കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ദിലീപിന് കുരുക്കഴിയുന്നില്ല... ഡി സിനിമാസ് കയ്യേറിയത് ക്ഷേത്രഭൂമി..!

  • By Anamika
Google Oneindia Malayalam News

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിനെതിരെ നാലുപാട് നിന്നും ആരോപണങ്ങളും പരാതികളും ഉയര്‍ന്നത്. വ്യക്തിപരമായ ആരോപണങ്ങള്‍ കൂടാതെ ദിലീപിന്റെ സ്ഥാപനങ്ങളും ബിസിനസ്സുമെല്ലാം സംശയത്തിന്റെ നിഴലിലായി. ചാലക്കുടിയിലെ സ്വപ്‌നപദ്ധതിയായ ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയവും വേട്ടയാടപ്പെട്ടു. ഭൂമി കയ്യേറ്റവും നിര്‍മ്മാണത്തിലെ അപാകതയും അടക്കം പരാതികളായി. പുതിയതായി പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ദിലീപിന് ആശ്വാസകരമല്ല.

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

കയ്യേറ്റമെന്ന് ആരോപണം

കയ്യേറ്റമെന്ന് ആരോപണം

ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മ്മിച്ചിരിക്കുന്നത് കയ്യേറ്റഭൂമിയിലാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് പ്രകാരം ഭൂമി അളക്കാന്‍ ഉത്തരവിടുകയും ചെയ്തു. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഡി സിനിമാസിന്റേത് കയ്യേറ്റ ഭൂമിയാണ് എന്ന് കണ്ടെത്തിയിരുന്നു.

ക്ഷേത്രഭൂമി കയ്യേറി

ക്ഷേത്രഭൂമി കയ്യേറി

ദിലീപ് ക്ഷേത്രഭൂമി കയ്യേറിയെന്നാണ് ഇപ്പോള്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് കണ്ടെത്തിയിരിക്കുന്നത്. ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിന് ഒടുവിലാണീ കണ്ടെത്തല്‍.

പരാതിപ്പെട്ടിട്ടില്ല

പരാതിപ്പെട്ടിട്ടില്ല

തിയറ്റര്‍ പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമിയാണ് ഡി സിനിമാസ് കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയതില്‍ ക്ഷേത്രം അധികാരികള്‍ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കളക്ടർക്ക് റിപ്പോർട്ട്

കളക്ടർക്ക് റിപ്പോർട്ട്

1920 മുതലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ സര്‍വ്വേ സൂപ്രണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

പുറമ്പോക്ക് കയ്യേറിയില്ല

പുറമ്പോക്ക് കയ്യേറിയില്ല

ക്ഷേത്രഭൂമി കയ്യേറിയെന്ന കണ്ടെത്തലിനൊപ്പം, ദിലീപിന്റെ ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ല എന്നും ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഭൂമി കയ്യേറ്റം സംബന്ധിച്ച പരിശോധന നടന്നിരിക്കുന്നത്.

പകർപ്പ് കൈമാറും

പകർപ്പ് കൈമാറും

ഒരു മാസത്തോളം നീണ്ട സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ജില്ലാ സര്‍വ്വേ സൂപ്രണ്ട് ദിലീപിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്. റീസര്‍വ്വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് കൈമാറും.

നിരവധി ആരോപണങ്ങൾ

നിരവധി ആരോപണങ്ങൾ

ഡി സിനിമാസിന്റെ പേരില്‍ ഉയര്‍ന്ന നിരവധി ആരോപണങ്ങളുടേയും വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ തിയറ്റര്‍ ചാലക്കുടി നഗരസഭ പൂട്ടിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിയറ്റര്‍ തുറക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

English summary
Dileep's D Cinemas enchroached land of private temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X