തോൽക്കാൻ മനസില്ലാതെ മീനാക്ഷി...എല്ലാ പിന്തുണയുമായി കാവ്യ: ദിലീപിനായി ആരാധകരും ചിലത് കരുതിയിട്ടുണ്ട്
ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നിലും പതനം കാണാൻ ആഗ്രഹിച്ചവർക്ക് മുന്നിലും തോറ്റ് കൊടുക്കരുതെന്ന് ആരാധകർ പേജിൽ വ്യക്തമാക്കുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ആലുവ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹര്‍ജിയിൽ ഓഗസ്റ്റ് 29 ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. നിർണായക വിധിക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അതേസമയം ദിലീപിനായി ആരാധകരും ചിലത് കരുതിയിട്ടുണ്ടെന്നാണ് സൂചനകൾ.
ദിലീപ് ജയിൽ മോചിതനാകുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ആരാധകർ. ദിലീപിന്റെ ഔദ്യോഗിക ഫാൻ പേജ് ആയ ദിലീപ് ഓൺലൈനിൽ ആരാധകർ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് തിരിച്ചു വന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കാൻ പേജിൽ ആരാധകർ പറയുന്നു.

തോറ്റു കൊടുക്കരുത്
ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നിലും പതനം കാണാൻ ആഗ്രഹിച്ചവർക്ക് മുന്നിലും തോറ്റ് കൊടുക്കരുതെന്ന് ആരാധകർ പേജിൽ വ്യക്തമാക്കുന്നു. ജയിലിൽ നിന്ന് തിരിച്ചുവന്ന് സന്തോഷമായി ജീവിച്ച് കാണിച്ച് കൊടുക്കാനും ആരാധകർ പറയുന്നുണ്ട്.

വീണകല്ല് ചവിട്ടു പടി
വീണകല്ല് ചവിട്ടുപടിയാക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങൾക്ക് അറിയാമെന്നാണ് ആരാധകർ പറയുന്നത്. അതിന് ദിലീപിന് കഴിയുമെന്നും ആരാധകർ വിശ്വസിക്കുന്നു.

പൂർണ പിന്തുണ
കുടുംബവും ദിലീപിനെ ഇഷ്ടപ്പെടുന്നവരും ദിലീപിന് പൂർണ പിന്തുണ നൽകി ഒപ്പമുണ്ടെന്നാണ് ഫാൻസ് പറയുന്നത്. ദിലീപ് അറസ്റ്റിലായതു മുതൽ നടന് പിന്തുണയുമായി ഫാൻസ് ഒപ്പമുണ്ടായിരുന്നു.

തോൽക്കാൻ മനസില്ലാതെ മീനാക്ഷി
ആർക്കു മുന്നിലും തോൽക്കാൻ മനസില്ലെന്ന ഉറച്ച തീരുമാനവുമായി മീനാക്ഷി ഉണ്ടെന്നും മീനാക്ഷിക്ക് എല്ലാ പിന്തുണയുമായി പതറാതെ പിടിച്ചു നിർത്താൻ എപ്പോഴും കാവ്യയ്ക്ക് കഴിഞ്ഞുവെന്നും ആരാധകർ പറയുന്നു.

ദിലീപിനായി
ജാമ്യാപേക്ഷയിൽ വിധിപറയുന്ന ചൊവ്വാഴ്ച ദിലീപിനായി ആരാധകരും ചിലത് കരുതിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. ദിലീപ് മോചിതനായാൽ ജയിൽ നിന്ന് റാലി നടത്തി ദിലീപിനെ ആലുവയിലെ വീട്ടിലെത്തിക്കാൻ ആരാധകർ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ ദീലിപിനെ എല്ലാ തീയെറ്ററുകളിലുമെത്തിച്ച് വരാനിരിക്കുന്ന ചിത്രം രാംലീലയ്ക്ക് പ്രചരണം നൽകാനും ആരാധകർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.

വാദം പൂർത്തിയായി
ദിലീപിൻറെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്. ബി രാമന്‍ പിള്ളയായിരുന്നു ദിലീപിനായി ഹാജരായത്. ശക്തമായ വാദമാണ് കോടതിയിൽ നടന്നത്. ദിലീപിനെതിരായ തെളിവുകൾ ശക്തമല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഒരു തരത്തിലും ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ.

മൂന്നാം തവണ
കേസിൽ മൂന്നാം തവണയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നേരത്തെ വിചാരണ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ പരിഗണച്ചിരുന്നു. രണ്ട് തവണയും ശക്തമായ വിമർശനവുമായി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നാം തവണയും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. പുതിയ വാദങ്ങളാണ് ജാമ്യാപേക്ഷയിൽ ദിലീപ് ഉന്നയിച്ചിരുന്നത്.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications