കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പ്രതിയായ കേസ്: നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം. ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. ജാമ്യത്തിന് വേണ്ടി ബിഷപ്പിനെ സമീപിക്കാന്‍ ബാലചന്ദ്ര കുമാര്‍ പണം ആവശ്യപ്പെട്ടു എന്നായിരുന്നു ദിലീപ് ആരോപിച്ചത്. ഈ പേര് പറഞ്ഞ് പല ഘട്ടങ്ങളിലായി പത്ത് ലക്ഷം രൂപ ബാലചന്ദ്ര കുമാര്‍ കൈപ്പറ്റി എന്നായിരുന്നു ആരോപണം.

'മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ', മൊഴി കൊടുത്തതാകില്ലെന്ന് ബാലചന്ദ്ര കുമാർ'മഞ്ജു ദിലീപിന്റെ ഫോണിൽ മെസ്സേജ് കണ്ടത് വാലന്റൈൻസ് ഡേയിൽ', മൊഴി കൊടുത്തതാകില്ലെന്ന് ബാലചന്ദ്ര കുമാർ

89

ഈ ആരോപണവുമായി ബന്ധപ്പെട്ടാണ് നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നാണ് ഡോ. സാമുവല്‍ വിന്‍സെന്റ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ടോ ദിലീപിന് ജാമ്യം ലഭിക്കാനോ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയിരിക്കുന്നത്.

ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
ദിലീപും കാവ്യയും ട്രെയിന്‍ഡ് ആണ് | Oneindia Malayalam

നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതിന് പിന്നാലെ നെയ്യാറ്റിന്‍കര രൂപത പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ ബിഷപ്പിന് അറിയില്ലെന്നും ജാമ്യത്തിന് വേണ്ടി ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നാണ് ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി കൊടുത്തിരിക്കുന്നത്. ജാമ്യത്തിന് വേണ്ടി പണം വാങ്ങി എന്നുളള ദിലീപിന്റെ ആരോപണം ബാലചന്ദ്ര കുമാറും നിഷേധിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് പണം കൈപ്പറ്റിയിട്ടുളളതെന്നും അതിന് കൃത്യമായ രേഖകള്‍ ഉണ്ടെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്.

English summary
Dileep Case: Police has taken the statement of Neyyattinkara Bishop Vincent Samuel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X