Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ നാളെ അറിയാം; കടുത്തശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, സജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്.

നാളെ കോടതിയില്‍ രാവിലെ 11 മണിക്ക് ആയിരിക്കും നടപടികള്‍ തുടങ്ങുക. ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയ സാഹചര്യത്തില്‍ അവര്‍ക്കുള്ള ശിക്ഷ വിധിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും. കുറ്റകൃത്യത്തിന് നല്‍കുന്ന ശിക്ഷയിന്‍മേല്‍ എന്താണ് പറയാനുള്ളതെന്ന് കോടതി കേള്‍ക്കും. വീട്ടിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പ്രതികള്‍ പറയാന്‍ സാധ്യതയുണ്ട്.

suni

പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എല്ലാം തന്നെ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് പ്രതികള്‍ ഈ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവര്‍ ചെയ്തിട്ടുള്ളത്. ഈ കേസ് സമൂഹത്തിന് ഒരു പാഠമാകേണ്ടതാണെന്നും പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

ഒന്നാം പ്രതിയായ പള്‍സര്‍ സുധി ഇതിനകം ഏഴര വര്‍ഷം റിമാന്‍ഡ് തടവുകാരനായി കഴിഞ്ഞ കാര്യമായിരിക്കും പ്രതിഭാഗം ചൂണ്ടിക്കാട്ടുക. മറ്റു പ്രതികളും ആറു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. അതുകൊണ്ട് ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെടും. പ്രതികള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ ആണുള്ളത്. ഇവരെ നാളെ കൊച്ചിയിലെ കോടതിയിലേക്ക് കൊണ്ടുവരും. കേസില്‍ ദിലീപ് അടക്കമുള്ള നാലു പ്രതികളെ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കുറ്റവിമുക്തരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+