കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കേസില്‍ രക്ഷപ്പെട്ടാലും ദിലീപിന് ജയിലില്‍ പോവേണ്ടിവരും!! കാരണം ഇതാണ്....താരം ചെയ്തത്‌

എറണാകുളത്തും താരം ഭൂമി കൈയേറിയെന്ന് ആരോപണം

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ എതിരാണെങ്കിലും ദിലീപ് ഏതെങ്കിലും വിധത്തില്‍ പുറത്തിറങ്ങിയാലും വൈകാതെ തന്നെ മറ്റൊരു കേസില്‍ ജയിലില്‍ പോവേണ്ടിവരും. താരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ ദിലീപിനെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തേക്കും. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് ഇത്. ചാലക്കുടി, കുമരകം എന്നീവിടങ്ങളില്‍ താരം സ്ഥലം കൈയേറിയതായി ആരോപണമുയർന്നിരുന്നു. ഇതു കൂടാതെയാണ് മറ്റൊരു ആരോപണം കൂടി താരത്തിനു നേരെ ഉണ്ടായിരിക്കുന്നത്.

എറണാകുളത്തെ ഭൂമി കൈയേറ്റം

എറണാകുളത്തെ ഭൂമി കൈയേറ്റം

ചാലക്കുടി, കുമരകം എന്നീവിടങ്ങളിലെ ഭൂമി കൈയേറിയതുമായി പോലീസ് അന്വേഷണം നടത്തവെയാണ് എറണാകുളത്തും താരം ഭൂമി കൈയേറിയതായി സൂചന ലഭിച്ചത്.

കൈയേറിയത് ഒരേക്കറിലധികം

കൈയേറിയത് ഒരേക്കറിലധികം

എറണാകുളത്തെ വടക്കന്‍ പറവൂര്‍ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കൈയേറിയതായി ആരോപണം. ഇതേക്കുറിച്ച് പോലീസ് ഉടന്‍ അന്വേഷണം തുടങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.

സ്ഥലം വാങ്ങിയത്

സ്ഥലം വാങ്ങിയത്

ദിലീപും മുന്‍ ഭാര്യ മഞ്ജു വാര്യരും ചേര്‍ന്നാണ് എട്ടു വര്‍ഷം മുമ്പ് കരുമാലൂര്‍ കാരയ്ക്കാതുരുത്തില്‍ രണ്ടേക്കറോളം സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തോട് ചേര്‍ന്നുള്ള ഒരേക്കറിലധികം പുറമ്പോക്ക് ദിലീപ് കൈയേറിയെന്നാണ് ആരോപണമുയര്‍ന്നത്.

റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ ?

റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ ?

ഭൂമി കൈയേറ്റത്തിന് റവന്യു ഉദ്യോഗസ്ഥര്‍ ദിലീപിന് ഒത്താശ ചെയ്തു കൊടുത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നു

സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നു

ഭൂമിയിടപാടുകള്‍ മാത്രമല്ല ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലാണ്. ഏകദേശം 800 കോടിയോളം രൂപയുടെ ആസ്തി ദിലീപിന് ഉണ്ടെന്നാണ് മംഗളം പറയുന്നത്.

കേസെടുത്തേക്കും

കേസെടുത്തേക്കും

വിദേശ രാജ്യങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ച വകയില്‍ ലഭിച്ച പണം ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയെന്നുള്ള ആരോപണം സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചേക്കും. നികുതി വെട്ടിക്കാന്‍ കുറേഭാഗം കള്ളപ്പണമായി നാട്ടിലെത്തിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. കുറ്റം ബോധ്യപ്പെട്ടാല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം താരത്തിനെതിരേ കേസെടുക്കും.

രേഖകള്‍ പരിശോധിക്കുന്നു

രേഖകള്‍ പരിശോധിക്കുന്നു

താരസംഘടനയായ അമ്മയുടെ സാമ്പത്തിക സമാഹരണത്തില്‍ ദിലീപിനു പ്രധാന പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അഭിനയിച്ച സിനിമകളുടെ കരാര്‍ രേഖകളുള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ പരിശോധിക്കുകയാണ്.

English summary
Dileep encroached land in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X