രാഷ്ട്രീയ പാര്‍ട്ടികള്‍ മലയാളികള്‍ക്ക് അപമാനം, വോട്ട് ചെയ്യാന്‍ പോകുന്നവരോട് ദിലീപ് പറയുന്നതിങ്ങനെ
കൊച്ചി: കേരള രാഷ്ട്രീയ പാര്‍ട്ടികളെ ആഞ്ഞടിച്ച് പ്രശസ്ത താരം ദിലീപ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മലയാളികള്‍ക്ക് അപമാനം എന്ന തരത്തിലുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ദിലീപ് ഇങ്ങനെയൊരു അഭിപ്രായം നടത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.
വോട്ട് ചെയ്യാന്‍ പോകുന്ന മലയാളികള്‍ ദിലീപിന്റെ ഉപദേശങ്ങള്‍ കേള്‍ക്കാതെ പോകരുത്. ആദ്യമായ് വോട്ട് രേഖപ്പെടുത്തുന്ന എല്ലാവര്‍ക്കും ആശംസകളും ദിലീപ് നേര്‍ന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തെപ്പറ്റി ദിലീപ് പറയുന്നതിങ്ങനെ...

മലയാളികള്‍ക്ക് അപമാനം
തമ്മില്‍ പോരടിക്കുന്ന കേരള രാഷ്ട്രീയത്തെക്കറിച്ച് ദിലീപ് പറഞ്ഞതിങ്ങനെ. ജാതി, മതം, സാമുദായിക പരിഗണനകള്‍ മാത്രം മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മലയാളികള്‍ക്ക് അപമാനമാണെന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇപ്പോള്‍ സംഭവിക്കുന്നത്
ഭാരതം ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോള്‍ എന്താണ് ശരിക്കും സംഭവിക്കുന്നത്. നേരെ വിപരീതമായാണ് കാര്യങ്ങളുടെ പോക്കെന്നും ദിലീപ് പറയുന്നു.
|
വോട്ട് ചെയ്യുന്നവരോട്
ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവരോട് ദിലീപിനു ചിലത് പറയാനുണ്ട്. വോട്ട് മാത്രമാണ് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള ഏക അധികാരം. ആ അധികാരം വിവേകത്തോടെ ഉപയോഗിക്കാനാണ് ദിലീപിന്റെ ഉപദേശം . ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ആശംസകളും ദിലീപ് നേര്‍ന്നു.

സമൂഹത്തിന് നന്മ ചെയ്യുന്നവര്‍
നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത്, അതിനായി തിരഞ്ഞെടുത്തയാള്‍ യോഗ്യനാണോ. സമൂഹത്തിനു നന്മ ചെയ്യാനും ഉയര്‍ച്ചയ്ക്കായി പോരാടാനും കഴിയുന്നയാളാണോ? എന്നൊക്കെ ബോധ്യപ്പെട്ടതിനുശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക.

വോട്ട് എന്ന ആയുധം
ജാതി,മത,സാമുദായിക,രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ് ജനാധിപത്യത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ വോട്ട് എന്ന ആയുധം നിര്‍ഭയം പ്രയോഗിക്കണമെന്ന ഉപദേശവും ദിലീപ് ഫേസ്ബുക്കിലൂടെ നല്‍കി.


Click it and Unblock the Notifications