കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനോട് പണം ആവശ്യപ്പെട്ടതിന് സാക്ഷി... വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആഗസ്റ്റില്‍ തീര്‍ക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. കൊവിഡ് കാരണം വിചാരണ നടപടികള്‍ കൃത്യമായി നടന്നില്ല. മാത്രമല്ല, സിനിമാ മേഖലയിലുള്ളവരെ വിസ്തരിക്കാനുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിചാരണ കോടതി ജഡ്ജ് ഹണി എം വര്‍ഗീസ് അടുത്തിടെ സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു. വിചാരണയ്ക്ക് കൂടുതല്‍ സമയം തേടിയാണ് കത്ത്.

ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

തൊട്ടുപിന്നാലെയാണ് കേസില്‍ മാപ്പ് സാക്ഷിയായ വിഷ്ണുവിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ചെലവ് കുറഞ്ഞ വിമാനയാത്ര; ഇത് പൊളിക്കും, ആകാശ എയര്‍ വരുന്നു... 70 വിമാനങ്ങളുമായി ജുന്‍ജുന്‍വാലചെലവ് കുറഞ്ഞ വിമാനയാത്ര; ഇത് പൊളിക്കും, ആകാശ എയര്‍ വരുന്നു... 70 വിമാനങ്ങളുമായി ജുന്‍ജുന്‍വാല

1

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ യുവനടി ഓടുന്ന കാറില്‍ വച്ച് ആക്രമിക്കപ്പെട്ടത്. നാലര വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. സ്ത്രീകള്‍ അക്രമിക്കപ്പെടുന്ന കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ ഈ കേസില്‍ ഒന്നിന് പിറകെ ഒന്നായി തടസങ്ങള്‍ വരികയായിരുന്നു.

2

കേസിലെ പ്രധാന തെളിവായിരുന്നു നടി ആക്രമിക്കപ്പെടുന്ന വീഡിയോ. ഇത് വ്യാജമായി തയ്യാറാക്കിയതാണ് എന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളും ഉപഹര്‍ജികളുമെല്ലാം കേസിന്റെ വിചാരണ വൈകാന്‍ കാരണമായി. എല്ലാ ഹര്‍ജികളിലും തീര്‍പ്പ് കല്‍പ്പിച്ച ശേഷമാണ് വിചാരണയിലേക്ക് കടന്നത്.

3

വിചാരണ തുടങ്ങിയ അധികം കഴിയുമ്പോഴാണ് കൊവിഡ് വ്യാപനമുണ്ടായത്. കോടതികള്‍ അടച്ചിടുന്ന സാഹചര്യമുണ്ടായി. ഇതും വിചാരണയ്ക്ക് തടസമായി. പിന്നീട് സിനിമാ മേഖലയിലെ പല സാക്ഷികളും പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റുന്ന സാഹചര്യവും വന്നു. കേസ് ദുര്‍ബലമാക്കാന്‍ ശ്രമം നടക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു.

4

ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിക്ക് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. തൊട്ടുപിന്നാലെയാണ് മാപ്പ് സാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. സമന്‍സ് അയച്ചിട്ടും ഇയാള്‍ വിചാരണയ്ക്ക് ഹാജരായില്ല. ഇതാണ് വാറണ്ടിന് കാരണം. ഇത്തരത്തില്‍ ഹാജരാകാതിരക്കുന്നതും വിചാരണ നീണ്ടുപോകാന്‍ കാരണമായിട്ടുണ്ട്.

5

നേരത്തെ കേസില്‍ പത്താം പ്രതിയായിരുന്നു വിഷ്ണു. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറുമായി ജയിലില്‍ വച്ച് ബന്ധമുള്ള വ്യക്തി. ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി മറ്റൊരു തടവുകാരന്റെ സഹായത്തോടെ കത്തയച്ചിരുന്നു. ഈ കത്തെഴുതിയതിന് സാക്ഷിയാണ് വിഷ്ണു എന്നാണ് പോലീസ് കണ്ടെത്തിയത്.

6

വിഷ്ണു പിന്നീട് മാപ്പ് സാക്ഷിയായി. തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പോലീസിനോടും കോടതിയിലും തുറന്നുപറയാം എന്ന് വ്യക്തമാക്കിയാണ് ഇയാള്‍ മാപ്പ് സാക്ഷിയായത്. ജയിലില്‍ നിന്ന് ഇറങ്ങിയ വിഷ്ണു കത്തിന്റെ പകര്‍പ്പ് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്ക് അയച്ചുനല്‍കി പണം ആവശ്യപ്പെട്ടു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

7

2017ലാണ് കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകവെ നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ആദ്യം പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് അറസ്റ്റിലായത്. പിന്നീട് ദിലീപിന് പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നു.

8

നടിയോട് ദിലീപിന് വൈരാഗ്യമുണ്ടായിരുന്നുവെന്നും ദിലീപ് നല്‍കിയ ക്വട്ടേഷനാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പോലീസ് കണ്ടെത്തല്‍. 2017 ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങുകയായിരുന്നു.

Recommended Video

cmsvideo
ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | Oneindia Malayalam

English summary
Dileep case: Trial Court Issued Unbailable Warrant against Approver Vishnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X