Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യരുമായുള്ള ബന്ധം ഉപേക്ഷിച്ച് കാവ്യയെ വിവാഹം ചെയ്ത ദിലീപ് അതിന് നിൽക്കുമോ'; രാഹുൽ ഈശ്വർ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് സർക്കാർ.കേസിലെ വിചാരണ നീതിപൂർവ്വം ആയിരുന്നില്ലെന്നും ദിലീപിനെ വെറുതെ വിടാൻ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും അപ്പീലിൽ സർക്കാർ ആരോപിച്ചു. പൾസർ സുനിയടക്കമുള്ള 6 പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇതേ തെളിവുകൾ ദിലീപിന്‍റെ കാര്യത്തിൽ സ്വീകരിച്ചില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. ഇപ്പോഴിതാ സർക്കാർ നീക്കത്തിൽ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ. അതിജീവിതയുടെ താല്പര്യം അതാണെങ്കിൽ അതിജീവിതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സർക്കാർ അപ്പീലുമായി മുൻപോട്ട് പോകണം എന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടാണ് പ്രതികരണം. വായിക്കാം

'അതിജീവിത നമുക്കെല്ലാം അഭിമാനമായി മാറിയ അഭിനേത്രിയാണ്. പക്ഷേ ദിലീപിന് ഈ കേസുമായി യാതൊരു ബന്ധവുമില്ല.അതിജീവതക്ക് ക്രൂരമായ പീഡനം നേരിടേണ്ടി വന്നു എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതുകൊണ്ട് അവരോടൊപ്പം തന്നെയാണ് കേരള സമൂഹം. എന്നാൽ അതോടൊപ്പം ദിലീപ് ഒരു കുറ്റവും ചെയ്യാതെ തെളിവിന്റെ കടുകുമണി പോലും ഇല്ലാതെ 85 ദിവസം ജയിലിൽ കിടന്നു .

dileep-manju-

ദിലീപിനെതിരെ യാതൊരു തെളിവുമില്ല എന്ന് കഴിഞ്ഞ ഏഴു വർഷമായിട്ട് ഞാൻ അടക്കമുള്ളവർ പറയുന്നത് കോടതി ശരിവെക്കുകയും ദിലീപിനെതിരെ ഒരു എവിഡൻസും ഇല്ലെന്നും പോലീസ് കള്ളക്കഥ ഉണ്ടാക്കിയതാണെന്നും കോടതികൾ കണ്ടെത്തിയിട്ടുണ്ട് എന്ന വസ്തുത നമ്മൾ മറക്കരുത്. ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് വരെ ചെയ്തു എന്ന വസ്തുത ഡിജിപി ആയിരുന്ന ശ്രീലേഖനാടം അടക്കം പറഞ്ഞിട്ടുള്ളതാണ്. അതിജീവിതയോടൊപ്പം നിൽക്കണം എന്ന് പറഞ്ഞാൽ ദിലീപിനെ കള്ളക്കേസിൽ കുടുക്കണം എന്നല്ലല്ലോ.

ഈ കേസിൽ ഇര നമ്മുക്ക് പ്രിയപ്പെട്ട അതിജീവിതയാണ്, വേട്ടക്കാരൻ പൾസർ സുനിയാണ്. പൾസർ സുന്നിക്ക് ഒരു ക്രിമിനൽ പശ്ചാത്തലം ഉണ്ട് .പൾസർ സുനി പല ആൾക്കാരെയും ഇങ്ങനെ ചെയ്തതാണ്. പ്രമുഖയായ മറ്റൊരു സിനിമാ നടിയും അവരുടെ ഭർത്താവും പൾസർ സുന്നി എന്ന ക്രിമിനലിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. സുനിയുടെ ക്രിമിനൽ പശ്ചാത്തലം വസ്തുതാപരമായി തെളിഞ്ഞിട്ടുള്ളതാണ്. സുനിയെന്ന ക്രിമിനൽ ചെയ്യുന്നതിനെല്ലാം ദിലീപുമായിട്ട് എന്തു ബന്ധം. ദിലീപിന് ഈ കേസുമായിട്ടുള്ള ബന്ധം എന്താണ്, അദ്ദേഹത്തിന്റെ പഴയ ഭാര്യയുമായിട്ടുള്ള ബന്ധം ഉപേക്ഷിച്ചു കാവ്യയുമായിട്ട് കല്യാണം കഴിച്ചു പുതിയൊരു ജീവിതവുമായി മുമപോട്ട് പോകുന്ന ദിലീപ് എന്തിനാണ് പണ്ടത്തെ കാര്യം എടുത്ത് നമ്മുടെ അതിജീവിതയോട് പ്രതികാരം തീർക്കുന്നത്. എന്ത് മോട്ടീവ് ആണ് ദിലീപിന് ഈ കാര്യത്തിലുള്ളത്.

ദിലീപിന് മോട്ടീവ് ഇല്ലെന്ന് തെളിഞ്ഞതാണ്. മാത്രനല്ല ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് ചെയ്തു. എത്ര വലിയ ക്രിമിനൽ ഗൂഢാലോചനയാണ് പോലീസിലെ ചില ആൾക്കാർ ചെയ്തത്. അത് വെളിയിൽ കൊണ്ടുവന്നത് പോലീസിന്റെ ഡിജിപി ആയിരുന്നു. നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് ശ്രമിച്ചു എന്നൊരു കേസ് ഉണ്ട്. ആ കള്ളകേസ് ഇടാമെങ്കിൽ ഈ കേസിലേക്ക് ദിലീപിനെ വലിച്ചക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് അവർക്ക് ഉണ്ടാവുമോ. ഈ കേസിലെ മാഡം കാവ്യയാണ് കാവ്യയുടെ അമ്മയാണ് എന്നൊക്കെ പറഞ്ഞില്ലേ. നമ്മൾ അവനോടൊപ്പമോ അവളോടൊപ്പമോ ആകുന്നതിനു മുമ്പ് നമ്മൾ സത്യത്തോടൊപ്പം ആകണ്ടേ. ട്രൂത് എന്നും ഫാക്ട് എന്നും ഒരു കാര്യമില്ലേ',രാഹുൽ ഈശ്വർ ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+