'മഞ്ജു വാര്യരെ ഞാൻ എടുത്തോളാം എന്നാണ് ദിലീപ് പറഞ്ഞതിന്റെ അർത്ഥം എന്ന് വ്യാഖ്യാനിച്ചു';ജോസ് തോമസ്
ദിലീപിനെ തകർക്കാനുള്ള ഗൂഢാലോചന തന്നെയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിലെന്ന് ആവർത്തിച്ച് സംവിധായകൻ ജോസ് തോമസ്. ദിലീപിനെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന് വേണ്ടി ഭീഷണി മുഴക്കരുതെന്നും അതെല്ലാം നടന് ദോഷം ചെയ്യുക മാത്രമേ ഉള്ളൂവന്നും ജോസ് തോമസ് പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
' ദിലീപിനെ സ്നേഹിക്കുന്നവരോട് ഞാൻ ഒരു കാര്യം പറയാം. നിങ്ങൾ ഒരുപാട് വിക്രിയകൾ കാട്ടികൂട്ടുന്നുണ്ട് ഭാഗ്യലക്ഷ്മിക്ക് ഒരു ഭീഷണി മെസ്സേജ് ചെന്നു. ഭാഗ്യലക്ഷ്മി ഫേബുക്കിൽ ഇതാണ് അവന്റെ നമ്പർ എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടിരിക്കുന്ന കണ്ടു. അതും ദിലീപിന്റെ തലയിലായിരിക്കും .ദിലീപ് പറഞ്ഞ് ചെയ്യിച്ചതാണ് എന്നൊക്കെ പറഞ്ഞേക്കാം. പക്ഷേ നിങ്ങൾ ദിലീപിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഇത്തരം വൃത്തികേടുകൾക്ക് പോകാതിരിക്കുക. ദിലീപിനെ കുറിച്ച് പറയുന്നവർ പറയട്ടെ . മോശം പറഞ്ഞവരെ കുറിച്ച് പ്രതികാരബുദ്ധിയോടെ ചിന്തിക്കുമ്പോൾ അവർക്കെതിരെ ഇങ്ങനെ ഭീഷണി മെസ്സേജുകൾ അയക്കുമ്പോൾ അല്ലെങ്കിൽ ഫോൺ ചെയ്യുമ്പോൾ നിങ്ങൾ ആലോചിക്കുക അത് ദോഷം ഉണ്ടാക്കുന്നത് ദിലീപിന് തന്നെയാണ്.

ഇനി ദിലീപ് കോടതിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ഒരു നടിയുടെ പേര് പറഞ്ഞു അതൊരു വനിതയുടെ പേര് പറഞ്ഞു എന്നൊക്കെ പറഞ്ഞ് ശക്തിയുക്തം എതിർക്കുന്ന ചില വനിതകളെ ഞാൻ കണ്ടു. വനിതകളുടെ പേര് പറഞ്ഞാൽ എന്താ തൂക്കിക്കൊല്ലുമോ. വനിതകളുടെ പേര് പറയാൻ പാടില്ലേ ,വനിതകൾക്ക് പുരുഷന്മാരെ അപമാനിക്കാം അപകീർത്തിപ്പെടുത്താം പക്ഷേ ഒരു വനിതയുടെ പേര് പറയാൻ പറ്റില്ല. ദിലീപ് അവിടെ പറഞ്ഞത് മഞ്ജു വാര്യരുടെ ഒരു പ്രസംഗത്തിനു ശേഷമാണ് മീഡിയയും ജനങ്ങളും അല്ലെങ്കിൽ നിയമപാലകരും എന്റെ നേരെ തിരിഞ്ഞത് എന്നാണ് പറഞ്ഞത്. അതുകൊണ്ട് ചിലർ വ്യാഖ്യാനിക്കുന്നു മഞ്ചുവാര്യരെ ഞാൻ എടുത്തോളാം എന്നാണ് ദിലീപ് പറഞ്ഞതിന്റെ അർത്ഥം എന്ന്. എനിക്കറിയില്ല എങ്ങനെയാണ് ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നതെന്ന്.
പിന്നെ കുറെ ക്രിമിനൽ പോലീസുകാർ ചേർന്ന് എന്നെ കുറ്റവാളിയാക്കി എന്ന് ദിലീപ് പറഞ്ഞു. അത് സത്യമല്ലേ കോടതിയുടെ വിധിനായത്തിൽ അത് കൃത്യമായി പറയുന്നു ക്രിമിനൽ ചിന്താഗതിയുള്ള ചില പോലീസ് ഉദ്യോഗസ്ഥർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു എന്ന് വിധിനായത്തിൽ പറയുന്നു . ദിലീപ് ദൈവത്തിന് നന്ദി എന്ന് പറഞ്ഞ് കോടതിയിൽ നിന്ന് ഇറങ്ങി പോകണമായിരുന്നു എന്നാണ് ചിലർ പറയുന്നത്. ഞാൻ നിങ്ങളോടൊന്ന് ചോദിക്കട്ടെ എട്ടര വർഷം അനുഭവിച്ച മാനസിക വിധ കൊണ്ട് ആ വിധികേട്ട് പുറത്തേക്ക് ഇറങ്ങി ദിലീപിന്റെ മനസ്സിൽ നിന്നും പൊട്ടിവീണ വാക്കുകളാണത്. അയാൾ മനസ്സു തകർന്ന് ജീവിക്കുകയായിരുന്നു. അപ്പോൾ ഉണ്ടായ ഒരു ആഹ്ലാദത്തിൽ നിന്നും അങ്ങനെ ചില കാര്യങ്ങൾ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് ദിലീപിന്റെ അഹങ്കാരമാണ് എന്ന് ദുർവ്യാഖ്യാനം നടത്തുന്നവർ ഒന്ന് ആലോചിക്കുക അയാളും മനുഷ്യനാണ് അയാൾക്കും കുടുംബമുണ്ട്.












Click it and Unblock the Notifications