നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി അതിജീവിത, പോലീസ് അന്വേഷണം വേണം, വീണ്ടും കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്ക് പിന്നാലെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങി അതിജീവിത. കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എട്ടാം പ്രതി ആയിരുന്ന ദിലീപിനെ കോടതി വെറുതെ വിട്ടത്.
പള്‍സര്‍ സുനി അടക്കമുളള ആദ്യ 6 പ്രതികള്‍ക്ക് കൂട്ടബലാത്സംഗത്തിനുളള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. അതേസമയം കേസിലെ നിര്‍ണായകമായ പല തെളിവുകളും കോടതി പരിഗണിച്ചില്ല എന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിര്‍ണായക തെളിവാണ് പ്രതികള്‍ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ്. ഈ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും ഇല്ലാത്തതിന് എതിരെയാണ് അതിജീവിത കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ പോലീസ് അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കും. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണക്കോടതി വസ്തുതാ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് മൂന്ന് കോടതികളില്‍ വെച്ച് മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചിട്ടുണ്ട് എന്നാണ്. ശാസ്ത്രീയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
മൂന്ന് കോടതിയില്‍ വെച്ചും മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തിയ സമയം കോടതിയുടെ പ്രവര്‍ത്തി സമയം ആയിരുന്നില്ല. രണ്ട് കോടതിയില്‍ വെച്ച് മെമ്മറി കാര്‍ഡ് തുറന്നത് രാത്രി സമയം ആയിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയില്‍ വെച്ച് ഒരു വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
എന്നാല്‍ ഈ വസ്തുതാ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. മാത്രമല്ല വിചാരണക്കോടതി ജഡ്ജ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാത്തതും വിവാദമായിരുന്നു. തുടര്‍ന്ന് അതിജീവിത ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് നേടിയെടുത്തത്. മാത്രമല്ല ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അടക്കം അതിജീവിത പരാതി നല്‍കിയിരുന്നു.
അതിനിടെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ ദിലീപും ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ അന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി പക്ഷേ ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications