Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനാപുരത്ത് ദിലീപ് - ഗണേഷ് കുമാർ കൂടിക്കാഴ്ച.. കൂടിക്കാഴ്ച നടന്നത് എംഎൽഎയുടെ വീട്ടിൽ!

കൊല്ലം: നടൻ ദിലീപും ഗണേഷ് കുമാർ എം എൽ എയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തുള്ള വീട്ടിലെത്തിയാണ് ദിലീപ് ഗണേഷ് കുമാർ എം എൽ എയെ കണ്ടത്. കൂടിക്കാഴ്ചയിൽ അസാധാരണമായി ഒന്നുമില്ല എന്ന് എം എൽ എയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

DILEEP

സിനിമാ രംഗത്തുള്ള രണ്ട് പേർ തമ്മിലുള്ള കൂടിക്കാഴ്ചയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നാണ് എം എൽ എയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വീട്ടിലെത്തിയ ദിലീപിനെ ഗണേഷ് കുമാറും ഭാര്യയും ചേർന്ന് സ്വീകരിച്ചു. ദിലീപ് എത്തുന്ന വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും ദിലീപ് അവരോട് പ്രതികരിച്ചില്ല.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്. നേരത്തെ ഗണേഷ് കുമാർ എം എൽ എ ജയിലിലെത്തി കണ്ടിരുന്നു. ഇത് വലിയ വിവാദവും ആയി. ചട്ടങ്ങൾ ലംഘിച്ചാണ് ഗണേഷ് കുമാർ ദിലീപിനെ ജയിലിൽ സന്ദർശിച്ചത് എന്നായിരുന്നു ആരോപണം. ഏതാണ് അരമണിക്കൂർ സമയം എം എൽ എ ജയിലിൽ ചെലവഴിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+