ദിലീപിന്റെ കയ്യില്‍ നിന്നും ശാന്തിവിള ദിനേശിന് ലക്ഷങ്ങള്‍: വേറെയും ഓഫർ: സത്യാവസ്ഥ പറഞ്ഞ് സംവിധായകന്‍
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി സംസാരിക്കുന്നത് പണം വാങ്ങിയാണെന്ന ആരോപണം ശരിയല്ലെന്ന് ആവർത്തിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്റെ ചാനലിൽ 700 ഓളം സ്റ്റോറി ചെയ്തു. ഈ 700 സ്റ്റോറികളിൽ ഏതെങ്കിലും ഒരു സ്റ്റോറി കള്ളമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ അന്ന് ആ ചാനൽ നിർത്തും. തെളിവില്ലാത്ത ഒരൊറ്റ സ്റ്റോറിയും ഞാൻ ഈ 700 സ്റ്റോറിക്കകത്ത് ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച കേസിലൂടെയാണ് ഞാൻ കൂടുതൽ പ്രശസ്തനാകുന്നത് കാരണം 118ഓളം ദിവസം, ഒരു ദിവസം തന്നെ മൂന്ന് ചാനലിലൊക്കെ ചർച്ചയ്ക്ക് പോയിട്ടുണ്ട്.
ആ കേസിലെ കുട്ടി എന്റെ പടത്തിലെ നായികയായിരുന്നു. അവളുടെ അച്ഛൻ 30 വർഷത്തെ മരിക്കുന്നത് വരെ എന്റെ നല്ല സുഹൃത്തായിരുന്നു. ആ കുട്ടിക്കെതിരെയാണ് ഞാന്‍ സംസാരിക്കുന്നത് എന്നൊക്കെ ചിലർ പറയുന്നു. എന്നാല്‍ എന്റെ സെറ്റിൽ എനിക്ക് ഏറ്റഴും കംഫർട്ടബിൾ അവള്‍ ആയിരുന്നു. എന്റെ സിനിമയിൽ വർക്ക് ചെയ്ത ആർട്ട് അസിസ്റ്റന്റ് രാജേഷിനെ ഈ അടുത്ത് കണ്ടപ്പോള്‍ ആ കുട്ടി ചോദിച്ചത് ദിനേശേട്ടന് സുഖം ആണോ എന്നായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ചാനലുകളില്‍ ദിലീപിന് വേണ്ടി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും 50 ലക്ഷം രൂപയും സിനിമയ്ക്ക് ഡേറ്റും വാങ്ങിയിട്ടാണെന്ന് എന്നെ വളരെ അടുത്ത് അറിയാവുന്ന പല്ലിശ്ശേരി പോലും പറഞ്ഞു. ഒരു ചർച്ചയില്‍ പങ്കെടുക്കാന്‍ ശാന്തിവിള ദിനേശിന് 50 ലക്ഷം രൂപയാണ് പ്രതിഫലമെങ്കില്‍ ഞാന്‍ എവിടെ എത്തിയെന്ന് ആലോചിച്ച് നോക്കൂ. ആ സംഭവമൊക്കെ കഴിഞ്ഞിട്ട് ഏഴെട്ട് വർഷം കഴിഞ്ഞു. എന്നാല്‍ ദിലീപിനെ വെച്ച് ഞാന്‍ ഇതുവരെ സിനിമ ചെയ്തില്ലെന്ന് മാത്രമല്ല, അടുത്ത മാസം എങ്ങനെ വാടക കൊടുക്കും എന്ന് എനിക്ക് അറിയില്ല.
എൻ്റെ അവസ്ഥ ഇതൊക്കെയാണെങ്കിലും ഞാന്‍ ദിലീപിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടാണ് അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്നതെന്ന് പലരും ഇപ്പോഴും പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എന്നെ ആദ്യമായി ചർച്ചയ്ക്ക് വിളിക്കുന്നത് കൈരളി പീപ്പിളാണ്. അന്ന് ആ ചർച്ചയ്ക്ക് പോകുമ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ വിശദമായി ആലോചിച്ചു. എനിക്ക് കംഫർട്ടബിളായ സോണ്‍ ആ കുട്ടിക്ക് വേണ്ടി സംസാരിക്കുക എന്നുള്ളതായിരുന്നു.
എന്നാല്‍ ഈ കേസില്‍ അങ്ങനെയല്ല വേണ്ടതെന്നായിരുന്നു എൻ്റെ ബോധ്യം. ഒരു പെണ്‍കുട്ടിയെ ആറോ ഏഴോ പേർ ചേർന്ന് പീഡിപ്പിക്കുന്നു. അതും 24 മണിക്കൂറും വാഹനങ്ങള്‍ കടന്നു പോകുന്ന എയർപോർട്ട്-സി പോർട്ട് റോഡില്‍ വെച്ച്. ഓടുന്ന വണ്ടിയില്‍ വെച്ചാണ് പീഡനം നടക്കുന്നത്. അത് അവർ ചിത്രീകരിക്കുകയും ചെയ്തു. മനുഷ്യത്വ ഹീനമായ ഒരു പ്രവർത്തി ചെയ്താല്‍ ഏതൊരു പ്രതിയും പെട്ടെന്ന് രക്ഷപ്പെടാനാണ് നോക്കുക. കാരണം പള്‍സർ സുനിയെ നടി തിരിച്ചറിഞ്ഞു.
രക്ഷപ്പെടുന്നതിന് പകരം പള്‍സർ സുനി നടിയെ ലാലിന്റെ വീട്ടില്‍ കൊണ്ടുവിടുകയാണ് ചെയ്തത്. ഇതില്‍ രണ്ട് തിരക്കഥ ഉണ്ടെന്ന് ഞാന്‍ പറയും. പള്‍സർ ശുദ്ധ തെമ്മാടിയാണ്. മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയി പൈസ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. തന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലായപ്പോഴാണ് നടിയോട് ഇത് ഒരു ക്വട്ടേഷനാണെന്ന് പറയുന്നത്.
എന്തായാലും ആ സംഭവം കഴിഞ്ഞ് പ്രതികളേയെല്ലാം പിടിച്ച് അകത്തിട്ടു. മുഖ്യമന്ത്രി വരെ പറഞ്ഞു ഇനി വേറെ പ്രതികള്‍ ഇല്ലെന്ന്. എല്ലാം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് കേസിലേക്ക് ദിലീപ് വരുന്നത്. എങ്ങനെയാണ് അദ്ദേഹം വരുന്നത്. ജയിലില്‍ കിടക്കുന്ന പള്‍സർ ദിലീപിനെ വിളിച്ചിട്ട് എടുക്കുന്നല്ലെന്ന് കണ്ടപ്പോള്‍ നാദിർഷയുടെ ഫോണിലേക്ക് വിളിക്കുന്നു. അപ്പോഴാണ് എനിക്ക് 1.5 കോടി രൂപ ദിലീപ് തന്നല്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയും എന്ന് പള്‍സർ സുനി പറയുന്നതെന്നും ശാന്തിവളി ദിനേശ് പറയുന്നു.












Click it and Unblock the Notifications