന്നും അമ്മ സംഘടന പ്രതികരിച്ചു.
4:41 PM, 8 Dec
പിടി തോമസിന്റെ ആത്മാവ് ഈ വിധിയിൽ തൃപ്‌തനാവില്ലെന്ന് ഉമാ തോമസ് എംഎൽഎ. തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ്. പി ടി ഇറങ്ങിപ്പോയത്.തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്.
പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ,
എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം; ഉമാ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു.
5:27 PM, 8 Dec
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് പ്രമുഖ ഗായിക ചിന്മയി ശ്രീപദ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കേരളം 'റോക്‌സ്റ്റാര്‍' ആവുന്നതെന്ന് ചിന്മയി എക്‌സില്‍ കുറിച്ചു. വിധി എന്തായാലും താനെന്നും അതിജീവിതയോടൊപ്പമായിരിക്കുമെന്ന് ചിന്മയി നേരത്തെ വ്യക്തമാക്കിയിരുന്നു.
6:09 PM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ എന്ന് ദിവ്യ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു. ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്ക് അവൾ കടന്നുവന്നത് മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. നിയമപോരാട്ടം അവസാനിപ്പിക്കരുത്; ദിവ്യ കുറിച്ചു.
6:59 PM, 8 Dec
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നിരാശ ഉണ്ടെന്നും എന്നാൽ അദ്‌ഭുതം ഇല്ലെന്നും പ്രതികരിച്ച് ദീദി ദാമോദരൻ. അതിജീവിക്കാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണു ശ്രമം നടന്നത്. വലിയ നിരാശയാണ് തോന്നുന്നതെന്നും സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
8:37 PM, 8 Dec