Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവനിൽ പേടിച്ചാണ് സത്യങ്ങൾ വിളിച്ച് കൂവാൻ പലരും മടിക്കുന്നത്.. നീ പോരാളിയാണ്';രഞ്ജി രഞ്ജിമാർ

കൊച്ചി; ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെ നിരവധി പേർ താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മേയ്ക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെന്റർ ആക്റ്റിവിസ്റ്റുമായ രഞ്ജി രഞ്ജിമാർ നടിക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്. ഈ പോരാട്ടത്തിൽ നടി തനിച്ചല്ലെന്നും ഒരുപാട് പേർ അവർക്കൊപ്പം ഉണ്ടെന്നും രഞ്ജി രഞ്ജിമാർ ഫേസ്ബുക്കിൽ കുറിച്ചു. നടിയുടെ പോരാട്ടത്തിനൊപ്പം നിലയുറച്ചതിനാൽ പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവസരങ്ങൾ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 നീതിക്ക് വേണ്ടി പോരാടുന്നവൾ

എന്റെ മക്കൾക്ക്, നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാൻ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ, പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്,
അതുകൊണ്ടു തന്നെ പലയിടങ്ങളിൽ നിന്നും വിമര്ശനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലർ എന്നെ വിളിക്കാതായി, വർക്കുകൾ മുടക്കാൻ തുടങ്ങി, ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു,

 നീ തനിച്ചല്ല

നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാൻ പലരും മടിക്കുന്നത് ജീവനിൽ പേടിച്ചിട്ടാ,ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല, കുറെ നാളുകൾക്കു ശേഷം നമ്മൾ കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളിൽ വാർത്ത വന്നു നിറയുമ്പോൾ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതൽ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാൻ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാർഥന

 നിയമം നടപ്പാക്കാൻ സാധ്യമല്ല

love you my പോരാളി,ഇതിൽ നിനക്ക് നീതി ലാഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധ്യമല്ല എന്നുറപ്പിക്കാം, കേരള govt, ലും indian നീതിന്യായത്തിലും ജനങ്ങൾക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം.

 നീതിന്യായ വ്യവസ്ഥ കണ്ണു തുറക്കണം

ഇരയ്ക്ക് നീതി കിട്ടണമെങ്കിൽ നമ്മുടെ നീതിന്യായ കോടതി കണ്ണു തുറക്കണം, പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്ന ആ പഴഞ്ചൊല്ലുകൾ കാറ്റിൽപ്പറത്തിക്കൊണ്ട്, സത്യസന്ധതയ്ക്ക്, ചെയ്യുന്ന തൊഴിലിനുള്ള കൂറ്, ഒരു പെൺകുട്ടിയോട് ചെയ്ത അനീതിക്കെതിരെ സത്യസന്ധമായ എടുക്കുന്ന തീരുമാനങ്ങൾ ഇവയൊക്കെ വേണ്ടിവരും പക്ഷേ ഇവയ്ക്ക് മുന്നിൽ പണം വന്നു കൂടിയാൽ കണ്ണു മഞ്ഞളിക്കുന്ന നീതിന്യായവും ഇവിടെയുണ്ട് എന്നറിയുമ്പോൾ പേടിയാണ്

 ഇരകളുടെ എണ്ണം കൂടി വരും

ഇനിയും ഇരകളുടെ എണ്ണങ്ങൾ കൂടിക്കൂടി വരും അകത്തളങ്ങളിൽ ഇരുന്നു കൊട്ടേഷൻ കൊടുക്കുവാനും കൈകാലുകൾ വെട്ടി ഇടുവാനും ചതച്ചരച്ചു കൊല്ലുവാനും ആജ്ഞ ഇടാൻ വില്ലന്മാർ ഉള്ളപ്പോൾ ഇനിയും നാം പഠിക്കണം, ഇരകളുടെ എണ്ണം കൂടിക്കൂടി വരികയാണ്, ഇവിടെ ജീവിച്ചു പോകുവാൻ ഭയമുണ്ട്,

 ചിലത് പറഞ്ഞിരുന്നു

അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ അന്നും ചിലത് പറഞ്ഞിരുന്നു, ഇന്നും പറയേണ്ടിവരുന്നു, പ്രാർത്ഥന മാത്രം, എന്റെ അമ്മയ്ക്ക് തണലായി, എന്റെ സഹോദരങ്ങൾക്ക് തുണയായി, എന്റെ മക്കൾക്ക് വഴികാട്ടിയായി ഇനിയും ജീവിക്കണം.

പിന്തുണ ഏറുകയാണ്

അതേസമയം നടിക്ക് പിന്തുണ ഏറുകയാണ്. നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. 'നിനക്കൊപ്പം' എന്നാണ് മമ്മൂട്ടി കുറിച്ചത്. 'ബഹുമാനം' എന്ന് മോഹന്‍ലാലും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളും പിന്തുണ അറിയിച്ചിരുന്നു.

Recommended Video

cmsvideo
    ദിലീപ് എന്നെ കൊല്ലാൻ നോക്കും.. വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+