കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഉള്‍പ്പെട്ട ഡിസിനിമാസ് വിവാദത്തില്‍ കേസെടുത്തില്ല; കോടതിയുടെ രൂക്ഷ വിമര്‍ശനം!! ഒരാഴ്ച കൂടി

പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ വൈകുന്നത് എന്താണെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു.

Google Oneindia Malayalam News

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കൈയ്യേറ്റം നടത്തിയെന്ന കേസില്‍ വിമര്‍ശനവുമായി കോടതി. പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ വൈകുന്നത് എന്താണെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ഒരാഴ്ചക്കകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ സമുച്ചയം നിര്‍മിച്ചത് കൈയ്യേറ്റ ഭൂമിയാണെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയാണ് വിജിലന്‍സ് കോടതി പരിഗണിക്കുന്നത്. ദിലീപിന് അനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് രണ്ടാഴ്ച മുമ്പ് കോടതി തള്ളിയിരുന്നു. പിന്നീട് കേസെടുത്ത് അന്വേഷണം നടത്താനും ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ നടപടി ഉദ്യോഗസ്ഥര്‍ സ്വീകരിക്കാതരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്...

ദിലീപിന് കുരുക്ക്

ദിലീപിന് കുരുക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ശേഷം നടന്‍ ദിലീപിന് തുടര്‍ച്ചയായ തിരിച്ചടികളാണ്. 85 ദിവസം ജയിലില്‍ കഴിഞ്ഞ് പുറത്തുവന്ന നടനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേല്‍ വിചാരണ തുടങ്ങാനിരിക്കുകയാണ് എറണാകുളം സെഷന്‍സ് കോടതി. ഈ അവസരത്തിലാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പുതിയ കുരുക്ക്. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയ്യേറ്റര്‍ സമുച്ചയം നില്‍ക്കുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്ന പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സമുച്ചയം കൈയ്യേറ്റ ഭൂമിയില്‍ അല്ല എന്ന വിജിലന്‍സ് സംഘത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ കോടതി തള്ളിയിരുന്നു.

അന്ത്യശാസനം

അന്ത്യശാസനം

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു. നേരത്തെ നിര്‍ദേശിച്ചിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന് കോടതി ചോദിച്ചു. ദിലീപിന് പുറമെ മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എംഎസ് ജയയെയും എതിര്‍ കക്ഷിയാക്കിയാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കോടതി ത്വരിതാന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡി സിനിമാസ് സമുച്ചയം കയ്യേറ്റ ഭൂമിയില്‍ അല്ല നില്‍ക്കുന്നതെന്നാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സര്‍ക്കാരിന്റേയോ പുറമ്പോക്ക് ഭൂമിയോ കൈയ്യേറിയിട്ടില്ലെന്നും ഡിസിനിമാസില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് കോടതി കഴിഞ്ഞാഴ്ച തള്ളി.

സര്‍വേ വിഭാഗം റിപ്പോര്‍ട്ട്

സര്‍വേ വിഭാഗം റിപ്പോര്‍ട്ട്

ഭൂമി കൈയ്യേറ്റം നടന്നിട്ടില്ലെന്നാണ് സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്. ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 90 സെന്റില്‍ ഒന്നര സെന്റ് ദേശീയപാത വികസനത്തിന് വിട്ടുകൊടുത്തിരുന്നു. ഈ ഭൂമി കൈമാറുമ്പോള്‍ രേഖയില്‍ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയത്. ദിലീപ് ഭൂമി വാങ്ങുമ്പോഴും സമാനമായ രീതിയില്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി. ഈ രേഖ പിന്നീട് തിരുത്തി വാങ്ങിയിരുന്നു. ഇതാണ് ഭൂമി കൈയ്യേറി എന്ന ആരോപണം ഉയരാന്‍ കാരണം. ക്ഷേത്രം അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതിയില്ലെന്നും സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. സമാനമായ റിപ്പോര്‍ട്ട് തന്നെയാണ് വിജിലന്‍സ് സംഘവും സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനെ പരാതിക്കാരന്‍ എതിര്‍ത്തിരുന്നു.

ദിലീപ് നേരിട്ട് വാങ്ങിയതല്ല

ദിലീപ് നേരിട്ട് വാങ്ങിയതല്ല

വിവാദമായ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. മറ്റു പലരില്‍ നിന്നായി വ്യത്യസ്ത സമയങ്ങളില്‍ നടന്‍ വാങ്ങിയതാണ്. എന്നാല്‍, എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഡി സിനിമാസില്‍ കണ്ടെത്തിയ അധിക ഭൂമി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റേതാണ്. ക്ഷേത്ര അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ പരാതിയില്ല. ഇവിടെ ക്ഷേത്ര മതില്‍ നിര്‍മിച്ചു നല്‍കിയത് ദിലീപാണ്. വിവാദ ഭൂമി ദിലീപ് വാങ്ങുന്നതിന് മുമ്പ് നിരവധി തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പഴയ ഉടമകളെല്ലാം നികുതി അടയ്ക്കുകയും ചെയ്തിരുന്നുവെന്നും സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

മറ്റൊരു പരാതി

മറ്റൊരു പരാതി

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതാണ് ഒരേക്കറോളം ഭൂമി. റവന്യൂമന്ത്രയുടെ നിര്‍ദേശം പ്രകാരം അടുത്തിടെ കളക്ടര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചിരുന്നു. 1956 മുതലുള്ള ഭൂമി രേഖകളാണ് കളക്ടര്‍ പരിശോധിച്ചത്. രാജ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി പിന്നീട് സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തുകയായിരുന്നു. ഡിസിനിമാസ് നില്‍ക്കുന്ന സ്ഥലം സ്വന്തമാക്കുന്നതിന് ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതി ലോകായുക്തയിലും ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലും രേഖകളില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ മുകുന്ദന്‍ എന്നയാളാണ് ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കലാപം ആളിക്കത്തിയ മേഖലയില്‍ ഗവര്‍ണറെത്തി; എരിതീയില്‍ എണ്ണയൊഴിച്ച് മടക്കം, വിവേചനമെന്ന് മുസ്ലിംകള്‍കലാപം ആളിക്കത്തിയ മേഖലയില്‍ ഗവര്‍ണറെത്തി; എരിതീയില്‍ എണ്ണയൊഴിച്ച് മടക്കം, വിവേചനമെന്ന് മുസ്ലിംകള്‍

English summary
Dileep D cinemas Land Case: Vigilance Court Criticize Officials And Warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X