• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപിന് ജാമ്യം കിട്ടിയപ്പോൾ രശ്മി നായർക്ക് ബലാത്സംഗ ഭീഷണി... ജനപ്രിയന് ആരാധകർ പണികൊടുക്കുന്ന വിധം

 • By Desk
cmsvideo
  ദിലീപിനെതിരെ പോസ്റ്റ്: രശ്മിക്ക് ബലാത്സംഗ ഭീഷണി | Oneindia Malayalam

  കൊച്ചി: ദിലീപ് പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ അമിതാവേശം കാണിക്കും എന്ന് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് അത്തരം ആഘോഷ പ്രകടനങ്ങള്‍ ഒന്നും വേണ്ട എന്ന് അവര്‍ ഫേസ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കിയത്.

  അമ്മയിൽ തിരിച്ചെത്തും, പകവീട്ടിയവർക്ക് മറുപടി? അണിയറയിൽ സൂപ്പർമാൻ ആകാൻ ദിലീപ്... കൊത്തിപ്പറിച്ചവരോ?

  ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

  എന്നാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ പറയുന്നത് കേള്‍ക്കുന്നവരല്ലല്ലോ ഭൂരിപക്ഷം ആരാധകരും. അവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

  ദിലീപിന് ജാമ്യം കിട്ടിയതറിഞ്ഞ് മഞ്ജു വാര്യര്‍ ചെയ്തത്... അവര്‍ എന്ത് പിഴച്ചു?

  ചിരിച്ചുല്ലസിച്ച് കാവ്യ, കെട്ടിപ്പിടിച്ച് സിദ്ദിഖും നാദിർഷയും... വിജയശ്രീലാളിതനെപോലെ കൈവീശി ദിലീപ്

  ദിലീപിനേയും രാമലീലയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നവരെല്ലാം ഇപ്പോള്‍ അവരുടെ ഇരകളാണ്. ദിലീപ് ആരാധകര്‍ ബലാത്സംഗ ഭീഷണി മുഴക്കുകയാണ് എന്നാണ് രശ്മി നായര്‍ പറയുന്നത്.

  ദിലീപ് വിമര്‍ശക

  ദിലീപ് വിമര്‍ശക

  ഫേസ്ബുക്കില്‍ ദിലീപിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആളാണ് രശ്മി നായര്‍. അതിന്റെ പേരില്‍ ഫാന്‍സിന്റെ തെറിവിളി രശ്മി മുമ്പും കേട്ടിട്ടുണ്ട്.

  ഇപ്പോള്‍ ബലാത്സംഗ ഭീഷണി

  ഇപ്പോള്‍ ബലാത്സംഗ ഭീഷണി

  സോഷ്യല്‍ മീഡിയയിലെ ദിലീപ് ആരാധകര്‍ ആണെങ്കില്‍ ഇപ്പോള്‍ കൈവിട്ട കളികളാണ് കഴിക്കുന്നത്. തന്നെ ബലാത്സംഗം ചെയ്യുമെന്നാണ് ഇന്‍ബോക്‌സിലെ ഭീഷണികള്‍ എന്നാണ് രശ്മി നായര്‍ പറയുന്നത്.

  പണി നിര്‍ത്തൂല്ലാന്നാണ്!!!

  പണി നിര്‍ത്തൂല്ലാന്നാണ്!!!

  അണ്ണന്‍ പണി നിര്‍ത്തൂല്ലാന്നാണ് ഫാന്‍സ് പറയുന്നത്. ഇന്‍ബോക്‌സില്‍ മുഴുവന്‍ ബലാത്സംഗ ഭീഷണി ആണ്- രശ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

  ഇതാണ് ആ പോസ്റ്റ്

  ദിലീപിനെ അനുകൂലിക്കുന്നവര്‍ എന്ന് പറഞ്ഞുനടക്കുന്നവര്‍ പ്രചരിപ്പിക്കുന്ന പലതും ഞെട്ടിപ്പിക്കുന്നവയാണ്. അത്തരം ഒന്ന് ഷെയര്‍ ചെയ്തുകൊണ്ടാണ് രശ്മി ഇക്കാര്യം അറിയിച്ചത്.

  ഗോവിന്ദച്ചാമി ആയാലും

  ഗോവിന്ദച്ചാമി ആയാലും

  ഗോവിന്ദച്ചാമി ആയാലും ഗോവാലകൃഷ്ണന്‍ ആയാലും വിചാരണ വരെ ജാമ്യം നല്‍കുന്നത് പ്രതിയോടുള്ള സ്വാഭാവിക നീതിയാണ് എന്നായിരുന്നു ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ രശ്മിയുടെ പ്രതികരണം. താന്‍ അവള്‍ക്കൊപ്പം മാത്രമാണെന്നും രശ്മി വ്യക്തമാക്കുന്നുണ്ട്.

  ലഡുവിതരണം ചെയ്തവര്‍ക്കും

  ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ജയിലിന് മുന്നില്‍ ലഡി വിതരണം ചെയ്തവരേയും രൂക്ഷമായി പരിഹസിക്കുന്നുണ്ട് രശ്മി. ലഡുവുമായി ജയിലിന് മുന്നില്‍ നില്‍ക്കുന്ന ഊളകള്‍ ഒരു ലഡു മാറ്റി വച്ചേക്കുക. തിരികെ വീട്ടില്‍ എത്തുമ്പോള്‍ അമ്മയെ ആരെങ്കിലും ബലാത്സംഹം ചെയ്‌തെങ്കില്‍ അവ ജാമ്യത്തില്‍ ഇറങ്ങുമ്പോള്‍ കൊടുക്കാം എന്നായിരുന്നു രശ്മി എഴുതിയത്.

  കടുത്ത വിമര്‍ശനം

  കടുത്ത വിമര്‍ശനം

  ദിലീപിനെതിരെ കടുത്ത ഭാഷയില്‍ ആയിരുന്നു രശ്മി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്തുകൊണ്ട് രാമലീല കാണുന്നില്ല എന്ന രശ്മിയുടെ പോസ്റ്റ് വൈറല്‍ ആവുകയും ചെയ്തിരുന്നു.

  ഫാന്‍സിന്റെ ബോധം

  ഫാന്‍സിന്റെ ബോധം

  ദിലീപിനോടുള്ള സ്‌നേഹം ഇങ്ങനെയാണ് പ്രകടിപ്പേക്കേണ്ടത് എന്നാണ് പല ആരാധകരും ധരിച്ചുവച്ചിരിക്കുന്നത് എന്ന് തോന്നും പല കമന്റുകളും കണ്ടാല്‍. എന്നാല്‍ ആത്യന്തികമായി ഇത് സൃഷ്ടിക്കുക മറ്റൊരു ബോധം ആണ്.

  തിരിച്ചടി ദിലീപിന്?

  തിരിച്ചടി ദിലീപിന്?

  ആരാധകര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അത് തിരിച്ചടിയാകുക ദിലീപിന് തന്നെയാണ്. പൊതുസമൂഹത്തില്‍ കിട്ടിയ പിന്തുണയെ നശിപ്പിക്കാനെ ഇത്തരം ഭീഷണികള്‍ ഉപകരിക്കൂ.

  ജാമ്യ വ്യവസ്ഥകള്‍

  ജാമ്യ വ്യവസ്ഥകള്‍

  ദിലീപ് എന്തായാലും ഈ വിഷയങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുതിരില്ല. കര്‍ശനമാണ് ജാമ്യ വ്യവസ്ഥകള്‍. അപ്പോള്‍ ദിലീപിന് വേണ്ടി എന്ന് പറഞ്ഞ് രംഗത്തെത്തുന്നവര്‍ ചെയ്യുന്നത് ദിലീപിന് തന്നെ തിരിച്ചടിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.

  English summary
  Dileep gets Bail: Fans raise Rape Threat to Resmi Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more