Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം പൃഥ്വിരാജ്.. അടുത്തത് റിമ കല്ലിങ്കൽ..! ദിലീപ് ഫാന്‍സ് പണി തുടങ്ങി.. കേസെടുക്കണമെന്ന്!

കൊച്ചി: കേരളം മുഴുവന്‍ ദിലീപിനൊപ്പമാണ് എന്ന പ്രതീതിയുണ്ടാക്കുന്ന പ്രകടനമാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ദിലീപ് ഫാന്‍സ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. ദിലീപിനെ സൂപ്പര്‍മാനാക്കിയും എതിര്‍പക്ഷത്തുള്ളവരെ വ്യക്തിപരമായി അധിക്ഷേപിച്ചുമെല്ലാം ആഘോഷം പൊടിപറക്കുന്നു.

ദിലീപിന് ജാമ്യം ലഭിച്ചത് കേസില്‍ നിന്നും കുറ്റവിമുക്തനാക്കി എന്ന തരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. എതിര്‍പക്ഷത്തുള്ളവരെയെല്ലാം ലക്ഷ്യമിട്ട് ഫാന്‍സ് പണി തുടങ്ങിക്കഴിഞ്ഞു. പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ റിമയ്ക്കെതിരെയും നീക്കം നടക്കുന്നു.

എന്നും അവൾക്കൊപ്പം

എന്നും അവൾക്കൊപ്പം

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ ഉറച്ച് നില്‍ക്കുന്ന കുറച്ച് പ്രമുഖരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവിനും ഇതേ നിലപാട് തന്നെ. ദിലീപിന് ഫാന്‍സിന് തീരെ താല്‍പര്യമില്ലാത്ത രണ്ടുപേര്‍

റിമയ്ക്കെതിരെ കേസെടുക്കണമെന്ന്

റിമയ്ക്കെതിരെ കേസെടുക്കണമെന്ന്

റിമ കല്ലിങ്കലിനെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഫാന്‍സ് ഉയര്‍ത്തുന്നത്. ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചു എന്നാണ് ആരോപണം.

പേര് പറഞ്ഞെന്ന്

പേര് പറഞ്ഞെന്ന്

ആക്രമണത്തിന് ഇരയായ നടി പേര് വെച്ച് പുറത്തിറക്കിയ പത്രക്കുറിപ്പ് റിമ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. പേര് മായ്ക്കാതെ ആയിരുന്നു പോസ്റ്റ്. ഇതാണ് വിവാദത്തിലായത്.

റിമയ്ക്കെതിരെ പരാതി

റിമയ്ക്കെതിരെ പരാതി

പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിക്കുന്നത് ചിലര്‍ ചൂണ്ടിക്കാട്ടിയതോടെ റിമ പേര് നീക്കം ചെയ്യുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി റിമയ്‌ക്കെതിരെ നേരത്തെ പോലീസിന് പരാതി ലഭിച്ചിരുന്നു.

കേസെടുക്കണമെന്ന് യുവജനപക്ഷം

കേസെടുക്കണമെന്ന് യുവജനപക്ഷം

മുപ്പത്തടം സ്വദേശി അബ്ദുള്ള സയനി എന്നയാളാണ് ആദ്യം റിമയ്‌ക്കെതിരെ പരാതിപ്പെട്ടത്. പിന്നാലെ പിസി ജോര്‍ജിന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവജനപക്ഷവും റിമയ്‌ക്കെതിരെ കേസെടുക്കാത്തതിന് എതിരെ രംഗത്ത് വന്നു.

പരാതി ഇല്ലെന്ന് നടി

പരാതി ഇല്ലെന്ന് നടി

റിമയ്‌ക്കെതിരെ പോലീസ് കേസെടുത്തേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. പരാതിയില്ലെന്ന് ആക്രമണത്തിന് ഇരയായ നടിയുടെ സത്യവാങ്മൂലമാണ് പോലീസ് കേസെടുക്കാതിരുന്നത്.

അജുവിന് എതിരെ കേസ്

അജുവിന് എതിരെ കേസ്

അതേസമയം പരാതിയില്ലെന്ന് കോടതിയില്‍ നടി സത്യവാങ്മൂലം നല്‍കിയിട്ടും നടന്‍ അജു വര്‍ഗീസിനെതിരെ ഇതേ പരാതിയില്‍ കേസെടുത്തിരുന്നു. ഇരയ്ക്ക് പരാതി ഇല്ലെങ്കിലും കുറ്റം ഇല്ലാതാവുന്നില്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

റിമയ്ക്കെതിരെ ഫാൻസ്

റിമയ്ക്കെതിരെ ഫാൻസ്

അങ്ങനെ വരുമ്പോള്‍ റിമയ്ക്ക് എതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നാണ് ദിലീപ് അനുകൂലികള്‍ ഉന്നയിക്കുന്ന ചോദ്യം. നടിക്കൊപ്പം നില്‍ക്കുന്ന സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നേതൃനിരയിലുള്ള വ്യക്തി കൂടിയാണ് റിമ.

പേര് വെളിപ്പെടുത്തിയതിന് കേസ്

പേര് വെളിപ്പെടുത്തിയതിന് കേസ്

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് നേരത്തെ സലിം കുമാര്‍, നിര്‍മ്മാതാവ് സജി നന്ത്യാട്ട്, ദിലീപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പേര് വെളിപ്പെടുത്തിയതിന് എതിരെ നടന്‍ കമലഹാസനെതിരെ കേന്ദ്ര വനിതാ കമ്മീഷന്‍ രംഗത്ത് വന്നിരുന്നു.

എതിർപക്ഷത്തെ ആക്രമിക്കുന്നു

എതിർപക്ഷത്തെ ആക്രമിക്കുന്നു

ദിലീപ് പുറത്ത് വന്നതോട് കൂടി എതിര്‍ചേരിയിലുള്ളവരെ ഫാന്‍സ് കൂട്ടമായി ആക്രമിക്കുകയാണ്. നടിക്കൊപ്പം നില്‍ക്കുന്ന പൃഥ്വിരാജ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ആലുവ സബ് ജയിലിന് മുന്നില്‍ ഫാന്‍സ് കൂട്ടം മുദ്രാവാക്യം വിളിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+