കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസിൽ വൻ ട്വിസ്റ്റ്! പുതിയ തെളിവ്, നടിയുടെ കേസിൽ നിന്നും രക്ഷപ്പെടാൻ പയറ്റിയ തന്ത്രം പൊളിച്ചു

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ ശക്തമായി കുരുക്കുന്ന പുതിയ തെളിവുകളുമായി പോലീസ് രംഗത്ത്. കേസില്‍ നിന്നും രക്ഷപ്പെടാന്‍ ദിലീപ് നടത്തിയ തന്ത്രങ്ങള്‍ സംബന്ധിച്ച തെളിവുകളാണ് പോലീസിന്റെ കയ്യിലെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപ് ആശുപത്രിയില്‍ ആയിരുന്നു എന്ന വാദമാണ് ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീണിരിക്കുന്നത്. ദിലീപിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒന്നൊന്നായി അടയ്ക്കുകയാണ് പോലീസ്.

കയ്യും കാലും വെട്ടണം, ബാക്കി കത്തിക്കുക.. ലിംഗം ചൂഴ്‌ന്നെടുക്കണം.. അലൻസിയറിനെതിരെ സംഘികളുടെ കൊലവിളി!കയ്യും കാലും വെട്ടണം, ബാക്കി കത്തിക്കുക.. ലിംഗം ചൂഴ്‌ന്നെടുക്കണം.. അലൻസിയറിനെതിരെ സംഘികളുടെ കൊലവിളി!

എന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടിഎന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി

ആ ദിവസം ദിലീപ് എവിടെ

ആ ദിവസം ദിലീപ് എവിടെ

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ചത്. അന്നേ ദിവസം ദിലീപ് എവിടെ ആയിരുന്നു എന്ന് പോലീസ് അന്വേഷണം നടത്തിയിട്ടുള്ളതാണ്.

പനി എന്നത് കള്ളമോ

പനി എന്നത് കള്ളമോ

ഫെബ്രുവരി 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ തനിക്ക് പനി ആയിരുന്നുവെന്നും വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നുമായിരുന്നു ദിലീപ് പോലീസിന് നല്‍കിയ മൊഴി. എന്നാലിത് കള്ളമാണ് എന്ന് പോലീസ് കണ്ടെത്തിയതായാണ് വാര്‍ത്തകള്‍.

വ്യാജരേഖയുണ്ടാക്കിയെന്ന്

വ്യാജരേഖയുണ്ടാക്കിയെന്ന്

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനി മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖ ഉണ്ടാക്കി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നതത്രേ. ഇതോടെ ദിലീപിനെതിരായ കുരുക്ക് മുറുകുകയാണ്.

ജീവനക്കാരുടെ മൊഴി

ജീവനക്കാരുടെ മൊഴി

ആലുവയിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയെന്നാണ് ദിലീപ് മെഡിക്കല്‍ രേഖയുണ്ടാക്കിയത്. ആശുപത്രി അധികൃതരെ പോലീസ് ചോദ്യം ചെയ്തു. ദിലീപ് ആവശ്യപ്പെട്ടിട്ടാണ് രേഖ നല്‍കിയത് എന്നാണ് ആശുപത്രിയിലെ ജീവനക്കാരുടെ മൊഴിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രേഖ വ്യാജമെന്ന് പോലീസ്

രേഖ വ്യാജമെന്ന് പോലീസ്

ആലുവയിലെ ഈ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറേയും നഴ്‌സുമാരേയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ദിലീപിന്റേത് വ്യാജ രേഖയാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. രേഖയിലുള്ള ദിവസങ്ങളില്‍ ദിലീപ് ആശുപത്രിയിലുണ്ടായിരുന്നില്ലത്രേ.

ഫയലുകളിലെ വിവരം

ഫയലുകളിലെ വിവരം

ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റേയും വിവരങ്ങള്‍ രേഖപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫയലുകള്‍ പോലീസ് വിശദമായി പരിശോധിക്കുകയുണ്ടായി.പനി ആണെന്ന് കാണിച്ച് നാല് ദിവസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നവത്രേ ദിലീപ് ആവശ്യപ്പെട്ടത്.

അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല

അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല

എന്നാല്‍ ഈ ദിവസങ്ങളില്‍ ദിലീപ് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട ശേഷം താരസംഘടനയായ അമ്മ കൊച്ചി ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ ദിലീപ് പങ്കെടുത്ത് സംസാരിച്ചിരുന്നു.

ഷൂട്ടിംഗിനും ചെന്നു

ഷൂട്ടിംഗിനും ചെന്നു

അത് മാത്രമല്ല മെഡിക്കല്‍ രേഖയില്‍ പനി ബാധിച്ച് ചികിത്സയില്‍ എന്ന് പറയുന്ന ദിവസം ദിലീപ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചെന്നതായും അഭിനയിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട ദിവസം ചികിത്സയിലായിരുന്നു എന്ന വാദമാണ് പൊളിയുന്നത്.

തെളിവുകളുടെ കൂട്ടത്തിലേക്ക്

തെളിവുകളുടെ കൂട്ടത്തിലേക്ക്

നടി ആക്രമിക്കപ്പെട്ടതില്‍ പങ്കില്ലെങ്കില്‍ ദിലീപ് എന്തിന് വ്യാജ രേഖയുണ്ടാ്ക്കി പോലീസിനെ കബളിപ്പിച്ചു എന്നതാണ് ഉയരുന്ന സുപ്രധാന ചോദ്യം. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയ കാര്യം ദിലീപിന് എതിരായ തെളിവുകളുടെ കൂട്ടത്തില്‍ ചേര്‍ക്കും.

പോലീസിന് ആത്മവിശ്വാസം

പോലീസിന് ആത്മവിശ്വാസം

നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപ്പൂര്‍വ്വം നടത്തിയ ശ്രമങ്ങള്‍ കണ്ടെത്തിയത് കേസില്‍ പോലീസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

രഹസ്യമൊഴി രേഖപ്പെടുത്തി

രഹസ്യമൊഴി രേഖപ്പെടുത്തി

ആശുപത്രിയിലെ നഴ്സുമാരുടെ രഹസ്യമൊഴി പോലീസ് കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ രഹസ്യമൊഴികളുടെ പകർപ്പ് കിട്ടാനാണ് പോലീസ് കാത്തിരിക്കുന്നത്. അതിന് ശേഷമാവും കേസിലെ നിർണായക കുറ്റപത്രം സമർപ്പിക്കലുണ്ടാവുക.

വ്യാജരേഖ ഇല്ലെന്ന് ഡോക്ടർ

വ്യാജരേഖ ഇല്ലെന്ന് ഡോക്ടർ

അതേസമയം ദിലീപ് വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല എന്ന് വെളിപ്പെടുത്തി ആശുപത്രിയിലെ ഡോക്ടറും രംഗത്ത് വന്നിട്ടുണ്ട്. ദിലീപിനെ ചികിത്സിച്ച ഡോക്ടർ ഹൈദർ അലിയാണ് പോലീസ് വാദത്തെ എതിർത്ത് രംഗത്ത് വന്നിരിക്കുന്നത്.

മൂന്ന് ദിവസം അഡ്മിറ്റ് ആയിരുന്നു

മൂന്ന് ദിവസം അഡ്മിറ്റ് ആയിരുന്നു

ദിലീപ് മൂന്ന് ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നുവെന്നാണ് ഡോക്ടർ ഹൈദർ അലി വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപ് വൈകിട്ട് വീട്ടിൽ പോകുമായിരുന്നു എന്നും ഡോക്ടർ വ്യക്തമാക്കുന്നു. പോലീസ് തന്റെ മൊഴി എടുത്തിട്ടുണ്ടെന്നും ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

English summary
Dileep forged medical report to escape in Actress case says Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X