കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് പറഞ്ഞ മാഡത്തെ അന്ന് കണ്ടെത്തി..പക്ഷേ ഇടപെട്ട് രക്ഷിച്ചത് എംപി';ലിബർട്ടി ബഷീർ

  • By Desk
Google Oneindia Malayalam News

കൊച്ചി; അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ 'വിഐപി' ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തതസഹചാരുയുമായ ശരത് ജി നായർ തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇനി ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളുകളിൽ പരാമർശിക്കുന്ന മാഡത്തെ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

കാവ്യ പറഞ്ഞത് വേദനിപ്പിച്ചവരെ മറക്കില്ലെന്ന്;ഇതൊക്കെയാണ് ദിലീപ് കാണിച്ച മണ്ടത്തരമെന്ന് സംവിധായകൻകാവ്യ പറഞ്ഞത് വേദനിപ്പിച്ചവരെ മറക്കില്ലെന്ന്;ഇതൊക്കെയാണ് ദിലീപ് കാണിച്ച മണ്ടത്തരമെന്ന് സംവിധായകൻ

എന്നാൽ നേരത്തേ തന്നെ കേസിൽ ഉൾപ്പെടെ 'മാഡത്തെ' തിരിച്ചറിഞ്ഞിരുന്നുവെന്നും അവരെ രക്ഷിക്കാൻ ഒരു എംപി ഇടപെട്ടുവെന്നും ആരോപിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിലാണ് അദ്ദേഹത്തിന്റെ ആരോപണം.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ

കേസിൽ ഒരു സ്ത്രീയാണ് യഥാർത്ഥത്തിൽ ശിക്ഷ അനുഭവിക്കേണ്ടതെന്നും താൻ കുടുങ്ങിയതാണെന്നുമാണ് ദിലീപിന്റേതെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സാമ്പിളുകളിൽ ഉള്ളത്. നേരത്തേ തന്നെ കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

മാഡത്തിലേക്ക് അന്വേഷണം

ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ വിവാദമായെങ്കിലും പിന്നീട് അവർക്ക് കേസിൽ വലിയ പങ്കില്ലെന്ന് പൾസർ സുനി തിരുത്തി പറയുകയും ചെയ്തു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല. അതേസമയം ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് ഇപ്പോൾ മാഡത്തിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്.

എംപി ഇടപെട്ടെന്ന്

അതേസമയം നേരത്തേ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാൽ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാൻ സർക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നും പറയുകയാണ് ലിബർട്ടി ബഷീർ. എംപി ഇടപെട്ടതിനെ തുടർന്ന് അവരെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു.. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാധ്യത ഇല്ലെന്നും ദിലീപിൽ തന്നെ കേസ് അവസാനിക്കുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. മാഡത്തിന്റെ പേര് ഞാൻ പറയില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

നിത്യസന്ദർശകൻ

ശരത് ദിലീപിന്റെ വീട്ടിലെ നിത്യ സന്ദർശകനാണ്. ദിലീപ് ഉള്ള എല്ലായിടത്തും ശരത്തും ഉണ്ടാകാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ ശരതിനെ അന്നേ ദിവസം മാത്രമേ കണ്ടുള്ളൂ എന്ന് പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. ബാലചന്ദ്രകുമാർ ഭയം കൊണ്ടാണോ ഇക്കാര്യം പറയാത്തതെന്ന് സംശയം ഉണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

സംശയത്തിന് കാരണം

അതേസമയം ശരതിനെ ഇക്കാ എന്ന് അഭിസംബോധന ചെയ്തത് കൊണ്ടാണ് ശരത് തന്നെയാണ് ദിലീപിനൊപ്പം ഉണ്ടായ ശബ്ദത്തിന് ഉടമെന്ന് ഉറപ്പിച്ച് പറയുന്നതിൽ സംശയം ഉണ്ടായതെന്ന് ബാലചന്ദ്രകുമാർ പറയുന്നത്. ഇയാൾ വന്നപ്പോൾ സംസാര മധ്യേ ഇൻഷ അള്ളാ എന്ന് പറഞ്ഞിരുന്നു. അതോടെ വന്നയാൾ ഇസ്ലാം മത വിശ്വാസിയാണോ എന്ന സംശയം ഉണ്ടായിരുന്നു.അതുകൊണ്ടാണ് വന്നയാൾ ശരത് അല്ല എന്ന് വിശ്വസിച്ച് പോകാൻ ഇടയുണ്ടാക്കിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു.

കാരണം ഇതാണ്

നേര്തതേ തന്റെ സുഹൃത്തുക്കൾക്ക് ശബ്ദം കേൾപ്പിച്ചപ്പോൾ അതിൽ ശരതിൻറെ ശബ്ദം തന്നെയാണെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ഞാനത് വിലയ്ക്കെടുത്തില്ല. പക്ഷേ ഇപ്പോൾ അറിയാൻ കഴിഞ്ഞത് ശരതിനെ പലരും ഇക്ക എന്ന് വിളിച്ചിട്ടുണ്ടെന്നാണ്. ശരതിന്റെ സന്തതസഹചാരി ഇസ്ലാാം മത വിശ്വാസിയാണ്.അദ്ദേഹത്തെ പലരും ഇക്ക എന്നാണ് വിളിക്കാറുള്ളത്.അയാൾക്കൊപ്പം നടക്കുന്നതിനാലാണ് ശരതിനേയും ഇക്ക എന്ന വിളിക്കാൻ കാരണം എന്നാണ് അറിയാൻ സാധിച്ചതെന്നും ബാചന്ദ്രകുമാർ പറഞ്ഞു.

Recommended Video

cmsvideo
All Kerala Mens association came in support of Dileep
ദിലീപിനൊപ്പം

ശരതിനെ താൻ മുൻപ് ദിലീപിനൊപ്പം കണ്ടിട്ടില്ലെന്നും ബാലചന്ദ്രകുമാർ ആവർത്തിച്ചു. കേസിൽ ശരിക്കും മറ്റൊരു സ്ത്രീയാണ് ഇത് അനുഭവിക്കേണ്ടത്, അവർക്ക് പകരം ഞാൻ പെട്ടുപോയി എന്ന തരത്തിലാണ് ദിലീപ് ഓഡിയോയിൽ പറയുന്നത്. ദിലീപ് ഒരുപക്ഷേ കുറ്റം ചെയ്തിട്ടില്ലേങ്കിൽ കുറ്റം ചെയ്തവർ അദ്ദേഹത്തിന് ഒപ്പം ഉണ്ടെന്ന് തന്നെയാണ് ഓഡിയോയിലെ ആ വാചകങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
കേസിൽ ഒരു സ്ത്രീയ്ക്ക് പങ്കുണ്ടെന്നാണ് തന്റേയും നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

പൾസർ സുനിയുടെ അമ്മ


അതേസമയം കേസിൽ ദിലീപിന്റെ പേര് വന്നത് മുതൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് പൾസർ സുനി പറഞ്ഞതായി അമ്മ ശോഭന ചർച്ചയിൽ പറഞ്ഞു. സുനിയെ കഴിഞ്ഞ ദിവസം എറണാകുളം സബ് ജയിലിൽ അവർ സന്ദർശിച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിക്കരുതെന്നാണ് തന്നോട് ആവശ്യപ്പെട്ടത്. ഞാൻ കോടതിയിൽ തെളിവ് കൊടുക്കാൻ പോകുകയാണെന്ന് സുനിയെ അറിയിച്ചുവെന്നും അമ്മ വ്യക്തമാക്കി. കേസിന്റ ഇപ്പോഴത്തെ പുരോഗതിയെല്ലാം പത്രങ്ങളിലൂടെയെല്ലാം അറിയുന്നുണ്ട്. കേസിലെ 'വിഐപി' ശരതിനേയും തനിക്ക് അറിയാമെന്നാണ് സുനി പറഞ്ഞതെന്നും ശോഭന പറഞ്ഞു. അവന് നല്ല ഭയമുണ്ട്. സുനിയെ ഇത്തരത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു.

 രഹസ്യമൊഴി


കേസിൽ ശോഭനയുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താൻ തിരുമാനിച്ചിരുന്നു. എന്നാൽ ആലുവ മജിസ്ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി വെള്ളിയാഴ്ചയാണ് കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ പ്രോസിക്യൂഷന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ദിലീപിനുപുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

മാധ്യമ വിചാരണ

അതിനിടെ കേസിൽ മാധ്യമ വിചാരണ തടയണം എന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സംസ്ഥാന പോലീസ് മേധാവിയോട് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി. കേസിൽ സുപ്രീം കോടതിയുടേയു ഹൈക്കോടതിയുടേയും വിധികൾക്ക് എതിരേയാണ് ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണയെന്നാണ് ദിലീപ് ഹർജിയിൽ ആരോപിച്ചത്. മാധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണു ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു.

English summary
Dileep case; Police in search of madam whom the actor said in the audio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X