'അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ തുടർനീക്കമുണ്ടായി', ദിലീപിനെതിരെ പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിശദമായ വാദം. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്ന നിലപാടിലാണ് ദിലീപ്.
എന്നാല്‍ ദിലീപിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചേ മതിയാകൂ എന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളാണ് ഇന്ന് പ്രോസിക്യൂഷന് ഹൈക്കോടതിക്ക് മുന്നില്‍ നിരത്തിയത്.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇത് രണ്ടാം ദിനമാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ദിലീപിന് വേണ്ടി അഡ്വക്കേറ്റ് ബി രാമന്‍പിള്ള ഹാജരായി. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിദഗ്ധന്‍ പരിശോധിക്കാന്‍ നല്‍കിയിരിക്കുകയാണ് എന്നും വിവരങ്ങള്‍ കോടതിക്ക് കൈമാറാം എന്നുമാണ് ദിലീപ് അറിയിച്ചിരുന്നത്. എന്നാല്‍ ഏത് ഏജന്‍സി പരിശോധിക്കണം എന്ന് ദിലീപിന് തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ ഫോണ്‍ പരിശോധിക്കാനാവൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വന്തം നിലയ്ക്കുളള പരിശോധന അംഗീകരിക്കാനാകില്ല. സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്നത് കൊണ്ട് ഫോണ്‍ പരിശോധിക്കാനാകില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടിഎ ഷാജി വ്യക്തമാക്കി. ഫോണിലെ വിവരങ്ങള്‍ സ്വന്തമായി പരിശോധിക്കുകയാണെങ്കില്‍ അന്വേഷണ സംഘത്തിന് ആവശ്യമായത് എങ്ങനെ കൈമാറും എന്ന് കോടതി ചോദിച്ചു.

കേസില്‍ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണെന്നും ഫോണില്‍ നിന്ന് ആവശ്യമുളള വിവരങ്ങള്‍ മാത്രമേ എടുക്കുകയുളളൂ എന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് തുടര്‍നീക്കം നടത്തി. 2017ല്‍ എംജി റോഡില്‍ ദിലീപ് അടക്കം മൂന്ന് പേര് ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നത് അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ചോദ്യം ചെയ്യലിനിടെ ഫോണിലെ ശബ്ദങ്ങള്‍ തങ്ങളുടേത് തന്നെ ആണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞിട്ടുളളതായും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ആലുവയിലെ വീട്ടില്‍ വെച്ച് നടന്ന സംഭാഷണങ്ങളുടെ ശബ്ദരേഖ സംവിധായകന് ബാലചന്ദ്ര കുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികള്‍ എല്ലാവരും ഉടനെ തന്നെ ഫോണുകള്‍ മാറ്റുകയായിരുന്നു. അന്വേഷണത്തോട് സഹകരിക്കില്ലെന്നാണ് പ്രതികള്‍ ഇതിനകം കാണിച്ച് തന്നിരിക്കുന്നതെന്നും പ്രോസിക്യൂഷന് പറഞ്ഞു.

നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് ഗുരുതരമായ ആരോപണങ്ങള്‍ പ്രോസിക്യൂഷന് അന്വേഷിക്കാനുണ്ട് എന്നത് കൊണ്ടാണ്. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയും തെളിവുകള്‍ മറച്ച് വെയ്ക്കുകയുമാണ് ചെയ്യുന്നത് എങ്കില്‍ കോടതിയുടെ നിലപാട് മാറുമെന്നും ജസ്റ്റിഡ് ജെ ഗോപിനാഥ് മുന്നറിയിപ്പ് നല്കി. എന്നാല്‍ കേസ് കെട്ടിച്ചമച്ചത് ആണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടാനുളള ശ്രമം ആണെന്നും ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചു.
Recommended Video

2021 ഡിസംബര്‍ 28ന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രമായിരുന്നു വിസ്തരിക്കാനുണ്ടായിരുന്നത്. 29ന് ബാലചന്ദ്ര കുമാറിന്റെ ആരോപണം വന്നുവെന്നും അത് അന്വേഷിക്കാന്‍ പോലീസ് സമയം ചോദിച്ചുവെന്നും ബി രാമന് പിളള ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രണ്ട് കേസുകളും ഒരുമിച്ച് അന്വേഷിക്കുന്നു. ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് കെട്ടിച്ചമച്ചതാണ് എന്നും ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചു. 200 സാക്ഷികളെ വിസ്തരിച്ചിട്ടും ദിലീപിനെതിരെ ഒരു തെളിവ് പോലും ഇല്ല. ഈ പുതിയ കേസ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയാണെന്നും പ്രതിഭാഗം ആരോപിച്ചു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള












Click it and Unblock the Notifications