Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു; ദിലീപിനും പ്രതികൾക്കും ഇനി നിർണ്ണായകം; തീരുമാനം കോടതിയുടേത്

ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു; ദിലീപിനും പ്രതികൾക്കും ഇനി നിർണ്ണായകം; തീരുമാനം കോടതിയുടേത്

കൊച്ചി: ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മൊബൈൽ ഫോണുകൾ കോടതിയിൽ എത്തിച്ചു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഫോണുകൾ എത്തിച്ചത്. നിലവിൽ ഈ ഫോണുകൾ കോടതിയുടെ സ്റ്റോർ റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.

ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അന്വേഷണ സംഘത്തിന് കൈമാറണമോ എന്നത് സംബന്ധിച്ച് മജിസ്ട്രേറ്റ് തീരുമാനമെടുക്കും. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കാൻ പറഞ്ഞത്.

അതേസമയം, പ്രതികളുടെ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിലേക്ക് കൈമാറ്റം ചെയ്യുവാൻ നിർദ്ദേശിച്ചത് കേരള ഹൈക്കോടതി ആയിരുന്നു.

1

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയിൽ നിന്നും ഈ സമർപ്പിച്ച ഫോണുകൾ പരിശോധനയ്ക്കായി വാങ്ങുവാൻ സാധിക്കും. കോടതിയുടെ കൈവശമുള്ള ഫോണുകളിൽ ലോക്ക് ചെയ്യപ്പെട്ട ഫോണുകളുടെ പാറ്റേൺ പ്രതികൾ കോടതിയെ അറിയിക്കും.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വേണമെന്നും മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി കൈമാറണം എന്നും ആയിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആവശ്യങ്ങൾ. ഇവ ഹൈക്കോടതിക്ക് മുൻപാകെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2

എന്നാൽ ഇതിലൊന്നും കോടതി തീരുമാനം എടുക്കുവാൻ തയ്യാറായില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഡിജിപി പ്രതികരിച്ചത് ഇങ്ങനെ : - കേസിൽ പ്രതികൾ അന്വേഷണവുമായി കൃത്യമായി സഹകരിക്കുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് 31 വരെ ഈ ഫോണുകൾ പ്രതികൾ ഉപയോഗിച്ചിട്ടുണ്ട്. നിരവധി ഫോൺ കോളുകളും ഈ ഫോണിലൂടെ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഫോണിനെ കുറിച്ചോ ഫോൺകോളുകളെ കുറിച്ചോ ഒന്നും അറിയില്ല എന്നാണ് പ്രതികൾ വ്യക്തമാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഫോണുകൾ പരിശോധിച്ചാൽ കേസിനെ സംബന്ധിക്കുന്ന കൂടുതൽ തെളിവുകൾ ലഭിക്കും. ചോദ്യം ചെയ്യുന്നതിലേക്കായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും ഡിജിപി വ്യക്തമാക്കി.

3

അതേസമയം, പ്രതികൾക്ക് എന്തുകൊണ്ട് മുൻകൂർ ജാമ്യം നൽകുന്നില്ല എന്നും ജാമ്യത്തിന് പ്രതികൾക്ക് അർഹതയില്ലേ എന്നും പ്രോസിക്യൂഷൻ കോടതിയിൽ ചോദിച്ചിരുന്നു. കേസിലെ ചോദ്യം ചെയ്യലിനോട് ദിലീപിന്റെ പ്രതികരണം നിഷേധാത്മകമാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കവേയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കുകയാണ് എന്നാണ് ദിലീപിന്റെ പ്രതികരണം എന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള വീഡിയോ ക്ലിപ്പുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതി അറിയിച്ചു. ചോദ്യം ചെയ്യുന്നതിനോട് ദിലീപ് സഹകരിക്കുന്നില്ലെന്ന തെളിവാണ് ഇത്. വേണമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചു.

4

ദിലീപിനെയും പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി വരുന്ന വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ്. അതേസമയം, സംവീധായകൻ ബാലചന്ദ്രന്റെ കുറിപ്പിന്റെ പുതുയ മൊഴികൾക്ക് പിന്നാലെയായിരുന്നു കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായത്. ഇതിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെ 22 മണിക്കൂർ വീതം രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരാജ്, ദിലീപിൻറെ സുഹൃത്തായ ബൈജു ചെങ്ങമനാട്, ഡ്രൈവറായ അപ്പു എന്നിവരെയാണ് കഴിഞ്ഞാഴ്ച ചോദ്യം ചെയ്തത്.

5

എന്നാൽ, സംഭവ ബഹുലമായ ചോദ്യം ചെയ്യൽ ദിലീപിലും 5 പ്രതികളിലും ഒതുങ്ങിയില്ല. ദിലീപിന്റെ നിർമ്മാണ കമ്പനി ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംവിധായകൻ റാഫിയെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് റാഫി എത്തി മൊഴി നൽകിയിരുന്നത്. ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കിയ ചിത്രത്തിന്റെ തിരക്കഥ എഡിറ്റിംഗ് ചെയ്യാൻ ഏൽപ്പിച്ചിരുന്നത് റാഫി ആയിരുന്നു.

6

ഇതിന് പുറമേ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവും ഉണ്ട്. ഈ രണ്ടു കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് റാഫിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. പ്രതികളുടെ മൊഴികളിൽ വ്യത്യാസമുണ്ടെന്ന് അന്വേഷണ സംഘം പ്രതികരിച്ചിരുന്നു. എന്നാൽ, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണ നീട്ടരുതെന്ന് ദിലീപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നും ദിലീപ് കോടിതിയെ അറിയിച്ചിരുന്നു. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട സർക്കാർ ആവശ്യത്തിന് എതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജഡ്ജി മാറുന്നത് വരെ കേസിലെ വിചാരണ സാവധാനം മതി എന്ന ഗൂഢ ഉദ്ദേശമാണ് സർക്കാരിനുള്ളത് എന്നാണ് ദിലീപിന്റെ പരാമർശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+