Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഫാൻസ് അസോസിയേഷന്റെ മുന്നറിയിപ്പ് വൃഥാവിൽ; കാത്തിരിക്കുന്ന കഴുകൻമാർക്ക് ദിലീപിനെ ഇട്ടുകൊടുത്തോ

കൊച്ചി: ദിലീപിന് ജാമ്യം കിട്ടിയ വാര്‍ത്ത അറിഞ്ഞ് നൂറ് കണക്കിന് ആരാധകരാണ് ആലുവ സബ് ജയിലിന് മുന്നിലേക്ക് ഓടിയെത്തിയത്. ഒരു ചെറിയ പ്രശ്‌നം പോലും ദിലീപിന്റെ ഭാവിയെ ബാധിച്ചേക്കാം എന്ന ഭയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

ഇത് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ദിലീപ് ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഒരു കുറിപ്പ് പുറത്തിറക്കിയത്. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഇത്.

ആരാധകരും ഫാന്‍സ് അസോയിയേഷന്‍ പ്രവര്‍ത്തകരും ജയിലിന് മുന്നിലേക്ക് പോകരുത് എന്നായിരുന്നു ആ മുന്നറിയിപ്പ്. എന്നാല്‍ അത് തീര്‍ത്തും അവഗണിക്കപ്പെട്ട കാഴ്ചയാണ് ആലുവ സബ്ജയിലിന് മുന്നില്‍ കണ്ടത്...

ദിലീപ് ഫാന്‍സ്

ദിലീപ് ഫാന്‍സ്

കേസില്‍ ദിലീപിന് തിരിച്ചടികള്‍ ഒന്നും ഉണ്ടാകരുത് എന്ന് കരുതിയാണ് ഫാന്‍സ് അസോയിയേഷന്‍ ഇത്തരം ഒരു പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ അതുകൊണ്ട് ഒരു കാര്യവും ഉണ്ടായില്ല എന്നതാണ് സത്യം.

തടസ്സം നില്‍ക്കരുത്

തടസ്സം നില്‍ക്കരുത്

ദിലീപിന് പുറത്തിറങ്ങാന്‍ ഒരുപാട് നടപടി ക്രമങ്ങളുണ്ട്. ആരും അതിന് തടസ്സം നില്‍ക്കരുത് എന്നായിരുന്നു കുറിപ്പിലെ ആവശ്യം. ജയിലിന് മുന്നില്‍ ആഘോഷം നടത്തരുത് എന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അവസരം ഉണ്ടാക്കാം

അവസരം ഉണ്ടാക്കാം

ആരാധകര്‍ക്കും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ദിലീപിനെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കിത്തരാം എന്ന വാഗ്ദാനവും അവര്‍ മുന്നോട്ട് വച്ചിരുന്നോ. ദിലീപിന്റെ വീട്ടിലോ മറ്റെവിടെയെങ്കിലും വച്ച് ഇതിന് അവസരം ഒരുക്കാം ആയിരുന്നു വാഗ്ദാനം.

നിശബ്ദത പാലിക്കൂ

നിശബ്ദത പാലിക്കൂ

ഇന്നത്തെ ഒരു ദിവസം നിശബ്ദത പാലിക്കാനും ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദിലീപിനെ സ്വീകരിക്കാന്‍ വന്‍ ആരാധക കൂട്ടമായിരുന്നു ജയിലിന് മുന്നില്‍.

ചോരകുടിക്കാന്‍ കഴുകന്‍മാര്‍

ചോരകുടിക്കാന്‍ കഴുകന്‍മാര്‍

ചോരകുടിക്കാന്‍ കാത്ത് നില്‍ക്കുന്ന കഴുകന്‍മാര്‍ പുറത്ത് ഉണ്ട് എന്ന് ഓര്‍ക്കുക എന്നും ഫാന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ആരാധകര്‍ പക്ഷേ അതൊന്നും ഓര്‍ത്തില്ല.

കുറ്റവിമുക്തന്‍ ആകുമ്പോള്‍

കുറ്റവിമുക്തന്‍ ആകുമ്പോള്‍

ദിലീപിന് ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടേ ഉള്ളൂ എന്ന കാര്യം ഫാന്‍സ് അസോസിയേഷന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ദിലീപ് കുറ്റ വിമുക്തനാക്കപ്പെടുന്ന ദിവസം ആഘോഷിക്കാം എന്നാണ് അവര് പറയുന്നത്. അതാണ് ശരിയെന്നും അവര്‍ പറയുന്നത്.

പുറത്ത് നില്‍ക്കുന്നവര്

പുറത്ത് നില്‍ക്കുന്നവര്

ജയിലിന് പുറത്ത് നില്‍ക്കുന്നവര്‍ ദിലീപ് ഫാന്‍സ് പ്രവര്‍ത്തകര്‍ ആയിരുന്നില്ല എന്നാണ് ദിലീപ് ഓണ്‍ലൈന്‍ പറയുന്നത്. ദിലീപിനെ സ്‌നേഹിക്കുന്നവരാണ് അവര്‍ എന്നാണ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. അവരോടും കൂടിയാണ് തങ്ങള്‍ ഇത്തരം ഒരു അപേക്ഷ മുന്നോട്ട് വയ്ക്കുന്നത് എന്നും പറയുന്നുണ്ട് ഫാന്‍സ്.

ഇതാണ് ആ പോസ്റ്റ്

ദിലീപ് ഫാന്‍സ് സംസ്ഥാന സമിതിയുടെ കുറിപ്പ് ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്. പോസ്റ്റ് വായിക്കാം.

റോഡ് ഷോ നടന്നില്ല

റോഡ് ഷോ നടന്നില്ല

ദിലീപിനെ റോഡ് ഷോയിലൂടെ ആലുവ നഗരം ചുറ്റിച്ച് വീട്ടിലെത്തിക്കണം എന്നൊക്കെ ആയിരുന്നു ആരാധകരുടെ ആഗ്രഹം. ജയിലിന് മുന്നില് വച്ച് തന്നെ പലരും ഇത് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊന്നും നടന്നില്ല.

കര്‍ശന ഉപാധികള്‍

കര്‍ശന ഉപാധികള്‍

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+