മാനസിക പീഡനം: ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കി
എറണാകുളം: ചലച്ചിത്രതാരം ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കി. ഭാര്യയില്‍ നിന്നുള്ള കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
ഏറെ നാളുകളായി താനും ഭാര്യ മഞ്ജു വാര്യരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. കുടുംബത്തില്‍ നിന്ന് ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുവരികയായിരുന്നു. ഭാര്യയില്‍ നിന്ന് തനിക്കോ കുടുംബത്തിനോ യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. മാത്രമല്ല ഒരുവര്‍ഷമായി അവര്‍ അവരുടെ വീട്ടിലാണ് താമസം. ഇനി ഭാര്യയുമായി ഒത്തു പോകാന്‍ കഴിയില്ല.- ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്ക.

താനും ഭാര്യയും അറിയപ്പെടുന്ന വ്യക്തികളായതിനാലും പ്രായപൂര്‍ത്തിയാകാത്ത ഒരു മകള്‍ ഉള്ളതിനാലും വിവാഹ മോചന ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ രഹസ്യമായിരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടുത്ത മാസം 25ന് കോടതി പരിഗണിക്കും
ഒരുവര്‍ഷമായി ദിലീപും ഭാര്യ മഞ്ജുവാര്യരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. പാസ്‌പോര്‍ട്ടില്‍ നിന്ന് മഞ്ജു ദിലീപിന്റെ പേര് വെട്ടിയതും വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായി. താനും മഞ്ജുവും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു. ഏക മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്.
1998 ഒക്ടോബര്‍ 20നാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇപ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നുമെല്ലാം മഞ്ജുവിന് നല്ല നല്ല അവസരങ്ങള്‍ വന്നു വിളിക്കുന്നുണുണ്ട്. തുടര്‍ന്ന് അഭിനയിക്കാന്‍ ദിലീപ് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് വിവാഹ മോചനമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.












Click it and Unblock the Notifications