ദിലീപിനെ രക്ഷപ്പെടുത്താൻ വലിയ നേതൃത്വത്തിന്റെ ഇടപെടൽ,അത് ജഡ്ജിയെ പോലും സ്വാധീനിച്ചേക്കാം'; അഡ്വ ടിബി മിനി
ദിലീപ് ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലിയെ പിന്തുണച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സിനിമയെ പുകഴ്തത്തിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സിപിഎം അതിജീവിതയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോൾ എംഎ ബേബി നടത്തിയ പ്രതികരണം തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷക കൂടിയായ ടിബി മിനി. എബിസി മലയാളം ലൈവ് എന്ന ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'സിപിഎം ജനറൽ സെക്രട്ടറി ചെയ്തത് അതീവ ഗുരുതര തെറ്റാണ്. പ്രത്യേകിച്ച് കേസിൽ വിധി വരാനിരിക്കുന്ന കൂടി സാഹചര്യത്തിൽ ജഡ്ജിയെ പോലും സ്വാധീനിക്കാൻ കഴിയുന്ന പ്രസ്താവനയാണിത്. കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വവും പിണറായി വിജയനും ഈ കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പരസ്യമായും അതിജീവിതയോട് നേരിട്ടും പറഞ്ഞിട്ടുണ്ട്. ഈ കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ആദ്യമൊക്കെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതാണ്. പിണറായി വിജയനെയൊക്കെ സ്വാധീനിക്കാൻ കഴിയാത സാഹചര്യമാണ്. ആ സമയത്താണ് പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമ വരുന്നത്. ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് ആ സിനിമ വന്നത്. ആ സിനിമയുടെ കണ്ടന്റ് നമ്മുക്ക് പ്രശ്നമല്ല. എത്ര നല്ല സിനിമ ആണെങ്കിലും കേരളത്തിലെ ആളുകൾ അത് കാണില്ലെന്ന് രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്ന സമയത്താണ്, റേപ്പിന് ക്വട്ടേഷൻ കൊടുത്ത ആളുടെ സിനിമ കാണില്ലെന്നത് മലയാളികളുടെ തീരുമാനമാണ് . അതിനിടയിലാണ് സി പി എം ജനറൽ സെക്രട്ടറിയെ പിആർ വർക്കിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചതാണ് ആ കണ്ടത്. അദ്ദേഹം അതിന് കീഴ്പ്പെടാൻ പാടില്ലായിരുന്നു.
പല കേസുകളിലും കുറ്റവാളികൾ രക്ഷപ്പെട്ട സാഹചര്യം ഉണ്ട്. കോടതിയെ സംബന്ധിച്ച് ചെറിയ സംശയങ്ങൾ ഉണ്ടായാലും നിയപരമായി അയാൾ രക്ഷപ്പെട്ടേക്കാം. അതേസമയം പൾസർ സുനി റിപ്പോർട്ടർ ചാനലിനോട് വെളിപ്പെടുത്തിയത് ദിലീപ് ക്വട്ടേഷൻ തന്ന കേസ് ആണിതെന്നാണ്. ആ വെളിപ്പെടുത്തൽ അസാധാരണമാണ്. ഇതിൽ നിന്നും ദിലീപിനെ വെളിപ്പിച്ചെടുക്കാൻ ചിലരും ചില ഓൺലൈൻ മാധ്യമങ്ങളും ശ്രമിക്കുകയാണ്.
ദിലീപിനെതിരെ സംസാരിക്കുന്ന ആളാണ് ലിബർട്ടി ബഷീർ. അദ്ദേഹം പ്രിൻസ് ആന്റ് ഫാമിലിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ച കാര്യവും പ്രൊപ്പഗേറ്റ് ചെയ്യുകയാണ്. രാത്രിയൊക്കെ 20 ഓളം പേർ വന്ന് ടിക്കറ്റ് വാങ്ങി കൊണ്ടുപോകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഫാൻസുകാർക്ക് അതൊക്കെ ചെയ്യാമല്ലോ, ആ സംഭവം അദ്ദേഹം പറഞ്ഞതൊക്കെയാണ് പ്രചരിപ്പിക്കുന്നത്.
ദിലീപിനോട് എനിക്ക് വ്യക്തി വൈരാഗ്യം ഇല്ല. പക്ഷെ ഇനിയും ഒരു പെൺകുട്ടിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഈ കേസിൽ ഉറച്ച് നിന്ന് സംസാരിക്കുന്നത്.ജോലിക്ക് വേണ്ടി ഇറങ്ങുന്ന പെൺകുട്ടികൾ ക്വട്ടേഷൻ റേപ്പിന് ഇരയാകുന്നുവെന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്. അതൊരു ക്രിമിനലിസിന്റ് ഭാഗമാണ്.
ദിലീപിനെ രക്ഷപ്പെടുത്താൻ വലിയ നേതൃത്വത്തിന്റെ ഇടപെടൽ പല തരത്തിലും നടന്നിട്ടുണ്ട്. അപ്പോഴൊക്കെ നീതിക്ക് വേണ്ടി പ്രകൃതി കൂടെ നിൽക്കുകയും ഈ കേസിൽ തുടരന്വേഷണം നടക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ നിൽക്കുന്നൊരു കേസിൽ യാതൊന്നും ആലോചിക്കാതെ സിപിഎം അഖിലേന്ത്യ സെക്രട്ടറി ഇങ്ങനെ പറയാൻ പാടുണ്ടോ? അദ്ദേഹത്തിന്റെ വിശദീകരണത്തിലും പ്രശ്നമുണ്ട്, ഒരിടത്ത് പോലും അദ്ദേഹം അതിജീവിതയ്ക്കൊപ്പമാണെന്ന് പറഞ്ഞിട്ടില്ല.
ഈ വിഷയത്തിൽ അതിജീവിതയ്ക്ക് ഒപ്പം കേരളം നിൽക്കുകയാണ്. അവർ അതീജീവിതയ്ക്ക് നീതി കിട്ടമമെന്ന് ആഗ്രഹിക്കുകയാണ്. അപ്പോഴാണ് ബേബി പിആർ വർക്കുകൾക്ക് കീഴ്പ്പെട്ടത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ ഒരു സത്യസന്ധത പേലും ഇല്ല. യഥാർത്ഥത്തിൽ മാപ്പ് പറയേണ്ടത് അതിജീവിതയോടായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications