കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണം.. ദിലീപിന് വേണ്ടി അരയും തലയും മുറുക്കി എംഎല്‍എ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് പി സി ജോർജ് | Oneindia Malayalam

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തലുകളും അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ സ്ഥാനചലനവുമെല്ലാം പോലീസിനെ ആകെ കുഴക്കിയിരിക്കുകയാണ്.

16 മണിക്കൂർ ഗരുഡൻ തൂക്കം.. ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗം! അമ്മയെ കൊന്ന അക്ഷയിന് മൂന്നാംമുറ16 മണിക്കൂർ ഗരുഡൻ തൂക്കം.. ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗം! അമ്മയെ കൊന്ന അക്ഷയിന് മൂന്നാംമുറ

അതിനിടെ ആക്രമണം നടി കൂടി അറിഞ്ഞ് കൊണ്ട് നടത്തിയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് ഹൈക്കോടതിയിലേക്ക് നീങ്ങാനാണ് ദിലീപ് ഒരുങ്ങുന്നതെന്നും വാര്‍ത്തകള്‍ വരുന്നു. ദിലീപിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള വമ്പന്‍ കളികള്‍ അണിയറയില്‍ നടക്കുന്നു എന്ന് സംശയിക്കത്തക്ക വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ ദിലീപിന് വേണ്ടി സിബിഐയെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ.

കേസ് അട്ടിമറിക്കാനോ നീക്കം

കേസ് അട്ടിമറിക്കാനോ നീക്കം

നടി ആക്രമിക്കപ്പെട്ട കേസിനെ അപ്പാടെ അട്ടിമറിക്കാന്‍ പോന്ന വെളിപ്പെടുത്തലുകളാണ് നടിയുടെ ഡ്രൈവറായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ നടത്തിയത്. നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ നാടകമാണ് എ്ല്ലാം എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നീക്കവും ഇത്തരത്തില്‍ തന്നെയാണ്. അന്വേഷണ സംഘത്തെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ് ഈ പുതിയ വഴിത്തിരിവുകള്‍.

ദിലീപിന് വേണ്ടി പിസി

ദിലീപിന് വേണ്ടി പിസി

അതിനിടെ ദിലീപിന് വേണ്ടി കരുക്കള്‍ നീക്കി രംഗത്ത് വന്നിരിക്കുകയാണ് പിസി ജോര്‍ജ് എംഎല്‍എ. നടിയെ ആക്രമിച്ച കേസ് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷിക്കണം എന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പിസി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരിക്കുകയാണ്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ സത്യാവസ്ഥയും പുറത്ത് വരുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം എന്നുമാണ് പിസി ജോര്‍ജിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് അനവധി ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നും പിസി ജോര്‍ജ് എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.

മാർട്ടിൻ പറഞ്ഞത് അവഗണിക്കാനാവില്ല

മാർട്ടിൻ പറഞ്ഞത് അവഗണിക്കാനാവില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃക്‌സാക്ഷിയാണ് മാര്‍ട്ടിന്‍. മാര്‍ട്ടിന്റെ പുതിയ മൊഴി ഒരു ഭരണകൂടത്തിനും തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. നീതിന്യായ വ്യവസ്ഥയേയും ഭരണകൂടത്തേയും കബളിപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. അതിനാലാണ് ഈ കേസ് പോലീസ് ഈ രീതിയില്‍ കൈകാര്യം ചെയ്തത് എന്ന സംശയം ശക്തിപ്പെടുകയാണ് എന്നും പിസി ജോര്‍ജ് കത്തില്‍ വ്യക്തമാക്കുന്നു.

തുടക്കത്തിലേ ദിലീപിനൊപ്പം

തുടക്കത്തിലേ ദിലീപിനൊപ്പം

നേരത്തെ തന്നെ ഈ കേസില്‍ ദിലീപിന് അനുകൂലമായ നിലപാടെടുക്കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടക്കം പിസി ജോര്‍ജ് നടത്തുകയുണ്ടായി. പീഡിപ്പിക്കപ്പെട്ടുവെങ്കില്‍ എങ്ങനെ പിറ്റേ ദിവസം മുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയി എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു.

സന്ധ്യയുടെ സ്ഥാനചലനം

സന്ധ്യയുടെ സ്ഥാനചലനം

കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ട് തന്നെ മാസങ്ങള്‍ കഴിഞ്ഞു. വിചാരണ തുടങ്ങാനിരിക്കുന്ന ഘട്ടത്തിലാണ് കേസ് അട്ടിമറിക്കപ്പെടും എന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള നീക്കങ്ങളോരോന്നായി നടക്കുന്നത്. നടിയുടെ കേസില്‍ ദിലീപിനെതിരായ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച എഡിജിപി ബി സന്ധ്യയെ മാറ്റിയത് പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.

ദിലീപ് ഹൈക്കോടതിയിലേക്ക്

ദിലീപ് ഹൈക്കോടതിയിലേക്ക്

പോലീസ് തലപ്പത്തെ ഉന്നതര്‍ പോലുമറിയാത്ത ഈ നീക്കത്തിന് പിന്നില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. അതിനിടെ കേസില്‍ ദിലീപിന്റെ ഭാഗത്ത് നിന്നും നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നുണ്ട്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡില്‍ തിരിമറി നടന്നിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ് ദിലീപ്.

ദിലീപിന് പിടിവള്ളി

ദിലീപിന് പിടിവള്ളി

മെമ്മറി കാര്‍ഡില്‍ ഉണ്ടെന്ന് പറയപ്പെടുന്ന സ്ത്രീ ശബ്ദമാണ് ദിലീപിന് കിട്ടിയിരിക്കുന്ന പിടിവള്ളി. ഓണ്‍ ചെയ്യൂ എന്ന് ഒരു സ്ത്രീ പറയുന്ന് രണ്ട് തവണ കേള്‍ക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നു. ഈ ശബ്ദം പ്രോസിക്യൂഷന്‍ മറച്ച് വെച്ചുവെന്നും ആരോപണമുണ്ട്. കേസ് കെട്ടിച്ചമച്ചതാണ് എന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലിനോട് ചേര്‍ന്ന് പോകുന്നതാണ് ദിലീപിന്റെയും ആരോപണങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

ഇടിത്തീയായി വെളിപ്പെടുത്തൽ

ഇടിത്തീയായി വെളിപ്പെടുത്തൽ

റിമാന്‍ഡ് കാലാവധി കഴിഞ്ഞ് അങ്കമാലി കോടതിയില്‍ എത്തിച്ചപ്പോഴാണ് മാര്‍ട്ടിന്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. പള്‍സര്‍ സുനിക്ക് മുന്നില്‍ നിന്നുകൊണ്ട് തനിക്ക് അക്കാര്യങ്ങള്‍ പറയാനാവില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടിയേയും പള്‍സര്‍ സുനിയേയും തനിക്ക് ഭയമാണെന്നും മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ഇത് പ്രകാരം പള്‍സര്‍ സുനിയേയും മറ്റ് പ്രതികളേയും കോടതി മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റിയ ശേഷം അടച്ചിട്ട മുറിയിലായിരുന്നു മാര്‍ട്ടിന്റെ രഹസ്യമൊഴി കോടതി രേഖപ്പടുത്തിയത്.

വധഭീഷണിയുണ്ടെന്ന് മാർട്ടിൻ

വധഭീഷണിയുണ്ടെന്ന് മാർട്ടിൻ

മാര്‍ട്ടിന്‍ നല്‍കിയ മൊഴി പിതാവ് ആന്റണിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയും നിര്‍മ്മാതാവുമാണ് തനിക്കെതിരെ ഭീഷണി മുഴക്കുന്നത് എന്നും മാര്‍ട്ടിന്‍ കോടതിയില്‍ വ്യക്തമാക്കി. പിന്നാലെ മംഗളം ടെലിവിഷനാണ് മാർട്ടിൻ വെളിപ്പെടുത്തിയ കൂടുതൽ കാര്യങ്ങൾ പുറത്ത് വിട്ടത്.

കേസ് കെട്ടിച്ചമച്ചതെന്ന്

കേസ് കെട്ടിച്ചമച്ചതെന്ന്

നടിയെ ആക്രമിച്ച കേസ് കെട്ടുകഥയെന്ന മാര്‍ട്ടിന്റെ വെളിപ്പെടുത്തലാണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടത്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും ആക്രമണം നടിയും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. കേസിലെ പോലീസ് അന്വേഷണം കെട്ടുകഥയാണെന്നും മാപ്പ് സാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നും മാര്‍ട്ടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

നടിയും സുനിയും ഗൂഢാലോചന നടത്തിയെന്ന്

നടിയും സുനിയും ഗൂഢാലോചന നടത്തിയെന്ന്

നടിയെ കൊണ്ട് ചെന്നാക്കാന്‍ ആവശ്യപ്പെട്ടത് പള്‍സര്‍ സുനിയാണ്. ലാല്‍ ക്രിയേഷന്‍സിലെത്തിക്കാനാണ് നടി ആവശ്യപ്പെട്ടത്. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി വാങ്ങി. യാത്രയിലാകെ സുനിയുടെ ഫോണ്‍ നടി എടുത്തുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടി ഫോണ്‍ തിരിച്ച് കൊടുത്തത് ലാല്‍ ക്രിയേഷന്‍സിലെത്തിയപ്പോളാണ് എന്നും മാര്‍ട്ടിന്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കെട്ടിയിട്ട് മർദ്ദിച്ചു

കെട്ടിയിട്ട് മർദ്ദിച്ചു

വഴിയിൽ മൂന്ന് പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരവന്‍ കാണുമ്പോള്‍ വണ്ടി നിര്‍ത്തണം എന്ന് പറഞ്ഞു. നടിയും അവരും തമ്മില്‍ കോടികളുടെ കണക്ക് പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടു. പാലാരിവട്ടം കഴിഞ്ഞപ്പോള്‍ വാഹനത്തില്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് നടിയുള്ള വാഹനം കാക്കനാട്ടേക്ക് ഓടിച്ച് പോയി.

ചതിക്കരുതെന്ന് നടി പറഞ്ഞു

ചതിക്കരുതെന്ന് നടി പറഞ്ഞു

കാക്കനാട് വിജനമായ സ്ഥലത്ത് നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു.തന്നോട് ആ വാഹനം വീണ്ടും ഓടിക്കാന്‍ പറഞ്ഞ് കാരവനില്‍ നിന്നും ഇറക്കി വിട്ടു. വാഹനത്തില്‍ നടിയും പള്‍സര്‍ സുനിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീയെന്നെ ചതിക്കരുത് എന്ന് നടി പള്‍സര്‍ സുനിയോട് പറയുന്നത് കേട്ടതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. തുടര്‍ന്ന് നടിയെ ലാല്‍ ക്രിയേഷന്‍സില്‍ കൊണ്ട് ചെന്നാക്കാന്‍ സുനി ആവശ്യപ്പെട്ടെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തി

English summary
Actress Case: PC George MLA gives letter to CM asking for CBI investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X