നടിയെ ആക്രമിച്ച കേസ്; ഡിസംബര്‍ എട്ടിന് വിധി: വിധി വരുന്നത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം
നടിയെ ആക്രമിച്ച കേസില്‍ കേരളം കാത്തിരിക്കുന്ന വിധി ഡിസംബര്‍ എട്ടിന് പ്രസ്താവിക്കും. നടന് ദിലീപ് എട്ടാം പ്രതിയായ കേസിന്റെ വിധിയെ കേരളം ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. 2017 ഫെബ്രുവരിയില്‍ ഉണ്ടായ സംഭവത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിധി വരുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേ ദിവസമാണ് വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
2017ല്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. നടന് ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. ജയിലില്‍ കഴിഞ്ഞ ദിലീപും പള്‍സര്‍ സുനിയും അടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്ക് ക്വട്ടേഷന്‍ നല്കി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ നടിയെ ആക്രമിച്ചെന്നും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുമാണ് കേസ്.

ഇന്ന് പള്‍സര്‍ സുനി അടക്കം അഞ്ചു പ്രതികള്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ട സാക്ഷി വിസ്താരത്തിനും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് കേസിന്റെ വിധി വരുന്നത്. സിനിമാ മേഖലയില്‍ വലിയ ഭിന്നിപ്പിനും നിര്‍ണായക മാറ്റങ്ങള്‍ക്കും കാരണമായ കേസാണിത്. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി സംഭവ പരമ്പരകള്‍ക്കാണ് ഈ കേസ് കാരണമായത്.
കോവിഡ് കാലത്തിനിടെ രണ്ടു വര്‍ഷത്തോളം വിചാരണ നടപടികള്‍ നീണ്ടുപോയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന്റെ അന്തിമവാദം ആരംഭിച്ചത്. ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ട്. ബാക്കിയുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കുള്ള പ്രതികളാണ്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇതേത്തുടര്‍ന്ന് പല നടികളും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അമ്മ സംഘടനയില്‍ വലിയ പിളര്‍പ്പിനും ഈ കേസ് കാരണമായി.
ആക്രമിക്കപ്പെട്ട യുവനടിയോട് പ്രതി ദിലീപിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തന്റെ ആദ്യ വിവാഹബന്ധം തകരാന്‍ കാരണമായത് ഈ യുവനടിയുടെ ഇടപെടല്‍ കാരണമാണെന്നാണ് ദിലീപ് വിശ്വസിക്കുന്നത്. ദിലീപിന് മറ്റൊരു നടിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ മുന്‍ ഭാര്യയോട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ പേരിലുള്ള വിരോധമാണ് ഈ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.
ആദ്യ ഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന് ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് 85 ദിവസത്തോളം ദിലീപ് ജയിലില്‍ കഴിഞ്ഞു. 261 സാക്ഷികളെ വിചാരണക്കോടതി വിസ്തരിച്ചു. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. ദിലീപിന് അനുകൂലമായിട്ടാണ് സിനിമ മേഖലയിലെ പലരും കൂടു മാറിയത്. അതിനിടെയാണ് സംവിധായകന് അന്തരിച്ച ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. ദിലീപിന്റെ വീട്ടില്‍ വച്ച് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതോടെ കേസില്‍ ദിലീപിന്റെ പങ്ക് വീണ്ടും ചര്‍ച്ചയായി.
അതേസമയം കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായ മെമ്മറി കാര്‍ഡ് പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രണ്ടാംഘട്ടത്തിലാണ് ഗൂഢാലോചന നടത്തിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഉണ്ടായത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസിലാണ് ഡിസംബര്‍ എട്ടിന് വിധി പറയുന്നത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications