കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജേ മൂരാച്ചീ.. നിന്നെ പിന്നെ കണ്ടോളാം.. ദിലീപിന്റെ വെട്ടുകിളിക്കൂട്ടത്തിന്റെ കൊലവിളി!

  • By Anamika
Google Oneindia Malayalam News

കൊച്ചി: ആലുവ സബ് ജയിലിന് മുന്നില്‍ കഴിഞ്ഞ ദിവസം കണ്ട ആരവവും ആര്‍പ്പ് വിളികളും അവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലൊന്നാകെയും മലയാള സിനിമയില്‍ പ്രത്യേകിച്ചും അലയടിക്കുമെന്നുറപ്പാണ്. ഗണേഷ് കുമാര്‍ അത് തുടങ്ങിവെച്ച് കഴിഞ്ഞു. ദിലീപിന്റെ ആരാധകരായ ജനക്കൂട്ടം എതിരാളികളെ കടന്നാക്രമിച്ച് തുടങ്ങിക്കഴിഞ്ഞു.

പോലീസിനെ വിമർശിച്ച് ഹൈക്കോടതി! നാദിർഷയുടെ കാര്യം തീർപ്പാക്കി.. ജാമ്യത്തിന് പിന്നാലെ ദിലീപിന് ആശ്വാസംപോലീസിനെ വിമർശിച്ച് ഹൈക്കോടതി! നാദിർഷയുടെ കാര്യം തീർപ്പാക്കി.. ജാമ്യത്തിന് പിന്നാലെ ദിലീപിന് ആശ്വാസം

പുറത്തിറങ്ങി മണിക്കൂറുകൾ മാത്രം.. ദിലീപിന് പട്ടാഭിഷേകം! ഇനിയും മമ്മൂട്ടിക്കും മോഹൻലാലിനും മേലെ തന്നെപുറത്തിറങ്ങി മണിക്കൂറുകൾ മാത്രം.. ദിലീപിന് പട്ടാഭിഷേകം! ഇനിയും മമ്മൂട്ടിക്കും മോഹൻലാലിനും മേലെ തന്നെ

ആർപ്പുവിളിയോടെ സ്വീകരണം

ആർപ്പുവിളിയോടെ സ്വീകരണം

85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിനെ സ്വീകരിക്കാന്‍ നൂറ് കണക്കിന് ആരാധകരാണ് ആലുവ സബ് ജയിലിന് മുന്നിലെത്തിയിരുന്നത്. ആര്‍പ്പ് വിളികളും മുദ്രാവാക്യവും വെടിക്കെട്ടുമായി ഗംഭീര സ്വീകരണം.

ദിലീപേട്ടന്‍ തിരികെ

ദിലീപേട്ടന്‍ തിരികെ

സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ദിലീപേട്ടന്‍ തിരികെ വന്നു, ഇനി പ്രതികാരം എന്ന തരത്തില്‍ ഫാന്‍സ് തകര്‍ത്തു. ജയിലിന് മുന്നില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങളാകട്ടെ എതിര്‍ചേരിയിലുള്ളവരെ കടന്നാക്രമിക്കുന്നതായിരുന്നു.

പൃഥ്വിരാജേ മൂരാച്ചീ.. നിന്നെ പിന്നെ കണ്ടോളാം

പൃഥ്വിരാജേ മൂരാച്ചീ.. നിന്നെ പിന്നെ കണ്ടോളാം

ദിലീപിന്റെ വെട്ടുകിളിക്കൂട്ടം കടന്നാക്രമിച്ചത് നടന്‍ പൃഥ്വിരാജിനെ ആയിരുന്നു. പൃഥ്വിരാജേ മൂരാച്ചീ.. നിന്നെ പിന്നെ കണ്ടോളാം എന്നതായിരുന്നു ജയിലിന് മുന്നില്‍ ഉയര്‍ന്ന മുദ്രാവാക്യം. ചാനല്‍ അവതാരകരായ വിനു വി ജോണ്‍, വേണു ബാലകൃഷ്ണന്‍ എന്നിവരേയും വെറുതെ വിട്ടില്ല.

ദിലീപിന് ജയ് വിളി

ദിലീപിന് ജയ് വിളി

ദിലീപിന് ജയ് വിളികളാണ് മുഖരിതമായിരുന്നു ജയില്‍ പരിസരം. ദിലീപിനൊപ്പം നിന്ന പിസി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും ഉണ്ടായിരുന്നു ജയ് വിളികള്‍. ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞ മുന്‍ ഡിജിപി സെന്‍കുമാറിനും കിട്ടി പൂച്ചെണ്ടുകള്‍.

