ആഷിഖ് അബുവിന്റെ ആ സ്വപ്നം ദിലീപ് മുളയിലേ നുള്ളി? ദിലീപിനോട് ആഷിഖിന് പക? കാരണം പുറത്ത്!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് വിഷയത്തില്‍ സംവിധായകന്‍ ആഷിഖ് അബുവും ദിലീപ് ഫാന്‍സും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. ആരോപണങ്ങളും മറുപടി പോസ്റ്റുകളുമായി അരങ്ങ് കൊഴുക്കുകയാണ്. സെബാസ്റ്റ്യൻ പോള്‍ ദിലീപിന് അനുകൂലമായി പ്രതികരിച്ചതിനെ ആഷിഖ് അബു വിമര്‍ശിച്ചതാണ് തുടക്കം. പലവിധ ആരോപണങ്ങള്‍ക്കൊടുവില്‍ ദിലീപിനോട് ആഷിഖ് അബുവിന് വൈരാഗ്യം തോന്നാന്‍ കാരണമെന്താണ് എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ചെയർമാൻ.

ജയിലിലും ദിലീപിന് മേക്കപ്പ്മാനോ? 49ലും നരയ്ക്കാത്ത താടിയും മുടിയും.. അകത്തായാലും സ്റ്റാർ തന്നെ!

ദിലീപിനോട് പകയോ

ദിലീപിനോട് പകയോ

ദിലീപിനോട് ആഷിഖ് അബുവിന് വ്യക്തിപരമായ വിരോധം ഉണ്ടെന്നും അതിനാലാണ് ദിലീപിന് എതിരെ നിലപാട് എടുക്കുന്നത് എന്നുമാണ് ദിലീപ് ഫാന്‍സ് വാദിക്കുന്നത്. വ്യക്തി വിരോധത്തിനുള്ള കാരണവും റിയാസ് ഖാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍

റാണി പത്മിനി ആണോ കാരണം

റാണി പത്മിനി ആണോ കാരണം

മഞ്ജു വാര്യരെ നായികയാക്കി റാണി പത്മിനി എന്ന ചിത്രം ഒരുക്കിയതിന്റെ പേരില്‍ ദിലീപിന് തന്നോട് നീരസമുണ്ടാകാം എന്ന് ആഷിഖ് അബു പറഞ്ഞിരുന്നു. എന്നാലീ വാദം എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ എന്ന് കള്ളന്‍ പറയുന്നത് പോലെ ആണെന്ന് റിയാസ് പറയുന്നു

ദിലീപിന്റെ തലയിലിടേണ്ട

ദിലീപിന്റെ തലയിലിടേണ്ട

ദിലീപിന് ആഷിഖ് അബുവിനോട് നീരസമുണ്ടെന്ന് ആരാണ് പറഞ്ഞതെന്നും ചോദിക്കുന്നു. മാത്രമല്ല നീരസം ആഷിഖ് അബുവിന് ദിലീപിനോടാണ് ഉള്ളതെന്നും റിയാസ് ആരോപിക്കുന്നു. ജയിലില്‍ കഴിയുന്ന ദിലീപിന്റെ തലയില്‍ ഇത് കൊണ്ട് ചാര്‍ത്തേണ്ട എന്നും പറയുന്നു

കാരണം ഇതാണെന്ന്

കാരണം ഇതാണെന്ന്

ആഷിഖ് അബുവിനെ പോലുള്ളവര്‍ ആവര്‍ത്തിക്കുന്ന നുണകള്‍ പൊതുജനം വെള്ളം തൊടാതെ വിഴുങ്ങുമെന്ന് കരുതരുത് എന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. മാത്രമല്ല ദിലീപിനോട് ആഷിഖിനുള്ള വൈരാഗ്യത്തിന് എന്താണ് കാരണമെന്ന് പൊതുജനം അറിയട്ടേ എന്നും റിയാസ് പറയുന്നു

ദിലീപിന്റെ ഡേറ്റ് ചോദിച്ചു

ദിലീപിന്റെ ഡേറ്റ് ചോദിച്ചു

ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളില്‍ റിമ കല്ലിങ്കല്‍ പ്രധാന വേഷം ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആഷിഖ് അബുവിന് വേണ്ടി റിമ കല്ലിങ്കല്‍ ദിലീപിന്റെ ഡേറ്റ് ചോദിച്ചിരുന്നുവെന്ന് റിയാസ് ആരോപിക്കുന്നു. റിമയുടെ പേര് പറയാതെയാണ് പോസ്റ്റ്

മുളയിലേ നുള്ളി

മുളയിലേ നുള്ളി

തങ്ങളുടെ സ്വന്തം ബാനറില്‍ നിര്‍മ്മിക്കാനായിരുന്നുവത്രേ ദിലീപിന്റെ ഡേറ്റ് ചോദിച്ചത്. സ്വന്തം ബാനറില്‍ ദാരിദ്ര്യ സിനിമകളും,മറ്റു ബാനറുകൾക്കു കീഴിൽ നിയന്ത്രണമില്ലാത്ത ബഡ്ജറ്റിലും സിനിമയെടുക്കുന്ന ആ താൽപര്യം ദിലീപ് മുളയിലേ നുള്ളിയെന്നും അതിന് ശേഷമാണ് വൈരാഗ്യം തുടങ്ങിയതെന്നും ആണ് ആരോപണം

വാശി തീർക്കാനോ

വാശി തീർക്കാനോ

ദിലീപിനോടുള്ള വാശി തീർക്കാനാണത്രേ ആഷിഖ് അബു മഞ്ജു വാര്യരെ നായികയാക്കി റാണി പത്മിനി എന്ന സിനിമയെടുത്തത്. അതുകൊണ്ട് എന്തുപറഞ്ഞാലും പിണറായി വിജയൻറെ പേര് പറഞ്ഞു കാറൽ മാർക്‌സിലും വലിയ കമ്മ്യൂണിസ്റ്റുകാരൻ കളിക്കുന്ന കളിയും നിർത്താൻ സമയമായി എന്ന താക്കീതുമുണ്ട് ദിലീപ് ആരാധകൻ വക.

എന്നും അവൾക്കൊപ്പം

എന്നും അവൾക്കൊപ്പം

തുടക്കം മുതൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്ന ചുരുക്കം ചിലരിലൊരാളാണ് ആഷിഖ് അബു. ദിലീപിനെ പിന്തുണയ്ക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനത്തിന് ഫേസ്ബുക്കിലൂടെ ആഷിഖ് അബു നൽകിയിരുന്നു. നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം. വകീൽ ആണെന്ന് മറക്കുന്നില്ല എന്നായിരുന്ന ആഷിഖിന്റെ പ്രതികരണം

ഷൈനിന് വേണ്ടി പറഞ്ഞത്

ഷൈനിന് വേണ്ടി പറഞ്ഞത്

തുടര്‍ന്ന് മറുപടിയുമായി റിയാസ് ഖാന്‍ രംഗത്ത് വരികയും ചെയ്തു. നേരത്തെ കൊക്കൈയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ പിടികൂടിയപ്പോള്‍ ആഷിഖ് പിന്തുണച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ആരാധകന്റെ പ്രതികരണം.ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപ്പെടും എന്ന് ആഷിഖ് അബു പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും ശ്രീനിവാസനോ സെബാസ്റ്റ്യൻ പോളോ പറഞ്ഞിട്ടുണ്ടോ എന്നാണ് ചോദ്യം

ആളെപ്പറ്റിക്കുന്ന ഇരട്ടത്താപ്പ്

ആളെപ്പറ്റിക്കുന്ന ഇരട്ടത്താപ്പ്

ദിലീപ് ഗൂഢാലോചനയിൽ പങ്കെടുത്തു എന്നെ പോലീസ് പോലും പറയുന്നുള്ളു. ദിലീപിന്റെ കയ്യിൽ നിന്ന് ഷൈനിന്റെ കയ്യിൽ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല. അപ്പോൾ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ എന്നും ദിലീപ് ആരാധകൻ ചോദിക്കുകയുണ്ടായി.

ഇത് ആത്മവഞ്ചന

ഇത് ആത്മവഞ്ചന

ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോൾ അത് നീതികേട്‌ എന്ന് തോന്നാമെങ്കിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളിനും അത് നീതികേട്‌ ആണെന്ന് തോന്നാൻ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുമോ എന്നും റിയാസ് ഖാൻ ആഷിക് അബുവിനോട് ചോദിക്കുന്നു

ഗൂഢാലോചനയുടെ സൂത്രധാരൻ

ഗൂഢാലോചനയുടെ സൂത്രധാരൻ

ഇരയ്ക്കു നീതി ലഭിക്കണം എന്ന ആഗ്രഹത്തിനും മേലെ ആഷിഖിന് ദിലീപ് കുറ്റവാളിയായി കാണണം എന്ന ആഗ്രഹം മുഴച്ചുനിൽക്കുന്നതായി തോന്നുന്നുവെന്നും റിയാസ് ആരോപിച്ചിരുന്നു. എല്ലാം കൂട്ടിവായിക്കുമ്പോൾ ദിലീപിന് എതിരെ മലയാള സിനിമ മേഖലയിൽ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ ആഷിക് അബു ആണോ എന്ന സംശയവും റിയാസ് പങ്കുവെച്ചിരുന്നു

ഫേസ്ബുക്ക് പോസ്റ്റ്

റിയാഖ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Dileep Fans' reply to Aashiq Abu in Dileep case.
Please Wait while comments are loading...