എന്നും ഞങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണണം; ദിലീപിനെ ചുംബിച്ച് ആരാധിക: എന്തൊക്കെ നാടകം കളിച്ചാലും രക്ഷയില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനു പിന്നാലെ സിനിമകളില്‍ പഴയതു പോലെ സജീവമാകാനുള്ള ശ്രമത്തിലാണ് ദിലീപ്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ഭഭബയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ സംശയം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
അതിജീവിതയായ നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നാണ് ഭാഗ്യലക്ഷ്മിയും സിനിമയിലെ ഒരു വിഭാഗവും ആരോപിക്കുന്നത്. എന്നാല്‍ സിനിമയിലെയും പ്രേക്ഷകരുടെയും ഒരു വലിയ വിഭാഗത്തിന്റെ പിന്തുണ ദിലീപിനുണ്ട്. എതിരാളികളുടെ ഗൂഢാലോചനയുടെ ഇരയാണ് ദിലീപ് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോര് രൂക്ഷമാണ്.
ഇപ്പോഴിതാ ഭഭബ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്ക് വന്ന ദിലീപിനെ ചുംബിച്ച ആരാധികയ്ക്കു നേരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കു വന്ന ദിലീപിനെ ഉമ്മവച്ചുകൊണ്ടാണ് ആരാധിക തന്റെ സന്തോഷം പങ്കുവെച്ചത്. കണ്ടതില്‍ ഭയങ്കര സന്തോഷം ഉണ്ടെന്നും ഇനി ഞങ്ങള്‍ക്കെന്നും സ്‌ക്രീനില്‍ കാണണമെന്നുമാണ് ആരാധിക പറഞ്ഞത്. ഫോട്ടോ എടുക്കട്ടെ എന്ന് പറഞ്ഞ് മൊബൈലില്‍ ചിത്രം എടുക്കാന്‍ തുടങ്ങിയ ആരാധിക പെട്ടെന്ന് ദിലീപിനെ ചുംബിക്കുകയായിരുന്നു.

ഈ വീഡിയോയ്ക്ക് താഴെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ വാദപ്രതിവാദമാണ് നടക്കുന്നത്. 'ഞങ്ങള്‍ക്കെന്നും സ്‌ക്രീനില്‍ കാണണം എന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി ദിലീപേട്ടന് സ്‌നേഹത്തോടെ ഉമ്മ കൊടുക്കുകയാണ്... പൊലീസ് കേസൊക്കെ വന്നപ്പോള്‍ ദിലീപിന്റെ ഫെയ്മിന് ചെറിയ തോതിലെങ്കിലും ഇടിവുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ പഴയതിലും സ്‌ട്രോങ്ങ് ആയി അത് കൂടിയിട്ടേയുള്ളൂ എന്നതിന്റെ ഉദാഹരണമാണിത്. ജനപ്രിയ നായകന്‍' എന്നാണ് ദിലീപിനെ അനുകൂലിച്ചുകൊണ്ട് ഒരാള്‍ കുറുപ്പിട്ടത്. 'അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ഈ മനുഷ്യനെ തകര്‍ക്കാന്‍ കഴിയില്ലെന്നുമാണ് മറ്റൊരാളുടെ കമന്റ്.
എന്നാല്‍ ഇതും ദിലീപിന്റെ തിരക്കഥയില്‍ ഒരുങ്ങിയ നാടകമാണെന്നും എന്തൊക്കെ നാടകം കളിച്ചാലും ദിലീപ് ജയിലില്‍ പോകുമെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത് ഇതെല്ലാം കള്ളത്തരം മറയ്ക്കാനുള്ള തന്ത്രമാണെന്നും അവര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മറ്റൊരു ശ്രദ്ധേയമായ കമന്റ് ഇങ്ങനെ:
'ഇത് കാണുമ്പോള്‍ ഏറെ വിഷമം തോന്നുന്നു. ഒരുമിച്ച് നില്‍ക്കേണ്ടിടത്ത് സ്ത്രീകള്‍ തന്നെ മറ്റൊരു സ്ത്രീക്കെതിരെ എളുപ്പത്തില്‍ തിരിയുന്നതാണ് ഇവിടെ കാണുന്നത്. ഇന്ന് അവള്‍, നാളെ ഇവരില്‍ ഏതു സ്ത്രീയുമാകാം; എന്നിട്ടും കരുണയേക്കാളും നീതിയേക്കാളും താരാരാധനക്കും അധികാരത്തിനുമാണ് കൂടുതല്‍ വില. ഒരു സ്ത്രീയുടെ വേദനയെ സ്ത്രീകള്‍ തന്നെ അവഗണിക്കുമ്പോള്‍, നമ്മുടെ ഐക്യബോധം എത്രത്തോളം ദുര്‍ബലമാണെന്ന് അതാണ് തെളിയിക്കുന്നത്. സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നില്‍ക്കുന്നിടത്തോളം കാലം, ചരിത്രം പറയുന്നത് ഒന്നേ ഒന്നാണ്. ജയിക്കുന്നത് സംവിധാനമാണ്, സ്ത്രീകള്‍ അല്ല. ഒരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും അപകടത്തിലാകുന്നു എന്ന സത്യം മറക്കുന്നതാണ് യഥാര്‍ത്ഥ ദുരന്തം'.












Click it and Unblock the Notifications