കണ്ണിലെ കരട്

കണ്ണിലെ കരട്

പൃഥ്വിരാജിനെതിരെ ദിലീപ് ഫാന്‍സ് തുടര്‍ച്ചയായി മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റ് മുന്‍നിര നടന്മാരില്‍ നിന്നും വ്യത്യസ്തമായി ശക്തമായ നിലപാട് എടുത്ത വ്യക്തിയായിരുന്നു പൃഥ്വിരാജ്. ഇതോടെ ദിലീപ് ആരാധകരുടെ കണ്ണിലെ കരടായി.

പുറത്താക്കാൻ കൂട്ട് നിന്നോ

പുറത്താക്കാൻ കൂട്ട് നിന്നോ

ആക്രമണത്തിന് ഇരയായ നടിക്കൊപ്പം ഉറച്ച് നില്‍ക്കുന്ന വ്യക്തി കൂടിയാണ് തുടക്കം മുതലേ പൃഥ്വിരാജ്. അക്കാര്യത്തില്‍ കേരളത്തിന്റെ കയ്യടിയും പൃഥ്വി നേടി. മാത്രമല്ല താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കാന്‍ പൃഥ്വിരാജിന്റെ നിലപാട് നിര്‍ണായകമായിരുന്നു.

അനുകൂലികളുടെ പൊതു ശത്രു

അനുകൂലികളുടെ പൊതു ശത്രു

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ താരം ദിലീപ് അനുകൂലികളുടെ പൊതു ശത്രുവായി മാറിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. മാത്രമല്ല നടന്‍ ഗണേഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും പൃഥ്വിരാജിന് എതിരായി വരുന്നതാണ്.

ഗണേഷിന്റെ വിമർശനം

ഗണേഷിന്റെ വിമർശനം

ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതിനെ വിമര്‍ശിച്ചാണ് ഗണേഷ് കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി ദിലീപിനെ പുറത്താക്കിയതായി പറഞ്ഞത് പൃഥ്വിരാജ് അടക്കമുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് എന്നാണ് ഗണേഷ് ആരോപിച്ചത്.

അഹങ്കാരിയായ യുവനടനെതിരെ

അഹങ്കാരിയായ യുവനടനെതിരെ

പിസി ജോര്‍ജ് എംഎല്‍എ അഹങ്കാരിയായ യുവനടനെതിരെ ആരോപണം ഉയര്‍ത്തിയതും പൃഥ്വിരാജിനെ ഉദ്ദേശിച്ചാണ് എന്നാണ് കരുതേണ്ടത്. മലയാളത്തിലെ യുവനടന്‍ ദിലീപിനെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് മംഗളം പരിപാടിയില്‍ പിസി ആരോപിച്ചത്.

പേര് പറയാതെ

പേര് പറയാതെ

സിനിമാ കുടുംബത്തില്‍ നിന്നുള്ള പ്രമുഖ നടനാണ് എന്ന് പറഞ്ഞ പിസി ജോര്‍ജ് പക്ഷേ യുവനടന്റെ പേര് പറഞ്ഞിരുന്നില്ല. അത് പൃഥ്വിരാജാണോ എന്ന ചോദ്യത്തില്‍ നിന്നും എംഎല്‍എ ചിരിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.

വളർച്ചയിൽ അസ്വസ്ഥതയെന്ന്

വളർച്ചയിൽ അസ്വസ്ഥതയെന്ന്

ഈ യുവനടന് ദിലീപിന്റെ സിനിമയിലെ വളര്‍ച്ചയില്‍ അസ്വസ്ഥത ഉണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. പൃഥ്വിരാജിന് ദിലീപിനോട് എന്താണ് ശത്രുത എന്ന ചോദ്യത്തിന് അത് പിന്നീട് മനസ്സിലാകും എന്നാണ് പിസി ജോര്‍ജ് അന്ന് മറുപടി നല്‍കിയത്.

വീഡിയോ

പൃഥ്വിരാജിനെതിരെ ദിലീപ് ആരാധകരുടെ മുദ്രാവാക്യം വിളി

English summary
Dileep fans against actor Prithviraj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X