ദിലീപിനെ കാണാന്‍ പൊട്ടിക്കരഞ്ഞ് ധര്‍മജന്‍ ജയിലിന് മുന്നില്‍... ദിലീപ് ആരെന്ന് പറഞ്ഞ് വിതുമ്പി
കൊച്ചി: ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അവര്‍ക്കിടയിലേക്കാണ് കറുത്ത കണ്ണടയും വച്ച് നടനും മിമിക്രി താരവും ആയ ധര്‍മന്‍ എത്തുന്നത്.
ധര്‍മജന് മുമ്പ് നാദിര്‍ഷയുടെ സഹോദരനും ജയിലിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ധര്‍മജന്റെ വരവ് വികാരപരമായിരുന്നു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ധര്‍മജന്‍ ജയിലിന് മുന്നില്‍ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നേരത്തെ ചോദ്യം ചെയ്ത ആളാണ് ധര്‍മജന്‍.

ധര്‍മജന്‍ ബോള്‍ഗാട്ടി
ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മിമിക്രി താരമായിരുന്ന ധര്‍മജനെ സിനിമയില്‍ അവസരങ്ങള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ദിലീപ് ആയിരുന്നു എന്നാണ് പറയുന്നത്.

പൊട്ടിക്കരഞ്ഞ്
മറ്റുള്ളവരെ പോലെ ആയിരുന്നില്ല ധര്‍മജന്‍ ജയിലിന് മുന്നില്‍ എത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നു ധര്‍മജന്‍.

കണ്ടാല്‍ മാത്രം മതി
ദിലീപേട്ടനെ ഒന്ന് കണ്ടാല്‍ മാത്രം മതി. തന്റെ ജ്യേഷ്ഠനാണ് ദിലീപ് എന്നാണ് വിതുമ്പിക്കൊണ്ട് ധര്‍മജന്‍ പറഞ്ഞത്.

പുറത്തിറങ്ങുംവരെ
ദിലീപ് പുറത്തിറങ്ങുന്നതുവരെ ജയിലിന് പുറത്ത് കാത്ത് നില്‍ക്കും എന്നാണ് ധര്‍മജന്‍ പറഞ്ഞിട്ടുള്ളത്. ദിലീപ് ആരാധകര്‍ക്കൊപ്പം ആലുവ ജയിലിന് മുന്നില്‍ കാത്ത് നില്‍ക്കുകയാണ് ധര്‍മജന്‍.

നാദിര്‍ഷയുടെ സഹോദരന്‍
ദിലീപിന്റെ സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയുടെ സഹോദരനും ജയിലിന് മുന്നില്‍ ദിലീപിനെ കാണാന്‍ എത്തിയിട്ടുണ്ട്. ദിലീപിനെ സ്വീകരിച്ചതിന് ശേഷമേ അവിടെ നിന്ന് പുറത്ത് പോകൂ എന്നാണ് പറയുന്നത്.

സ്ത്രീകള്‍ അടക്കം
സ്ത്രീകളും കുട്ടികളും അടക്കമുള്ള ദിലീപ് ആരാധകരും ജയിലിന് മുന്നില്‍ എത്തിയിട്ടുണ്ട്. അതില്‍ പ്രായമായ സ്ത്രീകള്‍ വരെയുണ്ട്.

മധുപലഹാര വിതരണം
ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി പുറത്ത് വന്ന ഉടന്‍ തന്നെ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. ജയിലിന് മുന്നില്‍ തടിച്ചുകൂടിയവര്‍ മധുരപലഹാര വിതരണവും നടത്തി.

കണ്ടാല്‍ ഞെട്ടുന്ന ആള്‍ക്കൂട്ടം
ആലുവ സബ് ജയിലിന് മുന്നില്‍ അത്രയും വലിയ ജനക്കൂട്ടം ആണ് ഉള്ളത്. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴോ, പിന്നീട് തെളിവെടുപ്പിന് ഹാജരാക്കിയപ്പോഴോ ഇല്ലാത്തത്രെ ആളുകളാണ് ജയിലിന് പുറത്ത് എത്തി കാത്ത് നില്‍ക്കുന്നത്.

പ്രതികൂലമാകുമോ?
ജയിലിന് പുറത്ത് ആരാധകര്‍ കാണിക്കുന്ന ആഘോഷം ദിലീപിന് പ്രതികൂലമാകുമോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജാമ്യം മാത്രം
ദിലീപിന് ഇപ്പോള്‍ കോടതി ജാമ്യം ആണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പല ആരാധകരും ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു എന്ന രീതിയില്‍ ആണ് പ്രതികരിക്കുന്നത്.












Click it and Unblock the Notifications