Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് സുരക്ഷാ ഭീഷണിയുണ്ട്... പോലീസിന് മറുപടി; പിറകില്‍ കേസ് നല്‍കിയവര്‍? എല്ലാം ജാമ്യത്തിന് ശേഷം?

Recommended Video

cmsvideo
    സുരക്ഷാ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ദിലീപ് | Oneindia Malayalam

    കൊച്ചി: തനിക്ക് സുരക്ഷാ ഭീഷണിയുണ്ട് ദിലീപ്. സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം തേടി എന്ന വാര്‍ത്തയെ തുടര്‍ന്ന് പോലീസ് നല്‍കിയ നോട്ടീസില്‍ ആണ് ദിലീപിന്റെ വിശദീകരണം.

    ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തനിക്ക് സുരക്ഷാ ഭീഷണി ഉണ്ട് എന്നാണ് ദിലീപ് പോലീസിന് നല്‍കിയ വിശദീകരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

    ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന സുരക്ഷ ഏജന്‍സിയുടെ സേവനം ദിലീപ് തേടി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയെ താന്‍ നിയോഗിച്ചിട്ടില്ല എന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്.

    ദിലീപിന് ഭീഷണി?

    ദിലീപിന് ഭീഷണി?

    നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ജനപ്രിയ താരം ദിലീപിന് സുരക്ഷ ഭീഷണിയുണ്ട് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെ ഇത്തരം ഒരു കാര്യം ദിലീപ് പറഞ്ഞിരുന്നില്ല.

    ആരില്‍ നിന്ന്?

    ആരില്‍ നിന്ന്?

    എന്നാല്‍ ആരില്‍ നിന്നാണ് തനിക്ക് ഭീഷണിയുള്ളത് എന്ന് ദിലീപ് കൃത്യമായി വിശദീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് നല്‍കിയവാണ് പിന്നില്‍ എന്ന രീതിയില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

    സുരക്ഷ ഏര്‍പ്പാടാക്കിയിട്ടില്ല

    സുരക്ഷ ഏര്‍പ്പാടാക്കിയിട്ടില്ല

    ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പാടാക്കി എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ദിലീപ് നിഷേധിച്ചിട്ടുണ്ട്.

    പോലീസ് നോട്ടീസ്

    പോലീസ് നോട്ടീസ്

    എന്ത് സാഹചര്യത്തില്‍ ആണ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പാടാക്കിയത് എന്നായിരുന്നു പോലീസ് നോട്ടീസില്‍ ചോദിച്ചത്. ഇതിനിപ്പോള്‍ ദിലീപ് ഉത്തരവും നല്‍കിക്കഴിഞ്ഞു.

    വിവരങ്ങള്‍ വേണം

    വിവരങ്ങള്‍ വേണം

    സുരക്ഷ ജീവനക്കാരുടെ തിരിച്ചറിയില്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലൈസന്‍സും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

    ഇനി ഒന്നും വേണ്ട?

    ഇനി ഒന്നും വേണ്ട?

    നിലവില്‍ താന്‍ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ സ്വീകരിച്ചിട്ടില്ല എന്ന് ദിലീപ് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ഏതായാലും പോലീസ് ആവശ്യപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക് പ്രസക്തിയില്ല.

    ചോദ്യം ഉയരും... മറുപടി വേണം

    ചോദ്യം ഉയരും... മറുപടി വേണം

    എന്നിരുന്നാലും ചില ചോദ്യങ്ങള്‍ക്ക് ദിലീപ് നിര്‍ബന്ധമായും മറുപടി പറയേണ്ടിവരും. ആരില്‍ നിന്നാണ് ഭീഷണിയുള്ളത് എന്ന് കൃത്യമായി തന്നെ പറയേണ്ടി വരും. അത് ഒരുപക്ഷേ മലയാള സിനിമയില്‍ സ്‌ഫോടനാത്മകമായ സാഹചര്യങ്ങളും സൃഷ്ടിച്ചേക്കും.

    എന്തുകൊണ്ട് പരാതിപ്പെട്ടില്ല?

    എന്തുകൊണ്ട് പരാതിപ്പെട്ടില്ല?

    സുരക്ഷ ഭീഷണി ഉണ്ടെങ്കില്‍ എന്തുകൊണ്ട് അത് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന ചോദ്യവും ഉയരും. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി എന്ന നിലയ്ക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ദിലീപ് ബാധ്യസ്ഥനും ആകും.

    മുന്‍ അനുഭവങ്ങള്‍?

    മുന്‍ അനുഭവങ്ങള്‍?

    പള്‍സര്‍ സുനിയും കൂട്ടരും ഭീഷണിപ്പെടുത്തു എന്ന് ദിലീപ് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടിയൊന്നും എടുത്തില്ലെന്ന ആക്ഷേപം നേരത്തേ തന്നെ ദിലീപ് ഉന്നയിച്ചിരുന്നു.

    മറ്റ് പലര്‍ക്കും എതിരെ

    മറ്റ് പലര്‍ക്കും എതിരെ

    തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ചും ദിലീപ് ചിലര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതിയും പോലീസ് ഗൗരവമായി എടുത്തില്ല എന്നായിരുന്നു ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിച്ചിരുന്നത്.

     പോലീസിനെ വിശ്വാസമില്ലേ?

    പോലീസിനെ വിശ്വാസമില്ലേ?

    നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയ്‌ക്കെതിരേയും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. ബി സന്ധ്യയും മഞ്ജു വാര്യരും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും പരാമര്‍ശിച്ചിരുന്നു.

    സ്വകാര്യ സുരക്ഷയില്‍

    സ്വകാര്യ സുരക്ഷയില്‍

    ദിലീപ് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ നിയമപരമായി തെറ്റൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ദിലീപിന് നിയമോപദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

    ജാമ്യ വ്യവസ്ഥ

    ജാമ്യ വ്യവസ്ഥ

    സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണോ എന്ന കാര്യം പരിശോധിക്കും എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടില്ല എന്ന ദിലീപിന്റെ വിശദീകരണത്തോടെ അക്കാര്യത്തിലും തീരുമാനമായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+