നികുതിവെട്ടിപ്പ്; ദിലീപ് വിശദീകരണം നല്കി
കൊച്ചി: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്ന് സിനിമ താരം ദിലീപ് മൊഴി നല്‍കുന്നതിനായി കൊച്ചിയില്‍ എത്തി. സെന്‍ട്രല്‍ എക്സൈസിന്റെ കൊച്ചിയിലെ ഓഫീസിലെത്തിയാണ് ദിലീപ് വിശദീകരണം നല്‍കിയത്.
എന്തൊക്കെ കാര്യങ്ങളാണ് ദിലീപ് അധികൃതര്‍ക്ക് മുന്നില്‍ വിശദീകരിച്ചതെന്ന് അറിവായിട്ടില്ല. ദിലീപിനെ ചോദ്യം ചെയ്യും എന്നായിരുന്നു ആദ്യം പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടോ എന്നകാര്യവും പുറത്ത് വന്നിട്ടില്ല. ഡിസംബര്‍ 23 ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്നായിരുന്നു സെന്‍ട്ല്‍ എക്സൈസ വിഭാഗം ദിലീപിനോട് ആവശ്യപ്പെട്ടിരുന്നുത്. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മൊഴിയെടുക്കല്‍ 24 ലേക്ക് മാറ്റുകയായിരുന്നു.

സേവന നികുതി വെട്ടിപ്പാണ് ദിലീപിനെ കുടുക്കിയത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയില്‍ ഉള്ള വിട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 13 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനോടൊപ്പം ഡോളറും ദിര്‍ഹവും അടക്കമുള്ള വിദേശ കറന്‍സികളും സെന്‍ട്രല്‍ എക്സൈസ് വിഭാഗം കണ്ടെടുത്തിരുന്നു.
ദിലീപിന്റെ വരുമാനം സംബന്ധിച്ച് ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. സെന്‍ട്രല്‍ എക്സൈസിനോട് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം കുറച്ച് വാങ്ങിച്ച്, ബാക്കി തുക വിതരണാവകാശത്തില്‍ കാണിച്ചാണ് ദിലീപ് നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണ് സെന്‍ട്രല്‍ എക്സൈസ് വ്യക്തമാക്കിയിട്ടുള്ളത്. ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഓഫീസിലും ആണ് പരിശോധന നടത്തിയത്. സംവിധായകന് ലാല്‍ ജോസിന്റെ ഓഫീസും മറ്റ് ചില നിര്‍മാതാക്കളുടെ ഓഫീസുകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications