Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തിറങ്ങിയാൽ ദിലീപിന് കിട്ടാൻ പോകുന്നത് ആർക്കും കിട്ടാത്ത എമണ്ടൻ സ്വീകരണം... റോഡ് ഷോയും ആഘോഷവും

കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത അറിഞ്ഞ് അന്ന് ഓടിക്കൂടിയത് നൂറ് കണക്കിന് ആരാധകരായിരുന്നു. അതോടൊപ്പം ദിലീപിനെ കൂക്കി വിളിക്കാനും ആള്‍ക്കൂട്ടം ഉണ്ടായിരുന്നു.

എന്നാല്‍ ആലുവ ജയിലില്‍ നിന്ന് ദിലീപ് പുറത്തിറങ്ങുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാവില്ല എന്ന് ഉറപ്പാണ്. ഏറ്റവും വലിയ സ്വീകരണം തന്നെ ഒരുക്കാനാണ് ആരാധകരുടെ തീരുമാനം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കും ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കുക. ഒരു ബലാത്സംഗ കേസില്‍ പ്രതിയായ വ്യക്തിക്ക് കേരളത്തില്‍ കിട്ടുന്ന ഏറ്റവും വലിയ സ്വീകരണം തന്നെ ആയിരിക്കും.

സ്വീകരിക്കാന്‍

സ്വീകരിക്കാന്‍

നൂറുകണക്കിന് ആരാധകരാണ് ദിലീപ് പുറത്തിറങ്ങുന്നത് കാണുന്നതിനായി ആലുവ സബ് ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. പ്രിയതാരത്തെ ആദ്യം തന്നെ കാണുക എന്ന ലക്ഷ്യത്തോടെയാണ് ആരാധകര്‍ എത്തുന്നത്.

ആഘോഷം

ആഘോഷം

ജയിലിന് പുറത്ത് ദിലീപ് ആരാധകരുടെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. മധുര വിതരം വിധി വന്ന ഉടന്‍ തന്നെ നടത്തിക്കഴിഞ്ഞു.

പടക്കം പൊട്ടിക്കാന്‍

പടക്കം പൊട്ടിക്കാന്‍

ദിലീപിന്റെ ജാമ്യത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ പടക്കം പൊട്ടിക്കാനുള്ള നീക്കവും ആരാധകര്‍ നടത്തിയിരുന്നു. എന്നാല്‍ ജയില്‍ പരിസരത്ത് പടക്കം പൊട്ടിക്കാന്‍ അനുമതി ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലേബര്‍ റൂമിന് മുന്നില്‍ എന്നതുപോലെ

ലേബര്‍ റൂമിന് മുന്നില്‍ എന്നതുപോലെ

ലേബര്‍ റൂമിന് പുറത്ത് കാത്തുനില്‍ക്കുന്നതുപോലെയാണ് തങ്ങള്‍ ജയിലിന് പുറത്ത് കാത്തുനില്‍ക്കുന്നത് എന്നാണ് ആരാധകര്‍ പറഞ്ഞത്. ദിലീപിനെ ഒന്ന് കണ്ടാല്‍ മതിയെന്നാണ് പല ആരാധകരും പറയുന്നത്.

റോഡ് ഷോ നടത്തും

റോഡ് ഷോ നടത്തും

ഒരു റോഡ് ഷോയോടെ ആയിരിക്കും ജയിലില്‍ നിന്ന് ദിലീപിനെ പുറത്തേക്ക് ആനയിക്കുക എന്നാണ് ആരാധകര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ദിലീപ് എന്ത് നിലപാടായിരിക്കും എടുക്കുക എന്നതില്‍ വ്യക്തതയില്ല.

ആദ്യം വീട്ടിലേക്ക്

ആദ്യം വീട്ടിലേക്ക്

ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം പോവുക ആലുവയിലെ പത്മസരോവരം എന്ന വീട്ടിലേക്ക് തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവ ജയിലില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ വീട്.

രാമലീല കാണും

രാമലീല കാണും

ജയിലില്‍ നിന്ന് ഇറങ്ങുന്ന ദിവസം തന്നെ ദിലീപ് കാവ്യക്കും മീനാക്ഷിക്കും ഒപ്പം രാമലീല കാണും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലേക്ക് റോഡ് ഷോ ആയി ദിലീപിനെ ആനയിക്കാനും ആരാധകര്‍ പദ്ധതിയിടുന്നുണ്ട്.

സിനിമാക്കാര്‍

സിനിമാക്കാര്‍

ആരാധകര്‍ മാത്രമല്ല സിനിമ മേഖലയിലെ പ്രമുഖരും ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ ആരൊക്കെ ജയിലില്‍ നേരിട്ട് എത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

85 ദിവസത്തിന് ശേഷം

85 ദിവസത്തിന് ശേഷം

85 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷം ആണ് ദിലീപ് പുറത്തിറങ്ങുന്നത്. ജൂലായ് 10 ന് ആയിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത്.

കര്‍ശന ഉപാധികള്‍

കര്‍ശന ഉപാധികള്‍

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങോട് പ്രതികരിക്കുന്നതില്‍ പോലും കര്‍ശനമായ ഉപാധികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+