ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി.കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വിട്ടയച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചതിന് പിന്നാലെയാണ് കോടതി നടപടി.
കേസിലെ പ്രതികൾക്ക് കോടതി നോട്ടീസ് അയക്കുന്ന സാധാരണ നടപടിയാണ്. എന്നാൽ നടി കേസിൽ രണ്ടാം ഘട്ട നിയമപോരാട്ടമാണ് ഇതോടെ തുടങ്ങുന്നത്. 2017 ൽ ഓടുന്ന കാറിൽ വെച്ചാണ് നടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. തൊട്ട് പിന്നാലെ തന്നെ കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്കിപ്പുറമാണ് ദിലീപ് കേസിൽ അറസ്റ്റിലായത്. കേസിലെ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.

ഏകദേശം എട്ട് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞത്. പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടിയില്‍ എന്‍ എസ് സുനില്‍കുമാര്‍ (പള്‍സര്‍ സുനി- 37), തൃശൂര്‍ കൊരട്ടി പുതുശേരി ഹസില്‍ മാര്‍ട്ടിന്‍ ആന്റണി (33), എറണാകുളം തമ്മനം മണചാട്ടിലറമ്പില്‍ ബി മണികണ്ഠന്‍ (37), തലശേരി കതിരൂര്‍ മംഗലശേരിയില്‍ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കഷ്ണംപിള്ളില്‍ എച്ച് സലിം (വടിവാള്‍ സലിം- 30), തിരുവല്ല പഴയനിലത്തില്‍ പ്രദീപ് (31) എന്നിങ്ങനെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
എന്നാൽ എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാലുപേരെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതി നിസാരമായി തള്ളിക്കളഞ്ഞു എന്നതാണ് സർക്കാർ അപ്പീലിൽ ഉയർത്തിയ പ്രധാന വാദം. അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ നൽകിയ പല ഡിജിറ്റൽ തെളിവുകളും കോടതി പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. പല സാക്ഷി മൊഴികളും വളരെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് വിചാരണ കോടതി തള്ളിക്കളഞ്ഞതായും അപ്പീലിലുണ്ട്.
എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്നും അപ്പീലിൽ പറയുന്നു.
ദിലീപ് പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെയാണ് യഥാർത്ഥത്തിൽ ഗൂഢാലോചന നടന്നത് എന്നായിരുന്നു കേസിൽ വിധി വന്നതിന് പിന്നാലെ ദിലീപ് പറഞ്ഞത്. തൻ്റെ മുൻഭാര്യയായ മഞ്ജു വാര്യർ ഉയർത്തിയ ആരോപണമാണ് തന്നെ കേസിൽ പ്രതിയാക്കിയതിന് പിന്നിലെന്നും ദിലീപ് ആരോപിച്ചിരുന്നു. അതേസമയം സർക്കാർ വീണ്ടും അപ്പീൽ പോയിരിക്കുന്ന സാഹചര്യത്തിൽ നടി കേസിൽ ദിലീപ് കുരുക്കിലാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications