'പൂമരം' എബ്രിഡ് ഷൈൻ മാധ്യമ പ്രവർത്തകർക്ക് നേരെ; ജയിലിറങ്ങിയ ജനപ്രിയനെ കാണാൻ പത്മസരോവരത്തിൽ താരനിര
കൊച്ചി: ജയിലില്‍ നിന്ന് ഇറങ്ങിയ ദിലീപിന് കിട്ടുന്നത് അപ്രതീക്ഷിത സ്വീകരണം ആണ്. ബലാത്സംഗ കേസിലെ പ്രതി എന്നതിനേക്കാള്‍ ഒരു രക്തസാക്ഷി പരിവേഷമോ വീരനായക പരിവേഷമോ ഒക്കെയാണ് താരത്തിന് സിനിമാക്കാരും ആരാധകരും നല്‍കുന്നത്.
കഴിഞ്ഞ ദിവസം ദിലീപിനെ കാണാന്‍ കൂടുതല്‍ സിനിമ താരങ്ങള്‍ ആലുവയിലെ വീട്ടിലെത്തി. അതിനിടെയാണ് സംവിധായകന്‍ എബ്രിഡ് ഷൈനും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നമുണ്ടായത്.
എന്തായാലും ഏറെ നാളുകള്‍ക്ക് ശേഷം പത്മ സരോവരത്തില്‍ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

ആദ്യം രാമന്‍ പിള്ള
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് ആദ്യം കാണാന്‍ ആഗ്രഹിച്ചത് അഭിഭാഷകന്‍ രാമന്‍ പിള്ളയെ ആയിരുന്നു. ഇറങ്ങിയ ദിവസം തന്നെ രാത്രി രാമന്‍ പിള്ളയെ കണ്ടു.

പത്മസരോവരത്തിലേക്ക്
ആലുവ കവലയിലെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ദിലീപ് രാമന്‍ പിള്ളയെ കാണാന്‍ ഇറങ്ങിത്. പിന്നീട് തിരിച്ചെത്തിയത് ആലുവയിലെ പത്മസരോവരത്തിലേക്കാണ്. അമ്മയും കാവ്യയും മകളും ദിലീപിനൊപ്പം ഉണ്ടായിരുന്നു.

താരനിര തന്നെ
ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ദിലീപിനെ കാണാന്‍ സിനിമ രംഗത്ത് നിന്ന് ഒരുപാട് പേര്‍ എത്തിയിരുന്നു. രണ്ടാം ദിവസവും സ്ഥിതി അതുപോലെ തന്നെ ആയിരുന്നു.

എബ്രിഡ് ഷൈന്‍
സംവിധായകന്‍ എബ്രിഡ് ഷൈനും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇഷ്ടപ്പെടാതിപുന്ന എബ്രിഡ് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.

കെപിഎസി ലളിത
മുതിര്‍ന്ന നടിയും സംഗീത നാടത അക്കാദമി അധ്യക്ഷയും ആയ കെപിഎസി ലളിതയും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. ഇത് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഹരിശ്രീ അശോകന്‍
സിനിമ താരം ഹരിശ്രീ അശോകനും ദിലീപിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും ദിലീപിനെ കാണാന്‍ എത്തി.

ഫാന്‍സിനും സന്തോഷം
ആരാധകര്‍ക്കും സന്തോഷം നല്‍കുന്നതായിരുന്നു ദിലീപ് പുറത്തിറങ്ങിയ രണ്ടാം ദിനം. ഫാന്‍സിനെ കാണാനും അവര്‍ക്കൊപ്പം സംസാരിക്കാനും ദിലീപ് തയ്യാറായി.

മിണ്ടരുതെന്ന് ഉപദേശം
മാധ്യമങ്ങളോട് ഒരുതരത്തിലും പ്രതികരിക്കരുത് എന്ന് അഡ്വ രാമന്‍ പിള്ള ദിലീപിന് ഉപദേശം നല്‍കിയിട്ടുണ്ട്. അത് ശിരസാ വഹിച്ചുകൊണ്ടായിരുന്നു ദിലീപിന്റെ പെരുമാറ്റം. ഒരു മാധ്യമത്തോടും സംസാരിക്കാന്‍ ദിലീപ് തയ്യാറായില്ല.

ഞെട്ടിച്ചുകൊണ്ട് ഫിയോക്
ഏവരേയും ഞെട്ടിച്ചുകൊണ്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനയുടെ ആ തീരുമാനവും വന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ പുറത്താക്കിയ സംഘടന, പുറത്തിറങ്ങിയപ്പോള്‍ ദിലീപിനെ തന്നെ പ്രസിഡന്റും ആക്കി.

നിര്‍ണായകം
സിനിമ മേഖലയില്‍ ദിലീപിന് ഇപ്പോഴും ഉള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ തീരുമാനം. ഇനി സൂപ്പര്‍ താരങ്ങളുടെ സിനിമകളുടെ റിലീസിങില്‍ പോലും തീരുമാനമെടുക്കാന്‍ ദിലീപിന് സാധിക്കും.












Click it and Unblock the Notifications