Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കെട്ടോടെ ദിലീപ് പുറത്ത്.. 85 ദിവസത്തെ ജയിൽ വാസത്തിന് അന്ത്യം.. ഇനി കളികൾ പുറത്ത്!

Recommended Video

cmsvideo
    ദിലീപ് ഒടുവിൽ പുറത്തേക്ക് | Oneindia Malayalam

    കൊച്ചി: നീണ്ട നാളത്തെ ജയില്‍ വാസത്തിന് ശേഷം ജനപ്രിയ നടന്‍ ദിലീപ് പുറത്തിറങ്ങി. 85 ദിവസത്തെ ജയില്‍ ജീവിത്തിന് ശേഷമാണ് ജാമ്യം നേടി ദിലീപ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. വലിയ ആഘോഷമാണ് ആലുവ സബ്ജയിലിന് മുന്നില്‍ ആരാധകര്‍ സംഘടിപ്പിച്ചത്. മുദ്രാവാക്യം വിളികളും വെടിക്കെട്ടുമായി ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷത്തിലായിരുന്നു. ഒരു കേസിലെ, അതും പീഡനക്കേസിലെ കുറ്റാരോപിതന് ഇത്രയും വലിയ സ്വീകരണം ഒരുക്കിയത് കേരളത്തിൽ ആദ്യത്തെ സംഭവമാണ് എന്ന് പറയേണ്ടി വരും.

    ആരാധകരുടെ ആഹ്ളാദം

    ആരാധകരുടെ ആഹ്ളാദം

    ഉച്ചയോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ദിലീപിന്റെ ആരാധകര്‍ തികഞ്ഞ ആഹ്‌ളാദത്തിലായിരുന്നു. ആരാധകരുടെ വലിയ ഒരു ആള്‍ക്കൂട്ടമാണ് ജയിലിന് മുന്നിലും വീടായ പത്മസരോവരത്തിന് മുന്നിലും തടിച്ച് കൂടിയത്.

    കാത്തിരിപ്പിന് ഒടുവിൽ

    കാത്തിരിപ്പിന് ഒടുവിൽ

    വൈകിട്ടോടെ ദിലീപ് പുറത്തിറങ്ങുമെന്ന് വാര്‍ത്തകള്‍ വന്നതോടെ ആരാധകരുടെ ആവേശം ഉച്ഛസ്ഥായിയിലായി. പിന്നെ ദിലീപ് പുറത്തിറങ്ങുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവില്‍ 2.20ഓടെ ജനപ്രിയന്‍ പുറത്തേക്ക്.

    വെടിക്കെട്ടോടെ സ്വീകരണം

    വെടിക്കെട്ടോടെ സ്വീകരണം

    വെള്ള വേഷവും നീണ്ടതാടിയും മുടിയുമായി ജനപ്രിയന്‍ പുറത്തിറങ്ങി. കൂടിനില്‍ക്കുന്ന ആരാധകര്‍ ആര്‍പ്പ് വിളികളും മുദ്രാവാക്യങ്ങളുമായി താരത്തെ സ്വീകരിച്ചു. വെടിക്കെട്ടും ഉണ്ടായിരുന്നു ദിലീപിനെ സ്വീകരിക്കാന്‍.

    പ്രതികരിക്കാതെ നടൻ

    പ്രതികരിക്കാതെ നടൻ

    മാധ്യമങ്ങള്‍ ദിലീപിന്റെ പ്രതികരണത്തിന് വേണ്ടി ശ്രമിച്ചുവെങ്കിലും താരം ഒന്നും തന്നെ പ്രതികരിച്ചില്ല. ആരാധകരെ കൈവിശി അഭിവാദ്യം ചെയ്ത് ഒന്നോ രണ്ടോ മിനുറ്റുകള്‍. പിന്നെ നേരെ കാറിലേക്ക്.

    ആരാധകരുടെ വരവേൽപ്

    ആരാധകരുടെ വരവേൽപ്

    പത്മസരോവരത്തിലെ വീട്ടിലേക്കാണ് ദിലീപ് ആദ്യം പോകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പറവൂര്‍ കവലയിലെ തറവാട്ട് വീട്ടിലേക്കാണ് ദിലീപ് പോയത്. ആരാധകരും ജയിലിൽ നിന്ന് വീട്ടിലേക്ക് ദിലീപിനെ അനുഗമിച്ചു

    കാത്തിരുന്ന് കുടുംബം

    കാത്തിരുന്ന് കുടുംബം

    അമ്മയും ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും നടന്‍ സിദ്ദിഖും അടക്കമുള്ളവരാണ് ദിലീപിനെ വീട്ടില്‍ സ്വീകരിച്ചത്. ഇവിടെ നിന്നും ദിലീപ് പത്മസരോവരത്തിലെ വീട്ടിലേക്ക് പോകുമെന്നാണ് അറിയുന്നത്.

    മധുര പലഹാര വിതരണം

    മധുര പലഹാര വിതരണം

    വീടിന് മുന്നിലും ജനപ്രിയനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്. ജയിലിന് പുറത്തും വീടിന് പുറത്തും ആരാധകര്‍ മധുര പലഹാര വിതരണം നടത്തി. ദിലീപിന് എതിരെ നിലപാട് എടുത്തവര്‍ക്ക് എതിരെ മുദ്രാവാക്യങ്ങളും ആരാധകര്‍ മുഴക്കി.

    വൻ സുരക്ഷാ സന്നാഹം

    വൻ സുരക്ഷാ സന്നാഹം

    ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ദിലീപ് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ അന്‍സാര്‍ എന്നിവരും ദിലീപിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.

    പൊട്ടിക്കരഞ്ഞ് ധർമ്മജൻ

    പൊട്ടിക്കരഞ്ഞ് ധർമ്മജൻ

    ദിലീപിനെ പുറത്തിറക്കുന്നതിന് മുന്‍പ് ധര്‍മ്മജന്‍ പൊട്ടിക്കരയുകയുമുണ്ടായി. ദിലീപ് തനിക്ക് സഹോദരനെ പോലെ ആണ് എന്ന് പറഞ്ഞായിരുന്നു ധര്‍മ്മജന്റെ പൊട്ടിക്കരച്ചില്‍. നടിയെ ആക്രമിച്ച കേസില്‍ ധര്‍മ്മജനേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

    റോഡ് ഷോ നടന്നില്ല

    റോഡ് ഷോ നടന്നില്ല

    ദിലീപ് പുറത്തിറങ്ങിയാല്‍ വലിയ സ്വീകരണം ഫാന്‍സുകാര്‍ ഒരുക്കുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. റോഡ് ഷോയോടെ ആയിരിക്കും ദിലീപിനെ ജയിലിന് പുറത്തേക്ക് ആനയിക്കുക എന്നായിരുന്നു വിവരങ്ങള്‍.

    വരും ദിനങ്ങളിൽ നടക്കുന്നത്

    വരും ദിനങ്ങളിൽ നടക്കുന്നത്

    എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഫാന്‍സിന്റെ റോഡ് ഷോ നടന്നില്ല. അതേസമയം വലിയൊരു കൂട്ടം ആരാധകര്‍ ദിലീപിനെ വീട് വരെ അനുഗമിച്ചിരുന്നു. വരും ദിവസങ്ങളില്‍ ആരാധകര്‍ ദിലീപിന് വേണ്ടി എന്തൊക്കെ ആഘോഷങ്ങള്‍ കാത്തുവെച്ചിട്ടുണ്ടെന്ന് കണ്ടറിയേണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+