വന്‍ ട്വിസ്റ്റ്..!! നടി ആക്രമിക്കപ്പെട്ട കേസില്‍ പരാതിയുമായി ദിലീപ്..! ഒന്നരക്കോടി ആവശ്യപ്പെട്ടു..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നടന്‍ ദിലീപ് രംഗത്ത്. സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് പരാതി നല്‍കി. 

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

ദിലീപും നാദിർഷയുമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. തങ്ങളെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും ദിലീപ് പറയുന്നു. ദിലീപ് രംഗത്ത് വന്നതോടെ പ്രതികളുടെ പുതിയ വെളിപ്പെടുത്തലുകൾ സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ്. ഇനിയും നിരവധി കാര്യങ്ങൾ പുറത്ത് വരേണ്ടതുണ്ടെന്നാണ് നിലവിലെ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. 

പരാതിയുമായി ദിലീപ്

പരാതിയുമായി ദിലീപ്

തന്നെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്കും നേരെ ബ്ലാക്ക് മെയിലിംഗിന് ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ദിലീപ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

ഒന്നരക്കോടി ആവശ്യപ്പെട്ടു

ഒന്നരക്കോടി ആവശ്യപ്പെട്ടു

നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ബ്ലാക്ക്‌മെയിലിംഗ്.

തെളിവുകൾ കൈമാറി

തെളിവുകൾ കൈമാറി

ഏപ്രില്‍ ഇരുപതിന് തങ്ങള്‍ പരാതി നല്‍കിയിരുന്നുവെന്ന് ദിലീപ് പറയുന്നു. തങ്ങളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

താൻ പരാതിക്കാരൻ

താൻ പരാതിക്കാരൻ

താന്‍ നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ അല്ലെന്നും പരാതിക്കാരന്‍ ആണെന്നും ദിലീപ് പറയുന്നു. ദിലീപ് പോലീസിന് കൈമാറിയെന്ന് പറയുന്ന ശബ്ദ സംഭാഷണങ്ങളില്‍ മലയാള സിനിമയെ ഞെട്ടിക്കുന്ന തെളിവുകള്‍ ഉണ്ടെന്നാണ് വിവരം.

സുനിയുടെ കത്ത്

സുനിയുടെ കത്ത്

പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതി എന്നു പറയപ്പെടുന്ന കത്ത് ദിലീപിന് ലഭിച്ചുവെന്നും പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് കത്ത്. നാദിര്‍ഷയ്ക്കും ദിലീപിന്റെ ഡ്രൈവര്‍ക്കുമാണ് ഭീഷണി ഫോണ്‍ കോളുകള്‍ വന്നത്.

തന്നെ കുടുക്കാൻ നീക്കം

തന്നെ കുടുക്കാൻ നീക്കം

കേസില്‍ തന്റെ മൊഴി ഉടന്‍ പോലീസിന് നല്‍കുമെന്നും ദിലീപ് വ്യക്തമാക്കി. തന്നെ കേസില്‍ മനപ്പൂര്‍വ്വം കുടുക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്നും ചിലര്‍ തന്റെ പേര് പറയാന്‍ പ്രതികളെ നിര്‍ബന്ധിക്കുന്നുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

ദിലീപിനെ വലിച്ചിഴയ്ക്കുന്നു

ദിലീപിനെ വലിച്ചിഴയ്ക്കുന്നു

കേസില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി രൂപ വരെ നല്‍കാന്‍ ആളുകളുണ്ടെന്ന് ഇടപ്പള്ളി സ്വദേശിയായ വിഷ്ണു നാദിര്‍ഷയോട് ഫോണില്‍ പറഞ്ഞതായും ദിലീപ് വെളിപ്പെടുത്തുന്നു. ദിലീപിനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ സിനിമാ രംഗത്തുള്ളവരുണ്ടെന്നും വിഷ്ണു പറഞ്ഞതായി നാദിര്‍ഷ പറയുന്നു.

സിനിമ തകർക്കാൻ ഗൂഢാലോചന

സിനിമ തകർക്കാൻ ഗൂഢാലോചന

തന്റെ സിനിമകള്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. തന്റെ പുതിയ സിനിമകള്‍ പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പായി ഇ്ത്തരം പ്രശ്‌നങ്ങള്‍ ചിലര്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നു.

സുനിക്കും ജിൻസണുമൊപ്പം

സുനിക്കും ജിൻസണുമൊപ്പം

കാക്കനാട് ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു എന്നാണ് വിവരം. ഏപ്രില്‍ ആദ്യത്തോടെയാണ് വിഷ്ണു ജയിലിന് പുറത്തെത്തിയത്. കളവ് കേസിപ്പെട്ടാണ് എറണാകുളം സ്വദേശിയായ വിഷ്ണു ജയിലില്‍ എത്തിയത്.

കേസിലെ ഗൂഢാലോചന

കേസിലെ ഗൂഢാലോചന

ഗൂഢാലോചന ഇല്ലെന്ന് വിധിയെഴുതി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വഴിത്തിരിവ് ഉണ്ടായത് സുനിയുടെ സഹതടവകാരന്‍ കേസ് സംബന്ധിച്ച് ചില വെളിപ്പെടുത്തല്‍ നടത്തിയതോടുകൂടിയാണ്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സുനി പറഞ്ഞതായാണ് ജിന്‍സന്റെ മൊഴി

കേസ് കുഴപ്പത്തിൽ

കേസ് കുഴപ്പത്തിൽ

ജിന്‍സണിനും സുനിക്കുമൊപ്പം വിഷ്ണുവും ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നു എന്ന സാഹചര്യത്തില്‍ പ്രമുഖരെ ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ മൂവരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണോ പുതിയ വെളിപ്പെടുത്തലുകള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും ദുരൂഹമായിരിക്കുന്നു.

English summary
Dileep filed a complaint of blackmailing in actress kidnapping case
Please Wait while comments are loading...