നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം, ദിലീപിനെ വെറുതെ വിട്ട വിവാദ വിധി
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനാണ് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടും നടന് ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിജീവിതയും അവരുടെ അഭിഭാഷകയും തന്നെ പലതവണ ജഡ്ജിക്കെതിരെ രംഗത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായിരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് കോടതിയില്‍ വെച്ച് അനധികൃതമായി തുറന്ന് പരിശോധിച്ചുവെന്ന് കണ്ടെത്തിയതില്‍ കൃത്യമായ നടപടി ഇല്ലാത്തത് ഹണി എം വര്‍ഗീസിനെതിരെ അതിജീവിത അടക്കം വിമര്‍ശനം ഉയര്‍ത്താന്‍ കാരണമായിരുന്നു.
മാത്രമല്ല വിചാരണയ്ക്കിടെ ജഡ്ജി പക്ഷപാതപരമായി പെരുമാറിയതായും അതിജീവിത ആരോപിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് ഹണി എം വര്‍ഗീസ് ആണെങ്കില്‍ തനിക്ക് നീതി ലഭിക്കില്ല എന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അതിജീവിത കത്തയച്ചിരുന്നു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിയെ മാറ്റണം എന്നാവശ്യപ്പെട്ട് അതിജീവിതയും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം പരിഗണിച്ചില്ല.

2027ലാണ് നടി കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. 7 വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവില്‍ 2025 ഡിസംബര്‍ 8ന് ആണ് കേസില്‍ വിധി പറഞ്ഞത്. 8ാം പ്രതിയായ ദിലീപ് അടക്കം 10 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മുതല്‍ അക്രമത്തില്‍ നേരിട്ട് പങ്കുളള 6 പ്രതികള്‍ക്ക് 20 വര്‍ഷം തടവും പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ദിലീപ് അടക്കമുളള മറ്റുളളവരെ കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിടുകയും ചെയ്തു.
കോടതി വിധി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. ആദ്യ 6 പ്രതികള്‍ക്ക് കൊടുത്തത് കൂട്ടബലാത്സംഗത്തിനുളള ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നത് വിമര്‍ശിക്കപ്പെട്ടു. മാത്രമല്ല ഗൂഢാലോചന തെളിയിക്കാന്‍ നല്കിയ തെളിവുകള്‍ പലതും കോടതി പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷന് ആരോപിക്കുകയും ചെയ്തു.
എന്തായാലും ഹണി എം വര്‍ഗീസിന്റേത് ഒരു സാധാരണ സ്ഥലം മാറ്റം മാത്രമാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഇനി ഹണി എം വര്‍ഗീസ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ആയിരിക്കും. നിലവില്‍ ആലപ്പുഴ ജില്ലാ കോടതിയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയ കെകെ ബാലകൃഷ്ണന് എറണാകുളം കോടതിയില്‍ ചുമതലയേല്‍ക്കും. മറ്റ് 4 ജഡ്ജ്മാര്‍ക്കും സ്ഥലം മാറ്റം ഉണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications