ദിലീപ് കാരാഗൃഹത്തില്‍ തുടരും... ജാമ്യമില്ല, അങ്കമാലി കോടതിയും കൈവിട്ടു
നാലാംതവണയാണ് ദിലീപിന്‍റെ ജാമ്യ ഹര്‍ജി തള്ളുന്നത്
Recommended Video

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ജാമ്യമില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താരത്തിന്‍റെ ജാമ്യഹര്‍ജി തള്ളി. കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. ഇതിനിടെ മൂന്നു തവണ താരം ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു.
രണ്ടു വട്ടം ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചതെങ്കില്‍ ഒരു തവണ അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നാലു തവണയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിലീപ് ഒരിക്കല്‍ക്കൂടി ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയേക്കുമെന്നാണ് പുതിയ വിവരം.

ദിലീപിന്റെ ഹര്‍ജി
കേസില്‍ ജയിലായിട്ട് 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യത്തിന് തനിക്കു അര്‍ഹതയുണ്ടെന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഗൂഡാലോചനക്കുറ്റം മാത്രമാണ് തനിക്കെതിരേയുള്ളതെന്നും താരം ഹര്‍ജിയില്‍ പറഞ്ഞിരുന്നു

ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല
ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് അപ്പുറം തനിക്കെതിരേ ഒന്നും കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദൃശ്യങ്ങളെടുക്കാന്‍ ആവശ്യപ്പെട്ടു
നടിയുടെ ദൃശ്യങ്ങളെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നതു മാത്രമാണ് തനിക്കെതിരേ ചുമതത്തിയിട്ടുള്ള കുറ്റമെന്നും ദിലീപ് അങ്കമാലി കോടതിയെ ധരിപ്പിച്ചിരുന്നു.

അന്വേഷണവുമായി സഹകരിക്കും
കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ജാമ്യ ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.

പീഡിപ്പിച്ചത് താനല്ല
നടിയെ പീഡിപ്പിച്ച് താനല്ല. മറ്റു പ്രതികളാണ്. തനിക്കെതിരേ അത്തരമൊരു ആരോപണവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.

നാലാം തവണ
ദിലീപ് ഇതു നാലാം തവണയാണ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. നേരത്തേ കേസില്‍ അറസ്റ്റിലായപ്പോള്‍ ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്ന് ബി രാംകുമാറായിരുന്നു താരത്തിന്റെ അഭിഭാഷകന്‍. ഇതു തള്ളിയതോടെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പക്ഷെ ഈ ജാമ്യേപേക്ഷയും തള്ളി. തുടര്‍ന്ന് രാംകുമാറിനു പകരം ബി രാമന്‍ പിള്ളയെ അഭിഭാഭഷകനാക്കി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലത്തില്‍ മാറ്റമുണ്ടായില്ല.

പ്രോസിക്യൂഷന്‍ എതിര്‍ത്തു
ദിലീപിന്റെ ജാമ്യഹര്‍ജിയെ ഇത്തവണയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയത് ദിലീപാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദൃശ്യങ്ങളെടുക്കാന്‍ മാത്രമല്ല
ജാമ്യ ഹര്‍ജിയില്‍ പറഞ്ഞതുപോലെ നടിയുടെ ദൃശ്യങ്ങളെടുക്കാന്‍ മാത്രമല്ല ദിലീപ് സുനിക്കു നിര്‍ദേശം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. എങ്ങനെയെല്ലാം നടിയെ ആക്രമിക്കണമെന്ന് സുനിക്കു നിര്‍ദേശം നല്‍കിയത് ദിലീപാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിങ് വഴി
ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാ പ്രശനങ്ങള്‍ ഉള്ളതിനെ തുടര്‍ന്നായിരുന്നു ഇത്. താരത്തിന്റെ റിമാന്‍ഡ് കാലാവധി ശനിയാഴ്ച അവസാനിക്കുകയും ചെയ്തിരുന്നു.

ഒരു തവണ പുറത്തുപോയി
ജൂലൈ 10ന് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ദിലീപ് ഒരിക്കല്‍ മാത്രമാണ് ജയിലില്‍ നിന്നു അന്വേഷണവുമായി ബന്ധപ്പെട്ടിട്ടല്ലാതെ പുറത്തുപോയത്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. അങ്കമാലി കോടതി രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് താരത്തെ വീട്ടില്‍ പോവാന്‍ അനുവദിച്ചത്.

അപ്രതീക്ഷിതമായി അങ്കമാലി കോടതിയില്‍
തുടര്‍ച്ചയായി രണ്ടു തവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ തന്നെ ദിലീപ് ഹര്‍ജി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് താരം അങ്കമാലി കോടതിയെ വീണ്ടും സമീപിച്ചത്.

ദിലീപിന് പിന്തുണയേറി
പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ നിശബ്ധമായിരുന്ന സിനിമാ മേഖലയില്‍ നിന്നു ദിലീപിന് പിന്തുണയേറിക്കൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങളും സിനിമാ മേഖലയിലെ മറ്റു പലരും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

ഗണേഷിന്റെ ആഹ്വാനം
ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം എംഎല്‍എയും നടനുമായ ഗണേഷ് കുമാര്‍ സിനിമാ മേഖലയിലെ മറ്റുള്ളവരും താരത്തിനു പിന്തുണയേകാന്‍ രംഗത്തു വരണമെന്ന് ഗണേഷ് ആഹ്വാനം ചെയ്തിരുന്നു. പലരും കേസ് ഭയന്നാണ് പരസ്യമായി പിന്തുണ അറിയിക്കാതിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കുറ്റപത്രം ഒക്ടോബര്‍ 10നുള്ളില്‍
ഒക്ടോബര്‍ 10നുള്ളില്‍ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിനായുള്ള തിടുക്കത്തിലാണ് പോലീസ്. ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് 10ന് 90 ദിവസം പൂര്‍ത്തിയാവും.












Click it and Unblock the Notifications