കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം, നിര്‍ണായക നീക്കം

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. എറണാകുളം സബ് ജയിലില്‍ എത്തിയാണ് സുനിയുടെ മൊഴിയെടുത്തത്. നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്. പള്‍സര്‍ സുനിയുടെ അമ്മ അടക്കം പല വെളിപ്പെടുത്തലും ഈ കേസിലുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ ദിലീപും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നാണ് സുനില്‍ നേരത്തെ കത്തില്‍ പറഞ്ഞിരുന്നത്.

ഫോണ്‍ കൈമാറുന്നതിന് ആശങ്കയെന്താണ്? അന്വേഷണം ദിലീപ് തീരുമാനിക്കേണ്ടെന്ന് ഹൈക്കോടതിഫോണ്‍ കൈമാറുന്നതിന് ആശങ്കയെന്താണ്? അന്വേഷണം ദിലീപ് തീരുമാനിക്കേണ്ടെന്ന് ഹൈക്കോടതി

1

ദിലീപിനെ കാണാനെത്തിയപ്പോള്‍ പള്‍സര്‍ സുനി കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും, ദിലീപിന്റെ സഹോദരന്‍ സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ടെന്നും അടക്കമുള്ള വിവരങ്ങളാണ് നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. പള്‍സര്‍ സുനി ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. ദിലീപ് പറഞ്ഞത് പള്‍സര്‍ സുനിയെ ബാലചന്ദ്രകുമാറിന് നേരത്തെ അറിയില്ലായിരുന്നുവെന്നാണ്. ദിലീപിന്റെ ഈ വാദത്തെ ദുര്‍ബലപ്പെടുത്താന്‍ സാധിക്കുന്ന തെളിവുകള്‍ ഈ ചോദ്യം ചെയ്യലിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസില്‍ ഇന്ന് ദിലീപ് സ്വീകരിച്ച നിലപാട് അടക്കം അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയെന്ന തരത്തിലുള്ള കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുനിയുടെ സെല്ലില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരം കൂടി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം കോടതിയില്‍ ദിലീപ് ഫോണ്‍ തിരിച്ച് നല്‍കാതിരിക്കാന്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും കുടുംബാംഗങ്ങളുമായി അഭിഭാഷകരുമായിട്ടുള്ള സ്വകാര്യ സംഭാഷണങ്ങള്‍ ആ ഫോണിലുണ്ടെന്നും അത് അന്വേഷണ സംഘം ദുരുപയോഗം ചെയ്താല്‍ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്.

അതേസമയം കോടതിയില്‍ നിന്ന് കടുത്ത ചോദ്യങ്ങളാണ് ദിലീപിന് നേരിടേണ്ടി വന്നത്. അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കില്‍ ഈ ഫോണ്‍ കോടതിയില്‍ ഹാജരാക്കികൂടെ എന്ന് ഹൈക്കോടതി ദിലീപിനോട് ചോദിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദിലീപ് ഉപയോഗിച്ച ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്. തന്റെ കൈയ്യില്‍ ആ ഫോണില്ലെന്ന് വാദിക്കമായിരുന്നു. അത് താന്‍ ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. എന്നാല്‍ ദിലീപ് സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

ദിലീപില്‍ നിന്ന് 10 കോടി ജാമ്യത്തിനായി ആവശ്യപ്പെട്ടു, 50 ലക്ഷം കൊടുത്തെന്ന് ബൈജു കൊട്ടാരക്കരദിലീപില്‍ നിന്ന് 10 കോടി ജാമ്യത്തിനായി ആവശ്യപ്പെട്ടു, 50 ലക്ഷം കൊടുത്തെന്ന് ബൈജു കൊട്ടാരക്കര

English summary
dileep case: police question pulsar suni in jail to know truth about balachandra kumar's allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X