അതിജീവിതയുമായി റിയൽ എസ്റ്റേറ്റ് ഡീൽ,മഞ്ജുവിന് സ്വത്ത് കൊടുക്കും എന്ന ഭീഷണി;ആരോപണങ്ങളിൽ ദിലീപ് പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് നേരേ ഉയർന്ന് ആരോപണങ്ങളിൽ ദിലീപ് നൽകിയ മറുപടികൾ വീണ്ടും ചർച്ചയാകുന്നു. അതിജീവിതയുടെ സിനിമകൾ ഇല്ലാതാക്കി അവരുമായി താരത്തിന് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്ന തുടങ്ങിയ ആരോപണങ്ങളിൽ ദിലീപ് നൽകിയ വിശദീകരണങ്ങളാണ് ചർച്ചയാകുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്
'എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഷോക്കിങ് ആയിട്ടുള്ള ഒരു ഇൻസിഡന്റ് ആണ്. ജീവിതം മടുക്കുക എന്നൊക്കെ പറയില്ലേ, അതുപോലെ തോന്നിയ ഒരു സംഭവം. ഒരു രാവിലെ എഴുന്നേൽക്കുമ്പോൾ, നമ്മൾ എന്താ, ഏതാണെന്ന് അറിയാൻ പാടില്ലാത്ത ഒരു സാധനം നമ്മുടെ നേർക്ക് വരികയാണ്. ആദ്യം മുതലുള്ള കാര്യങ്ങൾ പറഞ്ഞ് തുടങ്ങാം. തിളക്കം എന്ന് പറഞ്ഞ ഒരു സിനിമയിൽ ഒരു ഗെസ്റ്റ് അപ്പിയറൻസ് ഉണ്ടായിരുന്നു, പല ആളുകളെ നോക്കി വന്നില്ല. ഈ പ്രമുഖ നടി ഒരു സിനിമ ചെയ്തിരിക്കുന്ന സമായമാണ്, ഹീറോയിൻ ഒന്നുമല്ല. നമ്മുടെ സിനിമയിൽ ഒരു ഗെസ്റ്റ് അപ്പിയറൻസിന് ഞാൻ പറഞ്ഞു, ഗെസ്റ്റ് അപ്പിയറൻസിനാണെന്ന് പറഞ്ഞ് വിളിച്ചു. അങ്ങനെ ആ സിനിമയിൽ ഒന്ന് അഭിനയിച്ചു പോയി.

നെക്സ്റ്റ് ഞാൻ ചെയ്ത പടത്തിൽ ഹീറോയിൻ ആക്കുകയാണ് ചെയ്തത്. അന്ന് പലരും എന്റെ അടുത്ത് പറഞ്ഞു, അയ്യോ ഇവരോ ഹീറോയിൻ എന്ന് . ഞാൻ പറഞ്ഞു അതൊന്നും കുഴപ്പമില്ല. അവര് ഭാവിയിൽ ഒരു ഹീറോയിൻ ആണ്. അതിനുശേഷം, ആറോ ഏഴോ സിനിമകളിൽ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഈ ആറോ ഏഴോ സിനിമ ചെയ്ത സമയത്തും ശരിക്കും പറഞ്ഞാൽ ഒരു നിർമ്മാതാവും, ഒരു സംവിധായകനും ആ സിനിമ ആയിട്ട് ബന്ധപ്പെട്ടു വന്ന ആരും ഇവരെ ഹീറോയിൻ ആക്കണം എന്ന് എന്നോട് പറഞ്ഞിട്ടില്ല. ഞാനാണ് പറഞ്ഞത്, അവരെ ഹീറോയിൻ ആക്കി കൂടെ എന്ന്.
ആ സിനിമകൾ കണ്ടാൽ അറിയാം, ആ വേഷങ്ങൾ ശരിക്കും പറഞ്ഞാൽ, അത്യാവശ്യം തെറ്റില്ലാണ്ട് അഭിനയിക്കുന്ന നല്ലൊരു ഹീറോയിൻ ചെയ്യാവുന്ന വേഷങ്ങൾ തന്നെയാണ്. അവരുടെ ഫാദർ ആയിട്ട് എനിക്ക് നല്ല അടുപ്പമായിരുന്നു. ഞാൻ ആ മനുഷ്യനെ അത്രയും റെസ്പെക്ട് ചെയ്യുന്ന ഒരാളാണ്. അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളും ഒക്കെ എനിക്കറിയാവതാണ്. ഞാൻ മാക്സിമം സപ്പോർട്ട് ചെയ്തിട്ടുണ്ട്.
പിന്നീട് ഒരു അവസരത്തിൽ, അവരുടേതായ ചില പെരുമാറ്റങ്ങളും, മറ്റുള്ള ചില കാര്യങ്ങളും എനിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ ഞാൻ ഇവരിൽ നിന്ന് മാറി. ഇത്രയേ ഉണ്ടായിട്ടുള്ളൂ. അതിനുശേഷം കുറച്ചു കാലം മുമ്പ്, ഒരു മാഗസിനിൽ വന്നു ഇവിടുത്തെ ഒരു സൂപ്പർ താരം അവരുടെ ചിത്രങ്ങളെല്ലാം വിലക്കുന്നു എന്ന്. എന്റെ പേരൊന്നും പറയാത്തത് കൊണ്ട് ഞാൻ പ്രതികരിക്കാൻ പോയില്ല. പലരും എന്റെ അടുത്ത് പറഞ്ഞു നിങ്ങളെയാണ് ഉദ്ദേശിച്ചതെന്ന്. പക്ഷെ എന്റെ പേര് പറയാത്തത് കൊണ്ടാണ്. ഞാൻ എന്തിനാണ് പ്രതികരിക്കുന്നത്?
ഈ പീഡന സംഭവം നടന്ന് കഴിഞ്ഞപ്പോൾ നമ്മളെയൊക്കെ ഷോക്ക് ആയിപ്പോയി. സത്യം പറഞ്ഞാൽ ഞാനൊന്ന് രാമലീല എന്ന് പറഞ്ഞ സിനിമ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ്, വൈറൽ ഫീവർ വന്നിട്ട് തളർന്നതായിട്ടാണ് ഷൂട്ടിങ് നിർത്തിവെച്ച് ഞാൻ വന്ന് ഹോസ്പിറ്റലും കാര്യങ്ങളും ഒക്കെ ആയിട്ട് ഇരിക്കുന്ന സമയത്താണ് രാവിലെ അറിയുന്നത് ഇങ്ങനെ ഒരു വിഷയം. ഞാൻ അപ്പോൾ തന്നെ ചാടി എഴുന്നേറ്റിട്ട് രമ്യയെ വിളച്ചു. അവരുടെ അമ്മയോട് സംസാരിച്ചു നമ്മൾ എല്ലാവരും ഉണ്ട്, ധൈര്യത്തോടെ ഇരിക്കൂ എന്ന് പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഈ സാധനം നമ്മുടെ നേർക്ക് തിരിഞ്ഞു വരുന്നത്. പിന്നെ വരുന്നത്ഈ നടൻ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, സിനിമകൾ ബ്ലോക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. നിങ്ങൾ ഒരു യാഥാർത്ഥ്യം മനസ്സിലാക്കണം. ഞാൻ ആകെ രണ്ടോ മൂന്നോ സിനിമയാണ് ഒരു വർഷത്തിൽ ചെയ്യുന്നത്. ഏകദേശം 160 ഓളം സിനിമകൾ ഒരു വർഷം ഇവിടെ നടക്കുന്നുണ്ട്. എത്ര ഹീറോസ് മലയാളത്തിൽ ഉണ്ടെന്ന് നിങ്ങൾക്കറിയാം. . ഞാൻ ഏതെങ്കിലും ഒരു ഹീറോനെ വിളിച്ചിട്ട്, ഈ പ്രമുഖ നടിയെ ഞാൻ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കാം.
എനിക്ക് അവരായിട്ട് സിങ്ക് ഇല്ല എന്നുള്ളതുകൊണ്ട് എന്റെ സിനിമയിൽ അഭിനയിക്കേണ്ട. കാരണം എനിക്ക് സിങ്ക് ആയിട്ടുള്ള ആൾക്കാരുടെ കൂടയേ ഞാൻ അഭിനയിക്കുകയുള്ളൂ, എന്നാൽ മാത്രമേ കെമിസ്ട്രി വർക്കാവുകയുള്ളൂ.
അതുപോലെ തമിഴിൽ എനിക്കൊരു ഹോൾഡ് ഇല്ല. തെലുങ്കിൽ, കന്നടയിൽ, ഇവിടെയൊന്നും എനിക്ക് വലിയ പിടിയില്ലാത്ത ഒരാളാണ്. അപ്പൊ, കാര്യമില്ലാത്ത കാര്യങ്ങൾ വെറുതെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതാണ്.
അവസരം എന്നൊക്കെ പറയുന്നത് ടാലന്റ് മാത്രമല്ല സൗന്ദര്യം ഉണ്ട് എന്നത് കൊണ്ട് മാത്രം നടക്കുന്ന കാര്യങ്ങളല്ല. ഇതിലൊരു ഭാഗ്യം, ദൈവാധീനം, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.ഈ സംഭവവുമായി ബന്ധപ്പെട്ട് മഞ്ഞപത്രങ്ങൾ പല കാര്യങ്ങളും കൊടുത്തിട്ടുണ്ട്. അതിലൊന്ന് റിയൽ
എസ്റ്റേറ്റ് ബിസിനസ് എന്നതാണ്. ഞാനും അവരുമായിട്ട് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നുവെന്നും അത് പിന്നീട് ഞാൻ തിരിച്ചു ചോദിച്ചു എന്നാൽ ആ പെണ്‍കുട്ടി പറഞ്ഞു മുൻഭാര്യയുടെ പേരിൽ എഴുതി കൊടുക്കുകയുള്ളൂ എന്ന് പറഞ്ഞിൻ്റെ പേരിൽ നടന്നൊരു ഗൂഢാലോചനയാണ്, ക്വട്ടേഷനാണ് എന്നാണ് പറയുന്നത്. ഞാൻ വെല്ലുവിളിക്കുകയാണ് അങ്ങിനെയൊരു സംഭവം ഉണ്ടെന്ന് തെളിയിച്ചാൽ അവർക്ക് ഞാൻ ആ കോടികൾ കൊടുക്കാം.
ഞാനാണ് ആദ്യമായിട്ട് അവരെ ഹീറോയിൻ ആക്കിയത്. ഇത്രയും സിനിമകൾ വരെ കൊടുത്തത്. അല്ലാണ്ട് ഒരു ദ്രോഹവും ചെയ്യാൻ പോയിട്ടില്ല. ഇങ്ങനെ ഒരു സംഭവത്തിൽ അദ്ദേഹവുമായിട്ട് എനിക്ക് ഒരു ഇടപാടും ഇല്ല എന്നൊരു പോസ്റ്റിൽ വേണമെങ്കിൽ അവർക്ക് പറയാം. ഫേസ്ബുക്കിലൊക്കെ ആക്ടീവല്ലേ.ഈ മൗനം വല്ലാത്ത വിഷമം ആണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications