Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ ദിലീപിനെ പിന്തുണച്ച വ്യക്തിയാണ് ബിഗ് ബോസ് താരമായ അഖിൽ മാരാർ. വിധി വന്നതിന് തൊട്ടുപിന്നാലെ ദിലീപിനെ വാരിപ്പുണർന്ന് സ്നേഹം പങ്കിടുന്ന അഖിലിൻ്റെ ചിത്രങ്ങളെല്ലാം ആ സമയത്ത് വൈറലായിരുന്നു. പിന്നാലെ അഖിലിന് ദിലീപ് പണം നൽകിയെന്ന ആരോപണങ്ങൾ ഉയർന്നു. കഴിഞ്ഞ ദിവസവും സമാന ആരോപണം ഒരാൾ ഉയർത്തി. ഇപ്പോഴിതാ അയാൾക്ക് മറുപടി നൽകുകയാണ് അഖിൽ. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താൻ ജയിക്കില്ലെന്ന് പരിഹസിച്ച ആൾ ആണ് ഇത്തരത്തിൽ ഫേസ്ബുക്കിലൂടെ ആരോപണം ഉയർത്തിയതെന്ന് അഖിൽ പറയുന്നു.

'കഴിഞ്ഞ ദിവസം ഒരുത്തൻ ഞാൻ ജയിച്ചു കഴിഞ്ഞാൽ ജെട്ടിയും ബ്രായും ഇട്ട് കോഴിക്കോട് ഓടും എന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടു. ഇന്നലെ വേറൊരു പോസ്റ്റ് ഇട്ടു എനിക്ക് നടൻ ദിലീപ് 7 കോടി രൂപ തന്നിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞു 100 രൂപതന്നിട്ടുണ്ടെന്ന് നീ തെളിയിച്ചാൽ നിങ്ങൾ പറയുന്ന പണി ഇനിയുള്ള കാലം ഞാൻ എടുത്തോളാം എന്ന്. പോസ്റ്റ് നീ പിൻവലിച്ച് മാപ്പ് പറഞ്ഞില്ല എന്നുണ്ടെന്നുണ്ടെങ്കിൽ ഞാൻ കേസ് കൊടുക്കും എന്ന് പറഞ്ഞു. എന്തായാലും മാന്യനാണ്, അത് ഡിലീറ്റാക്കി', അഖിൽ പറഞ്ഞു. തിരഞ്ഞെടുപ്പിനെ കുറിച്ചും അഖിൽ പ്രതികരിച്ചു.

dileepakhilmarar2-

രാജ്യത്ത് ബിജെപി ക്കെതിരെ മുസ്ലിം സമൂഹത്തിൽ വലിയൊരു അകൽച്ചയുണ്ട് .അത് എന്തുകൊണ്ടാണെന്ന് പറഞ്ഞാൽ കോൺഗ്രസിനെ സംബന്ധിച്ച് ഇപ്പോൾ ആകെയുള്ള നിലനിൽപ്പ് എന്ന് പറഞ്ഞാൽ മുസ്ലിം സമൂഹത്തെ ഒപ്പം കൂടെ നിർത്തികൊണ്ടു പോവുക എന്നുള്ളതാണ്. കാര്യം ഹിന്ദുക്കളിൽ പല ആൾക്കാരും മാറിപ്പോയി. ഗോവ ക്രിസ്ത്യൻ സമുദായം ഭൂരിപക്ഷമുള്ള സ്ഥലമാണ്. മേഘാലയ, മണിപ്പൂർ ഇങ്ങനെയുള്ള വടക്കുകിടക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഇന്ന് ബിജെപി ആണ് ഭരിക്കുന്നത്. അപ്പോൾ ബാക്കി വരുന്ന ഒരു വിഭാഗത്തെ ബിജെപിയിൽ നിന്ന് അകറ്റി നിർത്തണമെങ്കിൽ വിദ്വേഷം പ്രചരിപ്പിക്കണം. വിദ്വേഷം പ്രചരിപ്പിച്ചിട്ടാണ് ഇവരത് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലുള്ള വലിയൊരു വിഭാഗം മുസ്ലിം ജനതയക്കും എന്തോ ബിജെപി ഞങ്ങളെ ഇല്ലാതാക്കാൻ നടക്കുന്ന ഒരു വിഭാഗമാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ട്.

എന്റെ അറിവിൽ ഒരു മുസൽമാന് പോലും ഈ രാജ്യത്തു നിന്ന് മോദിയുടെ ഭരണം കാരണം ഓടിപ്പോകേണ്ട ഒരു സാഹചര്യം രാഷ്ട്രീയമായിട്ട് സൃഷ്ടിക്കപ്പെട്ടിട്ടില്ല .പ്രാദേശികമായിട്ട് ഒരു വ്യക്തികളിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പലപ്പോഴും. കേരളത്തിൽ യൂസഫലി സാഹിബിന്റെ വീടോ അല്ലെങ്കിൽ എറണാകുളത്ത് ആസാദ് മൂപ്പന്റെ വീഡോ കാണിച്ചിട്ട് ഇതാണ് കേരളം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇതല്ല കേരളം.

കഴിഞ്ഞ ദിവസം ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. ഒരു വീട്ടിൽ 10 പേർ 100 സ്ക്വയർ ഫീറ്റ് മാത്രമുള്ള ഒരു ഷെഡിലാണ്, അത് മാത്രം കാണിച്ചിട്ട് ഇതാണ് കേരളം എന്ന് ലോകത്തിന്റെ മുന്നിൽ കാണിച്ചാൽ കേരളം കാണാത്തവൻ വിചാരിക്കും കേരളത്തിലുള്ളവർ മൊത്തം ഇങ്ങനെയാണെന്ന് .മാധ്യമങ്ങൾ പറയുന്നത് വാർത്തയാണെന്നും ഇത് സത്യമല്ല എന്നും മനസ്സിലാക്കാനുള്ള ബോധം നമുക്കില്ല.

കഴിഞ്ഞ ദിവസം മാധ്യമങ്ങൾ എനിക്കെതിരായ ക്യാമ്പയിന്റെ ഭാഗമായിട്ട് ഈ റോഡിലുള്ള സിഐടിയുവിൻ്റെ ലോക്ക് സെക്രട്ടറിമാരുടെ അടുത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാരുടെ അടുത്തും പോയിട്ട് ചോദിക്കുകയാണ് അഖിൽ മാരാര് ജയിക്കുമോയെന്ന്. അവർ ഞാൻ ജയിക്കും എന്ന് പറയുമോ? അവര് എന്നെ ആക്ഷേപിക്കാനുള്ളത് പരമാവധി ആക്ഷേപിക്കും.

ഞാൻ പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം ട്വൻ്റി 20, മുന്നണി എൻഡിഎയാണ്. വ്യക്തിപരമായിട്ട് ഞാനും പറയുന്നത് ജനങ്ങളെ പറഞ്ഞു പറ്റിക്കില്ല എന്ന് തന്നെയാണ്. ട്വൻ്റി 20 ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല. കിഴക്കമ്പലത്ത് ആയിക്കോട്ടെ അവർ വികസനം ചെയ്തിട്ടുള്ള നാല് പഞ്ചായത്തുകളിൽ ആയിക്കോട്ടെ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ച് അഴിമതിരഹിതമായ, ജനക്ഷേമപരമായ പദ്ധതികൾ ജനങ്ങൾക്ക് നൽകി കൃത്യമായി ജനങ്ങൾ ങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതാണ്', അഖിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+