ചിരിച്ചുല്ലസിച്ച് കാവ്യ, കെട്ടിപ്പിടിച്ച് സിദ്ദിഖും നാദിർഷയും... വിജയശ്രീലാളിതനെപോലെ കൈവീശി ദിലീപ്
കൊച്ചി: വിജയശ്രീലാളിതനെ പോലെ ആണ് ദിലീപ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. നീണ്ട 85 ദിവസത്തെ ജയില്‍ വാസത്തിന്റെ അസ്കിതകളൊന്നും ദിലീപിന്റെ ശരീരഭാഷയില്‍ ഉണ്ടായിരുന്നില്ല. അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ താടിയും മുടിയും അല്പം കൂടി വളര്‍ന്നിരുന്നു എന്ന് മാത്രം.
ജയിലിന് പുറത്ത് ആരാധകര്‍ കാത്തുനില്ക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെ രംഗങ്ങള്‍ കാണാനായിരുന്നു ഏവരും കാത്തിരുന്നത്. കാവ്യയും മകളും ദിലീപിന്റെ അമ്മയും സുഹൃത്തുക്കളും എല്ലാം എങ്ങനെ പ്രതികരിക്കും എന്നായിരുന്നു മിക്കവരുടേയും ചിന്ത.
ചിരിച്ചുല്ലസിച്ചാണ് കാവ്യയും മകളും ദിലീപിനെ സ്വാഗതം ചെയ്തത്. അമ്മയെ കെട്ടിപ്പുണര്‍ന്നുകൊണ്ട് ദിലീപ് വീട്ടിലേക്ക് കടന്നു.
(ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഉള്ള ചിത്രങ്ങൾക്ക് കടപ്പാട്: ദിലീപ് ഓൺലൈൻ)

പറവൂര്‍ കവലയിലെ വീട്ടില്‍
ആലുവയിലെ പത്മസരോവരത്തിലേക്ക് ആയിരുന്നില്ല ദിലീപ് ആദ്യം എത്തിയത്. പറവൂര്‍ കവലയിലെ വീട്ടിലേക്കായിരുന്നു. അവിടെ ആയിരുന്നു ഏവരും കാത്തിരുന്നിരുന്നത്.

അമ്മയെ കെട്ടിപ്പുണര്‍ന്നു
പറവൂര്‍ കവലയിലെ വീടിന് മുന്നില്‍ അപ്പോള്‍ അധികം ആള്‍ക്കൂട്ടം ഒന്നും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ ദിലീപ് ആദ്യം അമ്മയെ കെട്ടിപ്പുണര്‍ന്ന് ഉമ്മവച്ചു.

അതാ വരുന്നു കാവ്യ
അപ്പോഴേക്കും കാവ്യ മാധവനും മീനാക്ഷിയും പുറത്തിറങ്ങിവന്നു. രണ്ട് പേരേയും ദിലീപ് സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു.

അന്നത്തെ കാവ്യയല്ല
അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് വീട്ടില്‍ വന്നപ്പോള്‍ കണ്ട കാവ്യയേ ആയിരുന്നില്ല ഇത്തവണ. ചിരിച്ചുല്ലസിച്ചുകൊണ്ടാണ് ദിലീപിനെ കാവ്യ മാധവന് വരവേറ്റത്.

സിദ്ദിഖ് നേരത്തേ എത്തി
സിനിമ മേഖലയില്‍ നിന്ന് ദിലീപിന് ഏറ്റവും പിന്തുണ അര്‍പിച്ചിട്ടുള്ള താരമാണ് സിദ്ദിഖ്. ദിലീപ് എത്തും മുമ്പ് തന്നെ സിദ്ദിഖ് അവിടെ എത്തിയിരുന്നു.

കെട്ടിപ്പിടിച്ച് സ്വീകരണം
പുറത്തേക്കിറങ്ങിവന്ന സിദ്ദിഖ് ദിലീപിനെ കെട്ടിപ്പിടിച്ചു. തന്റെ സ്നേഹവും ഐക്യദാര്‍ഢ്യവും അറിയിച്ചു.

നാദിര്‍ഷയും എത്തി
അധികം വൈകും മുമ്പ് നാദിര്‍ഷയും വീട്ടിലെത്തി ദിലീപിനെ ആലിംഗനം ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായ ആളായിരുന്നു നാദിര്‍ഷ.

ആരാധകര്‍ കൂടി
അപ്പോഴേക്കും വീടിന് മുന്നില്‍ ആരാധകരുടെ ബഹളം തന്നെയായി. അവര്‍ അവിടെ വച്ച് തന്നെ ലഡുവിതരണവും മറ്റും നടത്തി. ദിലീപിന് ജയ് വിളിച്ചു.

കൈവീശി അഭിവാദ്യം
പുറത്ത് നില്ക്കുന്ന ആരാധകരെ ദിലീപ് കൈവീശി അഭിവാദ്യം ചെയ്തു. ഇടയ്ക്ക് പുറത്തിറങ്ങി വന്ന് ചിലര്‍ക്ക് ഹസ്തദാനം നല്കി. പലതവണ മട്ടുപ്പാവില്‍ വന്ന് നിന്ന് ആരാധകരെ അഭിവാദ്യം ചെയ്തു.

മാധ്യമങ്ങളോട് മിണ്ടിയില്ല
ദിലീപിന്റെ പ്രതികരണത്തിന് വേണ്ടി വന്‍ മാധ്യമ സംഘം തന്നെ എത്തിയിരുന്നു. എന്നാല്‍ ഒരുപ വാക്കുപോലും ദിലീപ് മിണ്ടിയില്ല. ഒന്നും പറയില്ലെന്ന് ആംഗ്യരൂപത്തില്‍ വ്യക്തമാക്കുകയും ചെയ്തു.

കൂടെയുള്ളവരോടും
ദിലീപ് മിണ്ടിയില്ല എന്ന് മാത്രമല്ല, കൂടെയുള്ളവരോട് മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു ദിലീപ്. കര്‍ശന ജാമ്യ വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വച്ചിട്ടുള്ളത്.

സിനിമാക്കാരുടെ സംഘം
ദിലീപിനെ കാണാന്‍ പിന്നീട് സിനിമ മേഖലയിലുള്ളവരുടെ ഒരു പട തന്നെ വീട്ടിലെത്തി. ലക്ഷ്മിപ്രിയ, ധര്മജന് ബോള്‍ഗാട്ടി, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന് മുളകുപാടം സംവിധായകന് അരുണ്‍ ഗോപി എന്നിവരും വീട്ടിലെത്തി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications