Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് കൊടുത്ത കേസില്‍ അറസ്റ്റ്': ആ കേസ് ഇന്നസെന്റ് തീർത്തത് 2 മിനുറ്റുകൊണ്ട്: ദിനേശ് പണിക്കർ

വർഷങ്ങള്‍ക്ക് മുമ്പ് ദിലീപ് നല്‍കിയ ഒരു ചെക്ക് കേസില്‍ അകപ്പെട്ട് ജയിലില്‍ പോവേണ്ടി വന്ന വ്യക്തിയാണ് പ്രമുഖ നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ. ഉദയപുരം എന്ന സിനിമയുടെ വിതരണം ഏറ്റെടുത്തിരുന്ന ദിനേശ് പണിക്കർ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിന് ഒന്നേകാല്‍ ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ഇതൊരു ഉറപ്പിന് വേണ്ടിയാമെന്നും തന്നോട് ചോദിച്ച ശേഷമെ ബാങ്കില്‍ നല്‍കാവു എന്നും അന്ന് താന്‍ പറഞ്ഞിരുന്നുവെന്നാണ് ദിനേശ് പണിക്കർ പിന്നീട് വ്യക്തമാക്കിയത്.

എന്നാല്‍ ദിലീപ് ഇതൊന്നും ചെയ്യാതെ ചെക്ക് ബാങ്കില്‍ നല്‍കുകയും ക്യാഷ് ഇല്ലാതെ ചെക്ക് ക്യാന്‍സലാവുകയും ചെയ്തപ്പോള്‍ നിയമനടപടിയുണ്ടാവുകയും ദിനേശ് പണിക്കർക്ക് ജയിലില്‍ പോവേണ്ടി വരികയുമായിരുന്നു. സാമ്പത്തിക സ്ഥിതി വളരെ മോശമായ സാഹചര്യത്തിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നായിരുന്നു ദിലീപ് വ്യക്തമാക്കിയത്. ഈ സംഭവത്തില്‍ ദിലീപ് പിന്നീട് ദിനേശ് പണിക്കരോട് ക്ഷമ ചോദിക്കുകയും ഇരുവരും റിങ് മാസ്റ്റർ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.

DILEEP

ഈ സംഭവത്തിന് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ അന്നത്തെ ആ കേസ് ഒത്തുതീർപ്പാക്കുന്നതില്‍ ഇന്നസെന്റ് നടത്തിയ ഇടപെടലിനെ കുറിച്ച് തുറന്ന് പറയുകയാണ് ദിനേശ് പണിക്കർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. ദിലീപിന്റെ ചെക്ക് കേസിനെ തുടർന്ന് പ്രമാദമായ പേരെടുത്ത വ്യക്തിയായിരുന്നു ഞാന്‍.

ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് 190000 രൂപയുടെ ചെക്ക് ഞാന്‍ ദിലീപിന് കൊടുത്തു. എന്നാല്‍ പിന്നീട് അത് മുടങ്ങുകയും ദിലീപ് കേസ് കെടുക്കുകയും ചെയ്തു. ആ വിഷയത്തില്‍ സിനിമ രംഗത്തെ എല്ലാ സംഘടനകളും ഇടപെട്ടു. ആ കാലഘട്ടത്തില്‍ ഒരാഴ്ചയോളം പത്രത്തില്‍ ഉണ്ടായിരുന്നത് ഇതായിരുന്നുവെന്നും ദിനേശ് പണിക്കർ ഓർമ്മിപ്പിക്കുന്നു.

അങ്ങോട്ടും ഇങ്ങോട്ടും വിലക്കുമൊക്കെയായി പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ ഇന്നസെന്റ് ചേട്ടനുമായി ഞാന്‍ സംസാരിക്കാറുണ്ടായിരുന്നു. നീ പേടിക്കേണ്ടതില്ലെടാ.. നമുക്ക് ശരിയാക്കാമെന്ന് അദ്ദേഹം പറയുമായിരുന്നു. എന്റെ അസോസിയേറ്റ്സും ശക്തമായി ഇടപെടുന്നുണ്ടായിരുന്നു.

ഇതിന്റെ കൂട്ടത്തില്‍ തന്നെ എടുത്ത് പറയേണ്ട പേരാണ് അങ്കമാലിയില്‍ ജോസ് ജ്വല്ലറി നടത്തുന്ന ആന്റൂ എന്ന സുഹൃത്തിനെക്കുറിച്ചാണ്. അദ്ദേഹം ഇന്നസെന്റിന്റെ അടുത്ത് ചെന്ന് എനിക്ക് വേണ്ടി സംസാരിക്കുമായിരുന്നു. അങ്ങനെയാണ് ഈ പണം ഞാന്‍ ദിലീപിന് കൊടുക്കേണ്ടതല്ലെന്ന് ഇന്നസെന്റിന് മനസ്സിലായത്.

 dileepan

അതിന് ശേഷം അദ്ദേഹം കൂടി മുന്‍ കൈ എടുത്ത് എല്ലാ സംഘടനകളുടേയും ഭാരവാഹികള്‍ ചേർന്ന് തൃശ്സൂരിലെ ഒരു ഹോട്ടലില്‍ യോഗം വിളിച്ചു. അമ്മയില്‍ നിന്നും വന്നത് ഇന്നസെന്റും ദിലീപും മാത്രമായിരുന്നു. അദ്ദേഹത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഞാന്‍ ഇരിക്കുന്നു. ആകെ പ്രശ്നം നിറഞ്ഞ അന്തരീക്ഷമായിരുന്നു.

അപ്പോഴാണ് കാര്യങ്ങളെക്കെ വിശദീകരിച്ചതിന് ശേഷം ഇന്നസെന്റ് ' എടാ ദിലീപേ.. നിനക്കിപ്പോള്‍ ക്യാഷിന് വലിയ അത്യാവശ്യം ഒന്നും ഇല്ലാലോ, ദിനേശ് പണിക്കർക്ക് ആണേല്‍ ഇപ്പം ചെറിയ ബുദ്ധിമുട്ടും ഉള്ളതായി നമുക്ക് എല്ലവാർക്കും അറിയാം. അതുകൊണ്ട് നീ ആ കേസ് അങ്ങ് പിന്‍വലിക്ക്, അങ്ങനെയെങ്കില്‍ പ്രശ്നം തീർന്നില്ലേ' എന്ന് പറയുന്നത്.

കൊടുത്ത കേസ് പിന്‍വലിക്കുക എന്നുള്ളത് ഒരു അഭിമാനത്തിന്റെ പ്രശ്നം ആണെങ്കിലും പറയുന്നത് ഇന്നസെന്റ് ആയതുകൊണ്ട് അത് നിരാകരിക്കാനും സാധിക്കില്ല. ദിലീപ് അപ്പോള്‍ തന്നെ എന്നെ നോക്കി ചിരിച്ച് ആ കേസ് പിന്‍വലിക്കുകയാണെന്ന് പറഞ്ഞു. എന്നാല്‍ ഈ വിഷയം പത്രങ്ങളില്‍ കൊടുത്ത് കൊട്ടിഘോഷിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അത് ന്യായമായ ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ആ ഒത്തു തീർപ്പ് വലിയ ആഘോഷമായില്ല. എന്നെ സംബന്ധിച്ച് കേസ് പിന്‍വലിക്കുന്നത് വലിയ ആശ്വാസമായിരുന്നു. രണ്ട് മിനുറ്റുകൊണ്ടാണ് ഇത്രയും ഭീകരമായ വിഷയം അദ്ദേഹം പരിഹരിച്ചതെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+