ദിലീപ് സൂത്രശാലിയായ കുറുക്കൻ! നടിക്കെതിരായ ഗൂഢാലോചന നടത്തിയത് ഇങ്ങനെ!! ചിരിച്ച് കൊണ്ട് കഴുത്തറപ്പ്!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: വെറുമൊരു മിമിക്രി താരത്തില്‍ നിനിന്നും സിനിമാ രംഗത്ത് ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ വളര്‍ച്ച സ്വപ്‌നതുല്യമായിരുന്നു. കിട്ടിയ അവസരങ്ങള്‍ തന്ത്രപരമായി ഉപയോഗിച്ചും എതിര്‍ശബ്ദങ്ങളെ ഒതുക്കിയും ദിലീപ് മലയാള സിനിമയിലെ അനിഷേധ്യ സാന്നിധ്യമായി മാറി. ദിലീപ് തികഞ്ഞ വൈരാഗ്യബുദ്ധി ഉള്ളവനാണെന്നും തികഞ്ഞ തന്ത്രശാലി ആണെന്നും പലരും അഭിപ്രായപ്പെടുന്നു. പുറത്ത് ചിരിക്കുകയും പിന്നില്‍ നിന്നും പണി കൊടുക്കുകയും ചെയ്യുകയാണ് ദിലീപ് ചെയ്യുകയെന്നും പറഞ്ഞു കേള്‍ക്കുന്നു. നടിയെ ആക്രമിച്ചതിന് പിന്നിലെ ദിലീപിന്റെ തന്ത്രങ്ങളും അതുപോലെ തന്നെ ആയിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങളെല്ലാം.

നടിയുടെ മുറിയില്‍ ഒളിഞ്ഞുനോക്കിയ ദിലീപ്..!! നടന്റെ വികൃതമുഖം തുറന്നുകാട്ടി തിരക്കഥാകൃത്ത് !!

അതീവജാഗ്രതയോടെ

അതീവജാഗ്രതയോടെ

അതീവരഹസ്യമായും ജാഗ്രതയോടും കൂടിയായിരുന്നു നടിയെ ആക്രമിക്കുന്നതിനുള്ള പദ്ധതികള്‍ ദിലീപ് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ഏറ്റവും അടുത്ത ആളുകളെ പോലും ഒന്നും അറിയിച്ചിരുന്നില്ല.

നാദിർഷ അറിഞ്ഞില്ല

നാദിർഷ അറിഞ്ഞില്ല

ദിലീപിന്റെ ഉറ്റസുഹൃത്താണ് സംവിധായകനും നടനുമായ നാദിര്‍ഷ. മിമിക്രി കാലം മുതല്‍ക്കേ ഉള്ളതാണ് ഇരുവരും തമ്മിലുള്ള ബന്ധം. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം.

അപ്പുണ്ണിയും അറിഞ്ഞില്ല

അപ്പുണ്ണിയും അറിഞ്ഞില്ല

ദിലീപിന്റെ മാനേജരായ അപ്പുണ്ണി വെറും മാനേജര്‍ മാത്രമല്ല നടന്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണി എന്ന സുനില്‍ രാജ്. അപ്പുണ്ണിക്കും ആക്രമണം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ വിവരമൊന്നും ഇല്ലായിരുന്നു.

പ്രതി ചേർത്തേക്കും

പ്രതി ചേർത്തേക്കും

ബ്ലാക്ക്‌മെയില്‍ സംഭവത്തോടെയാണ് അപ്പുണ്ണിയും നാദിര്‍ഷയും ഗൂഢാലോചനയെക്കുറിച്ച് അറിയുന്നതെന്നാണ് സൂചന. ഇരുവരേയും പോലീസ് കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് അറിയുന്നത്.

തെളിവ് നശിപ്പിച്ചു

തെളിവ് നശിപ്പിച്ചു

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റകൃത്യം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചുവെന്നതും അടക്കമുള്ള കുറ്റങ്ങള്‍ ആവും നാദിര്‍ഷായ്ക്കും അപ്പുണ്ണിക്കും മേല്‍ ചുമത്തുക. ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടില്ല.

അനൂപും കുരുക്കിൽ

അനൂപും കുരുക്കിൽ

നാദിര്‍ഷയേയും അപ്പുണ്ണിയേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പോലീസ് ഒരു വട്ടം കൂടി ചോദ്യം ചെയ്‌തേക്കും. അനൂപിനെ പ്രതികളിലൊരാളായ വിഷ്ണു വീട്ടിലെത്തി കണ്ടിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

കത്ത് വാട്സ്ആപ്പ് വഴി

കത്ത് വാട്സ്ആപ്പ് വഴി

ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിച്ചത് അനൂപില്‍ നിന്നാണ്. പള്‍സര്‍ സുനി എഴുതിയ കത്ത് ഈ നമ്പറിലേക്ക് വാട്‌സ്ആപ്പ് മെസേജ് ആയാണ് അയച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫോൺ സംഭാഷണങ്ങൾ

ഫോൺ സംഭാഷണങ്ങൾ

വിഷ്ണു അടക്കം പള്‍സര്‍ സുനിയുടെ സഹതടവുകാരുയി അപ്പുണ്ണിക്ക് ബന്ധമുണ്ടെന്നും പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ദിലീപും നാദിര്‍ഷയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളിലും പോലീസിന് സംശയങ്ങളുണ്ട്.

English summary
Dileep has planned the attack against actress very secretly
Please Wait while comments are loading...