അങ്ങനെ ചെയ്യാന്‍ നമുക്കൊക്കെ നട്ടപ്രാന്താണോ: ചർച്ചയ്ക്കിടെ രാഹുല്‍ ഈശ്വറിനോട് നികേഷ് കുമാർ
നടന്‍ ദിലീപിന് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ സഹോദരന്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ഇന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാർ പുറത്ത് വിട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ദിലീപിന് ജാമ്യം നല്‍കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് മുഖാന്തരം ഇടപെടല്‍ നടത്താമെന്ന് ബാലചന്ദ്രകുമാർ വാഗ്ദാനം ചെയ്തതായുള്ള ഒരു ആരോപണം നേരത്തെ ദിലീപിന്റെ ഭാഗത്ത് നിന്നുള്ളവർ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇത്തരമൊരു ഇടപെടല്‍ ആദ്യമുണ്ടായത് ദിലീപിന്റെ സഹോദരന്റെ ഭാഗത്ത് നിന്നാണെന്നാണ് സ്ക്രീന്‍ഷോട്ട് പുറത്ത് വിട്ടുകൊണ്ട് ബാലചന്ദ്രകുമാർ ആരോപിക്കുന്നത്.

നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ചത് ദിലീപിൻ്റെ സഹോദരി ഭർത്താവാണെന്നാണ് ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ഇത് സാധൂകരിക്കുന്നതിനായിട്ടാമ് ബിഷപ്പിനെ അറിയാമോ എന്ന് ദിലീപിന്റെ അളിയന്‍ സുരാജ് ചോദിക്കുന്നതിന്റെ സ്ക്രീന്‍ഷോട്ട് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്.
അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ

അതേസമയം രണ്ട് പേരുകള്‍ ഈ ചർച്ചയിലേക്ക് വല്ലാതെ വലിച്ചിഴയ്ക്കപ്പെടുകയാണെന്നാണ് പ്രമുഖ അഭിഭാഷകനായ മുഹമ്മദ് ഷാ അഭിപ്രായപ്പെടുന്നത്. അത് ബിഷപ്പും ആ കേസ് പരിഗണിച്ച ജഡ്ജിയുമാണ്. അവർ ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല. വേരെ രണ്ടുപേർ തമ്മിലുള്ള സംഭാഷണമാണ് ഇത്. രണ്ട് പേരും സിനിമ മേഖലയില്‍ തന്നെയുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവരുടെ സംഭാഷണത്തിലാണ് ഇന്നയാളെ അറിയാമോയെന്ന് ചോദിക്കുന്നത്. ഈ വിഷയം ചർച്ച ചെയ്യുമ്പോഴാണ് പ്രമുഖരായ രണ്ട് വ്യക്തികളെ ഇകഴ്ത്തുന്നുണ്ട്. തന്റെ മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സുനില്‍ തോമസ് ദിലീപിന് ഒരു 10 ദിവസം കഴിഞ്ഞ് ജാമ്യം കൊടുത്തിരുന്നെങ്കില്‍ ഇതൊക്കെ അദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുമായിരുന്നു. രണ്ട് പേർ തമ്മിലുള്ള ചാറ്റുകളാണ്. അത്. അവർ രണ്ട് പേരും ഇതിനകത്ത് പ്രതികളാണ്. അതിനാല്‍ തന്നെ രണ്ട് പേർക്കെതിരേയും നടപടി വേണമെന്നും മുഹമ്മദ് ഷാ കൂട്ടിച്ചേർത്തു.

അതേസമയം നടി ദിലീപിനെതിരായ പരാതികള്‍ക്ക് പിന്നില്‍ ദുരുദ്ദേശം തോന്നുന്നുണ്ടെന്നായിരുന്നു രാഹുല്‍ ഈശ്വർ അഭിപ്പായപ്പെട്ടത്. എങ്ങനെയെങ്കിലും വിചാരണ വൈകിപ്പിക്കിനാണ് ശ്രമിക്കുന്നത്. മേല്‍ക്കോടതികളില്‍ പോയി കൂടുതല്‍ സമയം ചോദിക്കുന്നതൊക്കെ നമ്മളൊക്കെ കണ്ടു. ഇതൊക്കെ ചിലർ ദുരുപയോഗം ചെയ്യുകയാണോയെന്നാണ് എന്റെ സംശയമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ഇക്കാര്യമൊക്കെ ചർച്ച ചെയ്യുന്നത് കോടതികളെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അതിനെ കുറ്റ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏറെ രസകരമായ മറുപടിയായിരുന്നു ഇക്കാര്യത്തില്‍ രാഹുല്‍ ഈശ്വറിന് നികേഷ് കുമാർ നല്‍കിയത്. 'ദിലീപിന്റെ മുന്‍കൂർ ജാമ്യം തടയാന്‍ വേണ്ടിയിട്ടാണോ നമ്മളൊക്കെ കോടതിയെ സമ്മർദത്തിലാക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെയൊക്കെ ചെയ്യാന്‍ നമുക്കൊക്കെ നട്ടപ്രാന്താണോ'- എന്നായിരുന്നു നികേഷ് കുമാറിന്റെ മറുപടി.
Recommended Video

ഐ പി സി എഴുതിയവർക്ക് മുന്‍കൂട്ടി വിഭാവനം ചെയ്യാന്‍ കഴിയാത്ത ഒരു ക്രൈം ആണ് ഇതെന്നാണല്ലോ പൊലീസ് പറയുന്നത്. അത് നമ്മുടെ നാട്ടില്‍ ഗൌരവുമുള്ള ഒരു പ്രശ്നമാണ്. ആ വിഷയത്തില്‍ നമ്മള്‍ ക്രിയേറ്റിവായിട്ട് ഇടപെടണം. രാഹുല്‍ ഈശ്വറിന് വ്യത്യസ്തമായ വാദം ഉണ്ടെങ്കില്‍ അത് പറയണ്ട എന്ന് ഞാന്‍ പറയില്ല. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള ഒരു സാഹചര്യമാണ് ഇവിടെ വേണ്ടത്. വ്യക്തമായ അന്വേഷണത്തിലൂടെ കോടതി ഇക്കാര്യത്തില്‍ ഒരു തിരുത്തല്‍ നടത്തുമ്പോഴാണ് നമ്മളെപ്പോലെയുള്ള സാധാരണ പൌരന്‍മാരെ സംബന്ധിച്ചിടത്തോളം ഒരു ആശ്രയത്വം കോടതിയിലുണ്ട് എന്ന ബോധ്യത്തിലേക്ക് എത്താന്‍ കഴിയുകയെന്നും നികേഷ് കുമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications